സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി ഓപ്പോ റെനോ 5 കെ അവതരിപ്പിച്ചു: വില, സവിശേഷതകൾ
ഓപ്പോ റെനോ സീരീസിലെ ഏറ്റവും പുതിയ മോഡൽ ഓപ്പോ റെനോ 5 കെ (Oppo Reno 5K) വ്യാഴാഴ്ച ചൈനയിൽ അവതരിപ്പിച്ചു. ചിപ്‌സെറ്റിൻറെ വിശദാംശങ്ങൾ ഒഴികെ ഡിസംബറിൽ ചൈനീസ് വിപണിയിലെത്തിയ ഓപ്പോ റെനോ 5 5 ജിയുമായി പുതിയ സ്മാർട്ട്‌ഫോൺ സവിശേഷതകൾ പങ്കിടുന്നു. ഓപ്പോ റെനോ 5 കെയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്സെറ്റ്, ഓപ്പോ റെനോ 5 5 ജിയിൽ സ്‌നാപ്ഡ്രാഗൺ 765 SoC ചിപ്സെറ്റ് എന്നിവയാണ് നൽകുന്നത്. ഓപ്പോ റെനോ 5 കെയുടെ മറ്റ് പ്രധാന സവിശേഷതകൾ ഓപ്പോ റെനോ 5 5 ജിക്ക് സമാനമാണ്. ഇതിനർത്ഥം കഴിഞ്ഞ വർഷം മോഡലിൽ അവതരിപ്പിച്ച അതേ ക്വാഡ് റിയർ ക്യാമറകൾ, ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈൻ, 4,300 എംഎഎച്ച് ബാറ്ററി എന്നിവയുമായാണ് ഈ പുതയ് സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്.

ഓപ്പോ റെനോ 5 കെ: വില, ലഭ്യത വിശദാംശങ്ങൾ
ഓപ്പോ റെനോ 5 കെയുടെ വില വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, മാർച്ച് 6 മുതൽ ചൈനയിൽ 8 ജിബി റാം + 128 ജിബി സ്റ്റോറേജിലും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകളിലും ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തും. ഗ്രീൻ ബ്രീസ്, മിഡ്‌നൈറ്റ് ബ്ലാക്ക്, സ്റ്റാർറി ഡ്രീം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ഓപ്പോ റെനോ 5 5 ജി 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിനായി സിഎൻവൈ 2,699 (ഏകദേശം 30,300 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 2,999 (ഏകദേശം 33,700 രൂപ) എന്നിങ്ങനെ വിപണിയിൽ ലഭ്യമായിരുന്നു.

ഓപ്പോ റെനോ 5 കെ: സവിശേഷതകൾ
കളർ ഒഎസ് 11.1 നൊപ്പം ആൻഡ്രോയിഡ് 11 ൽ പ്രവർത്തിക്കുന്ന ഡ്യുവൽ നാനോ സിം വരുന്ന ഓപ്പോ റെനോ 5 കെയിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഒലെഡ് ഡിസ്‌പ്ലേ 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 20: 9 ആസ്പെക്റ്റ് റേഷിയോ, 91.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ വരുന്നു. അഡ്രിനോ 619 ജിപിയു, 12 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാം എന്നിവയുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്.

ഓപ്പോ റെനോ 5 കെ: ക്യാമറ സവിശേഷതകൾ
എഫ് / 1.7 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. ക്യാമറ സെറ്റപ്പിൽ 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസറും ഉണ്ട്. മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറ സെൻസറുമായി ഓപ്പോ റെനോ 5 കെ വരുന്നു. 85 ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ (എഫ്ഒവി) വരുന്ന അഞ്ച് പീസ് ലെൻസിനൊപ്പം ഫ്രണ്ട് ഫേസിംഗ് സെൻസറും വരുന്നു.

ഓപ്പോ റെനോ 5 കെ 256 ജിബി വരെ UFS 2.1 സ്റ്റോറേജുമായി വരുന്നു. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സൂപ്പർവൂക് 2.0, സൂപ്പർവൂക്ക്, വിഒസി 3.0, പിഡി, ക്യുസി ഫാസ്റ്റ് ചാർജിംഗ് പ്രോട്ടോക്കോളുകൾ സപ്പോർട്ട് ചെയ്യുന്ന ഡ്യൂവൽ സെൽ, 4,300 എംഎഎച്ച് ബാറ്ററി ഓപ്പോ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications