Home
Mobile

108 എംപി ക്യാമറയുമായി ഓപ്പോ റെനോ 4 എഫ് ഒക്ടോബർ 12 ന് അവതരിപ്പിക്കും

ഓപ്പോ റെനോ 4 എഫ് ഒക്ടോബർ 12 ന് ഇന്തോനേഷ്യയിൽ വിപണിയിലെത്തും. സാമൂഹ്യമാധ്യങ്ങൾ വഴി കമ്പനി ഈ സ്മാർട്ട്‌ഫോണിനെ കുറിച്ച് ഏതാനും ചില സൂചനകൾ നൽകി. രണ്ട് കളർ ഓപ്ഷനുകളിൽ ഓപ്പോ റെനോ 4 എഫ്ഇ -കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഷോപ്പി മാളിൽ ലഭ്യമാകും. 108 മെഗാപിക്സൽ ക്യാമറയും അൾട്രാ നൈറ്റ് സെൽഫി മോഡും ഈ സ്മാർട്ഫോണിൽ വരുമെന്ന് കമ്പനി ടീസർ പോസ്റ്ററിൽ പറയുന്നു. ഓപ്പോ ഇന്തോനേഷ്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഡ്യുവൽ പഞ്ച്-ഹോൾ കട്ട്ഔട്ട് വരുന്ന ഡിസ്പ്ലേയും കാണിക്കുന്നു.

ഓപ്പോ റെനോ 4 എഫ്

ഓപ്പോ ട്വിറ്റർ ഉൾപ്പെടെയുള്ള വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഓപ്പോ റെനോ 4 എഫിനെ കുറിച്ച് പ്രതിപാദിക്കുന്നു. ഒക്ടോബർ 12 ന് ഓപ്പോ റെനോ 4 എഫ് വിപണിയിലെത്തുമെന്ന് കമ്പനി പങ്കിട്ട ടീസർ പോസ്റ്റർ സ്ഥിരീകരിച്ചു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷോപ്പി മാളിലും ഈ സ്മാർട്ട്‌ഫോൺ പട്ടികപ്പെടുത്തിയിരിക്കുന്നു. മാറ്റ് ബ്ലാക്ക്, മാറ്റ് വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകുമെന്ന് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. എന്നാൽ, വില വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒരൊറ്റ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ ഈ സ്മാർട്ട്‌ഫോൺ ലിസ്റ്റുചെയ്‌തു.

ഓപ്പോ റെനോ 4 എഫ്: ക്യാമറ സവിശേഷതകൾ

ഓപ്പോ റെനോ 4 എഫ്: ക്യാമറ സവിശേഷതകൾ

ടീസർ സുധാൻഷു ഒരു ടീസർ പോസ്റ്ററും പങ്കിട്ടു. ആറ് എഐ ക്യാമറകളും (ക്വാഡ് റിയർ ക്യാമറകളും രണ്ട് ഫ്രണ്ട് സ്നാപ്പറുകളും) "അൾട്രാ ക്ലിയർ" 108 മെഗാപിക്സൽ പ്രധാന ക്യാമറയുമായി വരുന്ന സ്മാർട്ട്‌ഫോണാണ് പോസ്റ്ററിൽ കാണിക്കുന്നത്. രണ്ട് സെൽഫി ക്യാമറകൾക്കായി മുകളിൽ ഇടത് കോണിലായി ഗുളിക ആകൃതിയിലുള്ള പഞ്ച്-ഹോൾ കട്ട്ഔട്ട് വരുന്ന ഓപ്പോ റെനോ 4 എഫ് പോസ്റ്ററിൽ കാണിക്കുന്നു. പിന്നിൽ ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പും കാണാവുന്നതാണ്.

ഓപ്പോ റെനോ 4 എഫ്: സവിശേഷതകൾ

ഇതിൽ ദൃശ്യമായ ഫിംഗർപ്രിന്റ് സെൻസർ വരുന്നില്ല. കൂടാതെ, ഹാൻഡ്‌സെറ്റിൽ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 18W ഫാസ്റ്റ് ചാർജിംഗിന് പിന്തുണയുള്ള 4000 എംഎഎച്ച് ബാറ്ററി, 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവ വരുന്നതായി പോസ്റ്റർ കാണിക്കുന്നു. 6.43 ഇഞ്ച് ഡിസ്‌പ്ലേയും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കുമായാണ് ഈ ഡിവൈസ് വരുന്നതെന്ന് ഓപ്പോ ഇന്തോനേഷ്യ വെബ്‌സൈറ്റ് പറയുന്നു. യൂട്യൂബിൽ ടീസർ വീഡിയോയും കമ്പനി പങ്കുവച്ചിട്ടുണ്ട്.

Best Mobiles in India

English summary
The Oppo Reno 4F will be released in Indonesia on 12th October. On its social media sites, the firm has teased the smartphone. Two colour options will be available in the country on the Shopee Mall e-commerce website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X