64 എംപി ക്വാഡ് റിയർ ക്യാമറകളുള്ള ഓപ്പോ റെനോ 5, റെനോ 5 പ്രോ ഉടൻ അവതരിപ്പിക്കും: വില, സവിശേഷതകൾ
രണ്ട് മോഡലുകളായ റെനോ 5 5 ജി, റെനോ 5 പ്രോ 5 ജി എന്നിവയുൾപ്പെടുന്ന റെനോ 5 സീരീസ് സ്മാർട്ഫോണുകൾ അവതരിപ്പിക്കുമെന്ന് ഓപ്പോ പ്രഖ്യാപിച്ചു. മറുവശത്ത്, ഓപ്പോ റെനോ 5 പ്രോ + 5 ജി ലോഞ്ച് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, സമീപകാല ഇവന്റിൽ സൂചിപ്പിച്ച പ്ലസ് വേരിയൻറ് ക്വാഡ്-റിയർ ക്യാമറ സെറ്റപ്പുമായി വരുമെന്ന് പറയുന്നു. ഇപ്പോൾ, റെനോ 5 5 ജി, റെനോ 5 പ്രോ 5 ജി എന്നിവ ചൈനയിൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്. ഡിസംബർ 18 മുതൽ ഈ സ്മാർട്ഫോണുകൾ ലഭ്യമായി തുടങ്ങും.

ഓപ്പോ റെനോ 5, റെനോ 5 പ്രോ: വില
ഓപ്പോ റെനോ 5 5ജി 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 2,699 (ഏകദേശം 30,400 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 2,999 (ഏകദേശം 33,700 രൂപ) വില വരുന്നു. ബേസിക് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനായി സിഎൻവൈ 3,399 (ഏകദേശം 38,300 രൂപ) റെനോ 5 പ്രോ 5 ജി വില നിശ്ചയിച്ചിട്ടുണ്ട്. 12 ജിബി റാം + 256 ജിബി മോഡലിന് സിഎൻവൈ 3,799 (ഏകദേശം 42,750 രൂപ) വിലവരും. രണ്ട് സ്മാർട്ട്‌ഫോണുകളും അറോറ ബ്ലൂ, മൂൺലൈറ്റ് നൈറ്റ്, സ്റ്റാർറി നൈറ്റ് തുടങ്ങിയ കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു.

ഓപ്പോ റെനോ 5 5 ജി: സവിശേഷതകൾ
കളർ ഓപ്പറേറ്റിംഗ് സിസ്റ്റം 11.1 വരുന്ന ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുന്ന ഓപ്പോ റെനോ 5 5 ജിയിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1080 x 2,400 പിക്‌സൽ) ഒ.എൽ.ഇ.ഡി ഡിസ്‌പ്ലേ 90 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം വരുന്നു. അഡ്രിനോ 620 ജിപിയുവുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. എന്നാൽ, കൂടുതൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ ഓപ്ഷനുകളൊന്നുമില്ല. 65W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,300 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. ഓപ്പോ റെനോ 5 5 ജിയിൽ 64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ, 2 എംപി പോർട്രെയിറ്റ് ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. മുൻവശത്ത് 32 എംപി സെൽഫി ഷൂട്ടർ ഉണ്ട്. ഇതിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ വരുന്നു.

ഓപ്പോ റെനോ 5 പ്രോ 5 ജി: സവിശേഷതകൾ
65W ചാർജിംഗ് ടെക്, 64 എംപി ക്വാഡ് ലെൻസ് സെറ്റപ്പ്, 32 എംപി ഫ്രണ്ട് സെൻസർ എന്നിവയുൾപ്പെടെ വാനില ഓപ്പോ റിനോ 5 പോലുള്ള ചില സവിശേഷതകൾ പ്രോ മോഡൽ വെളിപ്പെടുത്തുന്നു. എന്നാൽ, പ്രോ വേരിയന്റിന്റെ ഡിസ്‌പ്ലേ 6.55 ഇഞ്ച് അളക്കുന്നു. ഇത് ഫുൾ എച്ച്ഡി + 1080 x 2400 പിക്‌സൽ റെസലൂഷനിൽ വരുന്നു. എആർഎം G77 MC9 ജിപിയുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. 4,350 എംഎഎച്ച് ബാറ്ററി, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഓപ്പോ റെനോ 5 പ്രോ 5 ജി യുടെ എടുത്തുപറയേണ്ട മറ്റ് സവിശേഷതകൾ.


Click it and Unblock the Notifications