ഓപ്പോ റെനോ 3 പ്രോ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും

|

ഓപ്പോ റെനോ 3 പ്രോ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഏറ്റവും പുതിയ ഓപ്പോ ഫോൺ 44 മെഗാപിക്സൽ ഡ്യുവൽ സെൽഫി ക്യാമറയും പിൻവശത്ത് നാല് ക്യാമറകളുമായി വരൂന്നു. ഓപ്പോ റെനോ 3 പ്രോ ഇതിനകം ചൈനയിൽ വാങ്ങാൻ ലഭ്യമാണ്, എന്നാൽ ഇന്ത്യൻ വേരിയന്റിന്റെ സവിശേഷതകൾ അൽപം വ്യത്യസ്തമായിരിക്കും. ഓപ്പോ റെനോ 3 പ്രോയുടെ ഇന്ത്യ ലോഞ്ച് ഇവന്റ് ഇന്ന് 12.30 PM ന് ആരംഭിക്കും. കമ്പനിയുടെ യൂട്യൂബ്, മറ്റ് സോഷ്യൽ ചാനലുകൾ എന്നിവയിലൂടെയും അവതരണം തത്സമയം സംപ്രേഷണം ചെയ്യും.

ഓപ്പോ ഹാൻഡ്‌സെറ്റ്

പുതിയ ഓപ്പോ ഹാൻഡ്‌സെറ്റ് ആമസോൺ, ഫ്ലിപ്കാർട്ട് വഴി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യയിലെ ഓപ്പോ റെനോ 3 പ്രോ വില ഇന്ന് ഉച്ചയ്ക്ക് 12:30 ന് പ്രഖ്യാപിക്കും. ചൈനയിൽ, ഈ സ്മാർട്ഫോണിൻറെ വില ആർ‌എം‌ബി 3,999 ആണ്, ഇത് ഇന്ത്യയിൽ ഏകദേശം 40,000 രൂപയാണ്. ചൈനയിലെ 8 ജിബി റാം + 128 ജിബി മോഡലിനാണ് ഈ വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റും ഉണ്ട്, അതിന്റെ വില ആർ‌എം‌ബി 4,499 ആണ് (ഏകദേശം 45,000 രൂപ).

സെൽഫി ക്യാമറകൾ

ഡിസ്പ്ലേയിലെ പഞ്ച്-ഹോളിനുള്ളിലായിട്ടാണ് സെൽഫി ക്യാമറകൾ രണ്ടും നൽകിയിരിക്കുന്നത്. ഓപ്പോ റെനോ 3 പ്രോ ചൈന വേരിയന്റിൽ ഈ സവിശേഷതകളിൽ ചിലത് ഒഴിവാക്കിയിട്ടുണ്ട്. മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയും പിൻ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രധാന സെൻസറുമാണ് ചൈനയിൽ പുറത്തിറങ്ങിയ മോഡലിൽ നൽകിയിരിക്കുന്നത്. ഇത് കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ മോഡലിന് മികച്ച ക്യാമറ തന്നെയാണ് നൽകിയിരിക്കുന്നത്.

റെനോ 3 പ്രോ ക്യാമറ

റെനോ 3 പ്രോയിലെ ക്യാമറയുടെ മറ്റ് സവിശേഷതകളും ഓപ്പോ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഡ്യുവൽ ലെൻസ് ബോക്കെ എന്ന് വിളിക്കപ്പെടുന്ന ഫോട്ടോകൾ എടുക്കാൻ റെനോ 3 പ്രോ ക്യാമറകൾക്ക് കഴിയും. ഇതിനായി അടിസ്ഥാനപരമായി കമ്പനിയുടെ അൽഗോരിതം ഉപയോഗിച്ച് ഒരു സബ്ജക്ടിൽ ഫോക്കസ് ചെയ്യുകയും അതിനൊപ്പം ബൈനോക്കുലർ ബോക്കെ ഇഫക്റ്റ് നൽകുന്നതുമായ സവിശേഷതയാണ് ക്യാമറയിൽ ഉള്ളത്.

റെനോ 3 പ്രോ സവിശേഷതകൾ

റെനോ 3 പ്രോയിലെ ക്യാമറയുടെ മറ്റ് സവിശേഷതകളും ഓപ്പോ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഡ്യുവൽ ലെൻസ് ബോക്കെ എന്ന് വിളിക്കപ്പെടുന്ന ഫോട്ടോകൾ എടുക്കാൻ റെനോ 3 പ്രോ ക്യാമറകൾക്ക് കഴിയും. ഇതിനായി അടിസ്ഥാനപരമായി കമ്പനിയുടെ അൽഗോരിതം ഉപയോഗിച്ച് ഒരു സബ്ജക്ടിൽ ഫോക്കസ് ചെയ്യുകയും അതിനൊപ്പം ബൈനോക്കുലർ ബോക്കെ ഇഫക്റ്റ് നൽകുന്നതുമായ സവിശേഷതയാണ് ക്യാമറയിൽ ഉള്ളത്.

 മീഡിയാടെക് ഹെലിയോ പി95 പ്രോസസറിന്റെ കരുത്തിൽ ഓപ്പോ റെനോ 3 പ്രോ മാർച്ചിൽ പുറത്തിറങ്ങും മീഡിയാടെക് ഹെലിയോ പി95 പ്രോസസറിന്റെ കരുത്തിൽ ഓപ്പോ റെനോ 3 പ്രോ മാർച്ചിൽ പുറത്തിറങ്ങും

മൂന്ന് കളർ വേരിയന്റുകൾ

എഐ നോയിസ് റെഡ്യൂഷനോട് കൂടിയ അൾട്രാ നൈറ്റ് സെൽഫി, ഹൈലൈറ്റിംഗ് അൽ‌ഗോരിതം, ഫേസ് പ്രോട്ടക്ഷൻ എന്നിവയൊക്കെയാണ് ഓപ്പോ റെനോ 3 പ്രോയുടെ സവിശേഷതകളാണ് കമ്പനി വെബ്സൈറ്റിലൂടെ ഉയർത്തികാട്ടിയിട്ടുള്ളത്. റെനോ 3 പ്രോ അറോറൽ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, സ്കൈ വൈറ്റ് എന്നിങ്ങനെയുള്ള മൂന്ന് കളർ വേരിയന്റുകളിൽ പുറത്തിറക്കുമെന്നും വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു.

റെനോ 3 പ്രോയുടെ പ്രീ ബുക്കിങ്

ഓപ്പോ റെനോ 3 പ്രോയുടെ പ്രീ ബുക്കിങ് രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിൽ ലഭ്യമാണ്. ഓഫ്‌ലൈനായി ഫോൺ വാങ്ങുന്നവർക്ക ഇതിനകം തന്നെ ഓപ്പോ റിനോ 3 പ്രോ മുൻകൂട്ടി ഓർഡർ ചെയ്യാനും കംപ്ലീറ്റ് ഡാമേജ് പ്രോട്ടക്ഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടാനും സാധിക്കുമെന്ന് വെബ്‌സൈറ്റിലൂടെ ഓപ്പോ അറിയിച്ചിട്ടുണ്ട്. മികച്ച ഡീൽ തന്നെയാണ് ഓഫലൈൻ സ്റ്റോറുകളിലൂടെ ഓപ്പോ നൽകുന്നത്.

 പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ

6.5 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, അണ്ടർ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയുമായാണ് റെനോ 3 പ്രോ വരുന്നത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിൽ ഉണ്ടായിരിക്കും. ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7ലായിരിക്കും ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ. പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിഭാഗത്തിലെ ഓപ്പോയുടെ വെല്ലുവിളിയാകാം ഈ പുതിയ വേരിയന്റ്.

Best Mobiles in India

English summary
The Oppo Reno 3 Pro will be launched in India today. The latest Oppo phone is said to pack a 44-megapixel dual selfie camera, and four cameras at the backside. The Oppo Reno 3 Pro is already available for purchase in China, but the specifications of the Indian variant might be a bit different. The India launch event of the Oppo Reno 3 Pro will kick off at 12.30PM today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X