ഓപ്പോ റെനോ 6 5 ജിയുടെ പ്രീ-ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു; ജൂലൈ 29 ന് ഇത് വിൽപ്പനയ്ക്ക് എത്തും
റെനോ 6 പ്രോയ്‌ക്കൊപ്പം ഓപ്പോ റെനോ 6 കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചു. ഇതിൻറെ പ്രോ മോഡൽ ഇപ്പോൾ ഇന്ത്യയിൽ നിന്നും വാങ്ങാൻ ലഭ്യമാണ്. അതേസമയം സ്റ്റാൻഡേർഡ് ഓപ്പോ റെനോ 6 ജൂലൈ 29 മുതൽ വിൽപ്പനയ്‌ക്കെത്തും. ഇപ്പോൾ, ഈ ഹാൻഡ്‌സെറ്റിൻറെ പ്രീ-ഓർഡർ ഫ്ലിപ്കാർട്ട്, ഓപ്പോ ഓൺലൈൻ സ്റ്റോറുകളിൽ തത്സമയമായി തുടരുകയാണ്. രാജ്യത്തെ ആദ്യത്തെ ഡൈമെൻസിറ്റി 900 പ്രോസസർ കരുത്തേകുന്ന സ്മാർട്ഫോണാണ് റെനോ 6 5 ജി.

ഓപ്പോ റെനോ 6 5 ജി സ്മാർട്ഫോണിൻറെ വിലയും ഓഫറുകളും
ഓപ്പോ റെനോ 6 5 ജിയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 29,990 രൂപയാണ് വില വരുന്നത്. വിൽപ്പന സമയത്ത് എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊട്ടക് ബാങ്കുകളുടെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾ ഉപയോഗിച്ച് ഈ സ്മാർട്ഫോൺ വാങ്ങുന്നവർക്ക് 3,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. അതിനാൽ, നിങ്ങൾക്ക് ഇപ്പോൾ 26,990 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ലഭിക്കുന്നതാണ്. 12 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്. അറോറ, സ്റ്റെല്ലാർ ബ്ലാക്ക് എന്നീ രണ്ട് കളർ വേരിയന്റുകളിൽ റെനോ 6 5 ജി ലഭ്യമാകും.

ഓപ്പോ റെനോ 6 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ
ഓപ്പോ റെനോ 6 5 ജി സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽസ്) ഫ്ലാറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാമ്പിൾ റേറ്റുമുള്ള ഡിസ്‌പ്ലേയാണ് ഇത്. 8 ജി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ സ്മാർട്ഫോണിന് കരുത്ത് പകരുന്നത് മീഡിയ ടെക് ഡൈമെൻസിറ്റി 900 SoC പ്രോസസറാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് ColorOS 11.3ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഓപ്പോ റെനോ 6 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
64 മെഗാപിക്സൽ പ്രൈമറി ക്യാമറ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഡിസ്പ്ലേയുടെ മുകളിൽ ഇടത് കോണിലുള്ള ഹോൾ-പഞ്ച് കട്ട് ഔട്ടിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്.

ഓപ്പോ റെനോ 6 5ജി സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് v5.2, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇസഡ്-ആക്സിസ് ലീനിയർ മോട്ടോർ, കളർ ടെമ്പറേച്ചർ സെൻസർ, ഗൈറോസ്‌കോപ്പ് എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഡിവൈസിൽ ഉണ്ട്. 65W സൂപ്പർവൂക്ക് 2.0 ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ഫോണിൽ 4,300 എംഎഎച്ച് ബാറ്ററിയാണുള്ളത്.


Click it and Unblock the Notifications








