ഓപ്പോ റെനോ 5 പ്രോയുടെ സവിശേഷതകൾ മുഴുവൻ ടെന ലിസ്റ്റിംഗ് വെളിപ്പെടുത്തി

|

ഓപ്പോ റെനോ 5 സീരീസ് ഡിസംബറിൽ അവതരിപ്പിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ. ഈ സീരിസിൽ റെനോ 5, റെനോ 5 പ്രോ, റെനോ 5 പ്രോ പ്ലസ് എന്നിവ ഉൾപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് ഉടൻ നടക്കും എന്നതുകൊണ്ടുതന്നെ ഇപ്പോൾ ഇത് നിരവധി ചോർച്ചകൾക്ക് ഇടയായി. ഓപ്പോ റെനോ 5 സീരീസ് 65W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുമെന്നും സ്റ്റാർറി ഡ്രീം, അറോറ ബ്ലൂ, മൂൺലൈറ്റ് ബ്ലാക്ക്, സ്റ്റാർ വിഷ് റെഡ് ഷേഡുകൾ തുടങ്ങിയ കളറുകളിൽ വിപണിയിൽ വരാമെന്നും മുമ്പ് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ, ടെന ലിസ്റ്റിംഗ് റെനോ 5 പ്രോയുടെ മുഴുവൻ സവിശേഷതകൾ വെളിപ്പെടുത്തി കഴിഞ്ഞു. റെനോ 5 പ്രോയുടെ ലഭ്യമായ സവിശേഷതകൾ ഇവിടെ നമുക്ക് പരിശോധിക്കാം.

റെനോ 5 പ്രോ
 

ടെന ലിസ്റ്റിംഗ് അനുസരിച്ച്, റെനോ 5 പ്രോയ്ക്ക് 6.55 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലേ, 1080 x 2340 പിക്‌സൽ റെസല്യൂഷൻ ഉണ്ടായിരിക്കും. എന്നാൽ, ഈ ഹാൻഡ്‌സെറ്റിൻറെ റിഫ്രഷ് റേറ്റിനെ കുറിച്ച് ലിസ്റ്റിംഗ് ഒന്നും വെളിപ്പെടുത്തുയിട്ടില്ല. അതിനാൽ, ഇത് ഉയർന്ന റിഫ്രഷ് റേറ്റ് നൽകുമോ എന്ന കാര്യം കാത്തിരുന്ന് കാണാം. ഈ ഡിവൈസിന് 2.6GHz ഒക്ടാകോർ പ്രോസസ്സറാണ് നൽകുന്നതെന്ന് കമ്പനി പറഞ്ഞു. ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് അനുസരിച്ച്, റെനോ 5 പ്രോയിൽ ഡൈമെൻസിറ്റി 1000+ പ്രോസസർ അവതരിപ്പിച്ചേക്കും.

റെനോ 5 പ്രോ ക്യാമറ

8 ജിബി / 12 ജിബി റാമും 128 ജിബി / 256 ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് ഫോൺ പട്ടികപ്പെടുത്തിയിരിക്കുന്നത്. 4,250 mAh കപ്പാസിറ്റിയുള്ള ഡ്യുവൽ സെൽ ബാറ്ററിയാണ് ഫോണിന് ചാർജ് നൽകുന്നതെന്ന് പറയപ്പെടുന്നു. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും റെനോ 5 പ്രോ ഹാൻഡ്‌സെറ്റിന് പിന്നിലായി ഒരു ക്വാഡ് ക്യാമറ സെറ്റപ്പും വരുന്നു. ക്യാമറ മൊഡ്യൂളിൽ 64 എംപി പ്രൈമറി ക്യാമറ സെൻസർ, 8 എംപി അൾട്രാ വൈഡ് ക്യാമറ, രണ്ട് 2 എംപി സെൻസറുകൾ വരൂമെന്ന് പറയപ്പെടുന്നു.

കൂടുതൽ വായിക്കുക: ഇൻഫിനിക്സ് സീറോ 8i സ്മാർട്ട്ഫോൺ ഡിസംബർ 2ന് ഇന്ത്യൻ വിപണിയിലെത്തും

ഓപ്പോ റെനോ 5 പ്രോയുടെ സവിശേഷതകൾ

റെനോ 5 പ്രോ 32 എംപി മുൻ ക്യാമറ സെൽഫികൾക്കും വീഡിയോകൾക്കുമായി നൽകിയേക്കുമെന്ന് പറയുന്നു. കൂടാതെ, 5 ജി, 4 ജി വോൾട്ട്, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവ കണക്റ്റിവിറ്റിക്കായി ഉൾപ്പെടുത്താൻ ഈ ഹാൻഡ്‌സെറ്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട്‌ഫോണിന്റെ ഭാരം 173 ഗ്രാം ഭാരവും, 7.6 മില്ലിമീറ്റർ കനവും വരുന്നു. ഇതിനൊപ്പം സ്റ്റാർറി ഡ്രീം, അറോറ ബ്ലൂ, മൂൺലൈറ്റ് ബ്ലാക്ക്, സ്റ്റാർ വിഷ് റെഡ് കളർ ഓപ്ഷനുകളിലും സ്മാർട്ട്‌ഫോൺ വരുമെന്ന് ലീക്ക് വെളിപ്പെടുത്തി.

മോട്ടോ ജി 5ജി, മോട്ടോ ജി9 പവർ എന്നിവ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

Most Read Articles
Best Mobiles in India

English summary
The Reno 5, Reno 5 Pro, and Reno 5 Pro Plus are most likely to be included in the series. Different leaks are coming out as we get nearer to launch. Previously, Digital Chat Station revealed that 65W fast charging technology would pack the Oppo Reno 5 Series and could come in shades of Starry Dream, Aurora Blue, Moonlight Black, and Star Wish Red.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X