ഡൈമെൻസിറ്റി 800 യു ചിപ്‌സെറ്റുമായി ഓപ്പോ റെനോ 5 ഇസഡ് 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ് ഓപ്പോ. ഓപ്പോ എ 74 5 ജി, എ 74 4 ജി എന്നിവയ്ക്ക് ശേഷം കമ്പനി ഇപ്പോൾ ഒരു പുതിയ റെനോ സീരീസ് ഹാൻഡ്‌സെറ്റ് പുറത്തിറക്കിയിരിക്കുകയാണ്. പ്രീമിയം മിഡ് റേഞ്ച് പ്രൊഡക്റ്റ് പോർട്ട്‌ഫോളിയോയിൽ വരുന്ന കമ്പനിയുടെ ഏറ്റവും പുതിയ ഹാൻഡ്‌സെറ്റാണ് റെനോ 5 ഇസഡ് 5 ജി. 5 ജി കപ്പാസിറ്റിയുള്ള ഈ സ്മാർട്ട്‌ഫോൺ യുഎഇയിലും സിംഗപ്പൂരിലും പ്രഖ്യാപിച്ചു.

ഓപ്പോ റെനോ 5 ഇസഡ് 5 ജിയുടെ പൂർണ്ണ സവിശേഷതകൾ
 

ഓപ്പോ റെനോ 5 ഇസഡ് 5 ജിയുടെ പൂർണ്ണ സവിശേഷതകൾ

ഓപ്പോ റെനോ 5 ഇസഡ് 5ജി കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച ഓപ്പോ എഫ് 19 പ്രോ പ്ലസുമായി വളരെയധികം സാമ്യതകൾ പുലർത്തുന്നു. ഇതിന് സമാനമായ ഡിസൈൻ ഭാഷയും നിരവധി സവിശേഷതകളുമുണ്ട്. 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിൻറെ എടുത്തുപറയേണ്ട ഒരു സവിശേഷത. ആസ്പെക്റ്റ് റേഷിയോ 20: 9 വരുന്ന ഈ ഡിസ്പ്ലേ 1080 x 2400 പിക്സൽ എഫ്എച്ച്ഡി + റെസല്യൂഷനെ സപ്പോർട്ട് ചെയ്യുന്നു. സ്റ്റാൻഡേർഡ് 60 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം വരുന്ന ഇത് 430 നിറ്റ് പീക്ക് ബ്രൈറ്റ്നെസ് ലെവലുകൾ നൽകുന്നു.

 5 ജി സപ്പോർട്ടുമായി ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ 5 ജി സപ്പോർട്ടുമായി ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഓപ്പോ റെനോ 5 ഇസഡ് 5 ജിയുടെ ക്യാമറ സവിശേഷതകൾ

ഓപ്പോ റെനോ 5 ഇസഡ് 5 ജിയുടെ ക്യാമറ സവിശേഷതകൾ

ഓപ്പോ റെനോ 5 ഇസഡ് 5 ജിയിൽ എഫ് / 1.7 അപ്പർച്ചർ വരുന്ന 48 എംപി പ്രൈമറി സെൻസറുള്ള ഒരു ക്വാഡ്-ലെൻസ് സെറ്റപ്പാണ് വരുന്നത്. പ്രധാന ക്യാമറയ്‌ക്കൊപ്പം 8 എംപി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസും എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ സെൻസറും എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി മോണോ സെൻസറും ലഭിക്കും. സെൽഫികളും വീഡിയോകളും പകർത്താൻ എഫ് / 2.4 അപ്പേർച്ചറുള്ള 16 എംപി ക്യാമറയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC

റെനോ 5 ഇസഡിൽ മീഡിയടെക് ഡൈമെൻസിറ്റി 800 യു ചിപ്‌സെറ്റാണ് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. സമീപകാലത്ത് പ്രീമിയം മിഡ് റേഞ്ച് ഓഫറിംഗിന് ശക്തി പകരാൻ നിരവധി ബ്രാൻഡുകൾ ഈ ചിപ്‌സെറ്റ് ഉപയോഗിച്ചിരുന്നു. 8 ജിബി റാമും 128 ജിബി ഇൻബിൽറ്റ് മെമ്മറിയുമായാണ് ഈ ഹാൻഡ്‌സെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കളർ ഒ.എസ് 11.1 സ്കിൻ ഓവർലേയുള്ള ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നു.

 30W VOOC ഫ്ലാഷ് ചാർജ് സപ്പോർട്ട് ചെയ്യുന്ന 4,310 എംഎഎച്ച് ബാറ്ററി
 

ഫെയ്‌സ് അൺലോക്ക് ഓപ്ഷനോടൊപ്പം സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഓപ്പോ റെനോ 5 ഇസഡ് 5 ജിയുടെ മറ്റ് സവിശേഷതകളാണ്. ഡ്യുവൽ സിം, എൻ‌എഫ്‌സി, വൈ-ഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവ ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുണ്ട്. 30W VOOC ഫ്ലാഷ് ചാർജ് സപ്പോർട്ട് ചെയ്യുന്ന 4,310 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

500 കോടിയുടെ റെഡ്മി നോട്ട് 10 സീരീസ് രാജ്യത്ത് വിറ്റഴിച്ചത് വെറും രണ്ടാഴ്ച്ചയ്ക്കുള്ളിൽ500 കോടിയുടെ റെഡ്മി നോട്ട് 10 സീരീസ് രാജ്യത്ത് വിറ്റഴിച്ചത് വെറും രണ്ടാഴ്ച്ചയ്ക്കുള്ളിൽ

ഓപ്പോ റെനോ 5 ഇസഡ് 5 ജി: ഔദ്യോഗിക വിലയും വിൽപ്പന തീയതിയും

ഓപ്പോ റെനോ 5 ഇസഡ് 5 ജി: ഔദ്യോഗിക വിലയും വിൽപ്പന തീയതിയും

യു‌എഇയിൽ ഓപ്പോ റെനോ 5 ഇസഡ് 5 ജിയുടെ വില 1,499 ഡോളർ (ഏകദേശം 30,000 രൂപ) ആയി കാണിച്ചിരിക്കുന്നു. എന്നാൽ, സിംഗപ്പൂരിൽ എസ്‌ജിഡി 529 (ഏകദേശം 29,000 രൂപ) വില നൽകിയിട്ടുണ്ട്. കോസ്മോ ബ്ലൂ, ഫ്ലൂയിഡ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുമെന്ന്പറയുന്നു. ഇതിനകം തന്നെ ലസാഡ, ഷോപ്പി സ്റ്റോറുകൾ വഴി ഓൺലൈനിൽ ഈ ഹാൻഡ്‌സെറ്റ് വിൽപ്പനയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
Oppo has announced a new Reno series smartphone, following the introduction of the A74 5G and A74 4G. The Reno5 Z 5G is the company's most recent addition to its premium mid-range product lineup. The mobile has 5G features and will be available in the UAE and Singapore.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X