Home
Mobile

ഓപ്പോ റെനോ 4 പ്രോ എംഎസ് ധോണി സ്പെഷ്യൽ എഡിഷൻ സെപ്റ്റംബർ 17ന് അവതരിപ്പിച്ചേക്കും

ഓപ്പോ റെനോ 4 പ്രോ എംഎസ് ധോണി സ്പെഷ്യൽ എഡിഷൻ ഒരു റീട്ടെയിൽ ബോക്സ് ചിത്രം വഴി ഓൺലൈനിൽ കണ്ടെത്തി. സെപ്റ്റംബർ 17 ന് ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 24 മുതൽ ഇത് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഈ പ്രത്യേക എഡിഷന്റെ വരവിനെക്കുറിച്ച് സൂചന നൽകുന്ന ഒരു ടീസർ പേജ് ഫ്ലിപ്കാർട്ടിൽ നിങ്ങൾക്ക് കാണാവുന്നതാണ്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസർ ഉൾക്കൊള്ളുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ റെനോ 4 പ്രോയുടെ പ്രധാന സവിശേഷതകൾ. ഈ പ്രത്യേക എഡിഷൻ സമാന സവിശേഷതകൾ നിലനിർത്താൻ സാധ്യതയുണ്ട്.

ഓപ്പോ റെനോ 4 പ്രോ എംഎസ് ധോണി സ്പെഷ്യൽ എഡിഷൻ

ഓപ്പോ റെനോ 4 പ്രോ എംഎസ് ധോണി സ്പെഷ്യൽ എഡിഷൻ

ഓപ്പോ റെനോ 4 പ്രോ എംഎസ് ധോണി സ്പെഷ്യൽ എഡിഷൻ സെപ്റ്റംബർ 24 മുതൽ ഇന്ത്യയിൽ വിപണിയിൽ ലഭ്യമാക്കും. ഓപ്പോ റെനോ 4 പ്രോ എംഎസ് ധോണി സ്പെഷ്യൽ എഡിഷനെ കുറിച്ച് ഓപ്പോ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ ധോണിയുടെ തിരിച്ചുവരവിനെ കമ്പനി പുതിയ ലിമിറ്റഡ് എഡിഷനായ ഓപ്പോ റെനോ 4 പ്രോ ഉപയോഗിച്ച് സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. അതേ ഓപ്പോ ടീസർ ഫോണിനായി ഒരു പ്രത്യേക പേജിൽ ഫ്ലിപ്കാർട്ടും ഉപയോഗിച്ചിട്ടുണ്ട്, സെപ്റ്റംബർ 17 ന് ഈ ഡിവൈസ് പ്രഖ്യാപിക്കുമെന്ന് പേജ് വെളിപ്പെടുത്തുന്നു. വിൽപ്പന തീയതി ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ല.

ഓപ്പോ റെനോ 4 പ്രോ എംഎസ് ധോണി സ്പെഷ്യൽ എഡിഷൻ: വില

റെനോ 4 പ്രോയുടെ ആദ്യത്തെ മിറ്റഡ് എഡിഷൻ വേരിയന്റല്ല ഇത്. ഓപ്പോ കഴിഞ്ഞ മാസം ഓപ്പോ റെനോ 4 പ്രോ ആർട്ടിസ്റ്റ് ലിമിറ്റഡ് എഡിഷൻ ചൈനയിൽ പുറത്തിറക്കിയിരുന്നു. തായ്‌വാൻ-അമേരിക്കൻ ആർട്ടിസ്റ്റ് ജെയിംസ് ജീനുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്‌. സ്‌പെഷ്യൽ എഡിഷൻ ഫോണിൽ ബാക്ക് പാനലിൽ ഒരു പെയിറ്റിംഗ്‌ വർക്ക് ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ, സിംഗിൾ റാമിൽ 12 ജിബി + 256 ജിബിയുടെ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. ഓപ്പോ റെനോ 4 പ്രോയുടെ സിംഗിൾ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 34,990 രൂപയാണ് വില വരുന്നത്. ഇത് ഇപ്പോൾ സ്റ്റാർറി നൈറ്റ്, സിൽക്കി വൈറ്റ് കളർ ഓപ്ഷനുകളിൽ വിപണിയിൽ ലഭ്യമായി തുടങ്ങും.

ഓപ്പോ റെനോ 4 പ്രോ: സവിശേഷതകൾ

ഓപ്പോ റെനോ 4 പ്രോ: സവിശേഷതകൾ

ഓപ്പോ റെനോ 4 പ്രോയിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ 90 ഹെർട്സ് റിഫ്രഷ് റേറ്റാണ് വരുന്നത്. ഡ്യുവൽ നാനോ സിം വരുന്ന ഫോൺ ആൻഡ്രോയിഡ് 10 ൽ കളർ ഒഎസിൽ 7.2 ഉപയോഗിച്ച് പ്രവർത്തിക്കുന്നു. 8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി ഒക്ടാ കോർ SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന്റെ കരുത്ത്. ഓപ്പോ റെനോ 4 പ്രോ 128 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമായി വരുന്നു. മൈക്രോ എസ്ഡി കാർഡ് വഴി ഇതിന്റെ സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്.

ഓപ്പോ റെനോ 4 പ്രോ: ക്യാമറ

ഓപ്പോ റെനോ 4 പ്രോ: ക്യാമറ

ഫോട്ടോകളും വീഡിയോകളും പകർത്തുന്നതിനായി 48 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ മോണോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഓപ്പോ റെനോ 4 പ്രോയിൽ വരുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിന്റെ മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയും വരുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസർ

65W സൂപ്പർ വൂക് 2.0 വഴി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഓപ്പോ റെനോ 4 പ്രോ 4,000mAh ബാറ്ററിയുമായി വിപണിയിൽ വരുന്നു. ഇതിന് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഫോണിനുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

Best Mobiles in India

English summary
Via a retail box picture, the Oppo Reno 4 Pro MS Dhoni Special Edition has popped up online. The phone is scheduled to launch on September 17 and will go on sale in India from September 24, according to a survey. Flipkart has already set up a teaser page that would seem to hint at this special edition 's arrival.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X