ഓപ്പോ റെനോ 5 പ്രോ 5 ജി സ്മാർട്ഫോൺ ഇന്ത്യയിൽ ജനുവരി 18ന് അവതരിപ്പിക്കും
ഓപ്പോ റെനോ 5 പ്രോ 5 ജി (Oppo Reno 5 Pro 5G) ഇന്ത്യയിൽ ജനുവരി 18 ന് ഉച്ചയ്ക്ക് 12:30 മണിക്ക് അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഓപ്പോ റെനോ 5 5 ജി, ഓപ്പോ റെനോ 5 പ്രോ 5 ജി, ഓപ്പോ റെനോ 5 പ്രോ + 5 ജി എന്നിവ ഉൾപ്പെടുന്ന ഓപ്പോ റെനോ 5 സീരീസ് കഴിഞ്ഞ മാസമാണ് ചൈനയിൽ അവതരിപ്പിച്ചത്. ഓപ്പോ റെനോ 5 4 ജി വേരിയൻറ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിയറ്റ്നാമിൽ അവതരിപ്പിച്ചു. ഇപ്പോൾ, ഓപ്പോ റെനോ 5 പ്രോ 5 ജി സ്മാർട്ഫോൺ മാത്രമാണ് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ, അധികം വൈകാതെ തന്നെ കമ്പനി രാജ്യത്ത് മറ്റ് മോഡലുകൾ കൂടി അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന കാര്യവും സ്ഥിതീകരിച്ചു.

ഓപ്പോ റെനോ 5 പ്രോ 5 ജി: ലോഞ്ചും വിലയും
ഓപ്പോ റെനോ 5 പ്രോ 5 ജി ജനുവരി 18ന് ഉച്ചയ്ക്ക് 12:30 മണിക്ക് ഇന്ത്യയിൽ വിപണിയിലെത്തും. ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നതിനായി കമ്പനി ഒരു ഇവന്റ് കൂടി നടത്തും. എന്നാൽ, ഈ സ്മാർട്ട്ഫോണിൻറെ വിലയും വിൽപ്പന തീയതിയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഓപ്പോ റെനോ 5 പ്രോ 5 ജി കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിൽ അവതരിപ്പിച്ചു. ഇത് രണ്ട് കോൺഫിഗറേഷനുകളിലാണ് വിപണിയിൽ വരുന്നത്. 8 ജിബി + 128 ജിബി വേരിയന്റിന് സിഎൻവൈ 3,399 (ഏകദേശം 38,200 രൂപ), 12 ജിബി + 256 ജിബി ഓപ്ഷന് സിഎൻവൈ 3,799 (ഏകദേശം 42,700 രൂപ) എന്നിങ്ങനെ വില വരുന്നു. അറോറ ബ്ലൂ, മൂൺലൈറ്റ് നൈറ്റ്, സ്റ്റാർറി നൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഓപ്പോ ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് മുമ്പിൽ എത്തിക്കുന്നത്.
ഓപ്പോ റെനോ 5 പ്രോ 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഓപ്പോ റെനോ 5 പ്രോ 5 ജി യുടെ ഇന്ത്യൻ വേരിയന്റിൽ വരുന്ന സവിശേഷതകൾ ചൈനീസ് വേരിയന്റിന് തുല്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യുവൽ നാനോ സിം വരുന്ന ഓപ്പോ റെനോ 5 പ്രോ 5 ജി ആൻഡ്രോയിഡ് 11 ൽ കളർ ഓപ്പറേറ്റിംഗ് സിസ്റ്റം 11.1ൽ പ്രവർത്തിക്കുന്നു. 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഒഎൽഇഡി ബെൻഡഡ് ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 92.1 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 402 പിപി പിക്‌സൽ ഡെൻസിറ്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു. മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്‌സെറ്റിന് ARM G77 MC9 ജിപിയു, 12 ജിബി വരെ റാം എന്നിവയുണ്ട്. ഈ ഹാൻഡ്‌സെറ്റിന് ലഭിക്കുന്ന കോൺഫിഗറേഷനുകൾ ഇന്ത്യൻ വിപണിയിൽ വ്യത്യാസമായിരിക്കും.

ഓപ്പോ റെനോ 5 പ്രോ 5 ജി: ക്യാമറ സവിശേഷതകൾ
ഓപ്പോ റെനോ 5 പ്രോ 5 ജിയിൽ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. അതിൽ എഫ് / 1.7 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ് / 2.4 ലെൻസ് വരുന്ന 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസ് വരുന്ന 2 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടറും വരുന്നു. സെൽഫികൾ പകർത്തുവാൻ സ്ക്രീനിൻറെ മുകളിൽ ഇടത് കോണിലായി സ്ഥാപിച്ചിരിക്കുന്ന പഞ്ച്-ഹോൾ കട്ട് ഉപയോഗിച്ച് 32 മെഗാപിക്സൽ സെൻസർ നിങ്ങൾക്ക് ലഭിക്കും.

എക്സ്പാൻഡ് ചെയ്യുവാൻ കഴിയാത്ത 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജാണ് ഈ സ്മാർട്ട്ഫോണിൽ വരുന്നത്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ്, ഗ്ലോനാസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 65W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,350 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ റെനോ 5 പ്രോ 5 ജിയുടെ സപ്പോർട്ട്. ഓൺബോർഡിലെ സെൻസറുകളിൽ ഒരു ജിയോ മാഗ്നറ്റിക് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ഗ്രാവിറ്റി സെൻസർ, ഗൈറോസ്‌കോപ്പ് എന്നിവ ഉൾപ്പെടുന്നു. ഫോണിൽ ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഉണ്ട്. 173 ഗ്രാം ഭാരമാണ് ഈ ഹാൻഡ്‌സെറ്റിന് വരുന്നത്. ഓപ്പോ റെനോ 5 സീരീസിലെ മറ്റ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ എപ്പോൾ എത്തുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.


Click it and Unblock the Notifications








