ഓപ്പോ റെനോ 6, റെനോ 6 പ്രോ സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കും

|

റെനോ 6 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഓപ്പോ ഒരുങ്ങുന്നു. പുതിയ റെനോ സീരീസിൻറെ പ്രോ മോഡൽ കമ്പനി പുറത്തിറക്കുമെന്ന് അടുത്തിടെ വന്ന ഒരു റിപ്പോർട്ട് വ്യക്തമാക്കി. ഒന്നല്ല, രണ്ട് പുതിയ റെനോ സ്മാർട്ട്‌ഫോണുകൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ടെന്ന് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ സ്ഥിരീകരിച്ചു. ഇന്ത്യയിലേക്ക് വരാനിരിക്കുന്ന റെനോ സീരീസ് സ്മാർട്ട്‌ഫോൺ വാനില റെനോ 6, റെനോ 6 പ്രോ എന്നിവയായിരിക്കുമെന്നും ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തുന്നുണ്ട്. രണ്ട് സ്മാർട്ഫോണുകളും ഈ വർഷം ആദ്യം ചൈനയിൽ അവതരിപ്പിച്ചിരുന്നു. അതേ സ്മാർട്ഫോണുകൾ തന്നെ ഇന്ത്യയിലേക്ക് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഓപ്പോ റെനോ 6, റെനോ 6 പ്രോ സ്മാർട്ഫോണുകളുടെ സവിശേഷതകളും, മറ്റ് വിശദാംശങ്ങളും നമുക്ക് ഇവിടെ കൂടുതലായി പരിശോധിക്കാം.

 

ഓപ്പോ റെനോ 6, റെനോ 6 പ്രോ ഫ്ലിപ്പ്കാർട്ടിൽ ലഭ്യത സ്ഥിരീകരിച്ചു

ഓപ്പോ റെനോ 6, റെനോ 6 പ്രോ ഫ്ലിപ്പ്കാർട്ടിൽ ലഭ്യത സ്ഥിരീകരിച്ചു

ഓപ്പോ ഉടൻ റെനോ 6 സീരീസ് വിപണിയിൽ അവതരിപ്പിക്കും. ഇത് അവൻതരിപ്പിക്കുന്നതിന് മുൻപായി രണ്ട് റെനോ സ്മാർട്ട്‌ഫോണുകളും ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തുമെന്ന് സ്ഥിരീകരിച്ചു. റെനോ 6 സീരീസിൻറെ ഔദ്യോഗിക ലോഞ്ച് തീയതി ഓപ്പോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാവ് റെനോ സീരീസിന് കീഴിൽ രണ്ട് പുതിയ ഓപ്പോ സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഫ്ലിപ്കാർട്ട് മൈക്രോസൈറ്റ് സ്ഥിരീകരിക്കുന്നു. വാനില റെനോ 6, റെനോ 6 പ്രോ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

റിയൽ‌മി നാർ‌സോ 30 5 ജി, റിയൽ‌മി ബഡ്‌സ് ക്യു 2 ഇന്ന്‌ ഇന്ത്യയിൽ‌ ആദ്യമായി വിൽപ്പനയ്‌ക്കെത്തുംറിയൽ‌മി നാർ‌സോ 30 5 ജി, റിയൽ‌മി ബഡ്‌സ് ക്യു 2 ഇന്ന്‌ ഇന്ത്യയിൽ‌ ആദ്യമായി വിൽപ്പനയ്‌ക്കെത്തും

 

ഇന്ത്യയിലെ റെനോ 6 സീരീസിൻറെ ഔദ്യോഗിക ലോഞ്ച് തീയതി മൈക്രോസൈറ്റ് വെളിപ്പെടുത്തുന്നില്ല. എന്നാൽ, വരാനിരിക്കുന്ന സ്മാർട്ഫോണുകളുടെ ക്യാമറ സവിശേഷതകളിലൊന്ന് ഇത് എടുത്തുപറയുന്നു. ഓപ്പോയുടെ വരാനിരിക്കുന്ന റെനോ സ്മാർട്ട്‌ഫോണുകളിൽ ബോക്കെ ഫ്ലെയർ പോർട്രെയിറ്റ് വീഡിയോ ഫീച്ചർ ചെയ്യും. പ്രവർത്തനക്ഷമമാക്കുമ്പോൾ, സബ്‌ജക്റ്റ് ഫോക്കസ് ചെയ്യുന്ന സമയത്ത് 'ശാലോ ഡെപ്പ്ത്ത് ഓഫ് ഫീൽഡ്' ഇവിടെ പ്രവർത്തിക്കുന്നു.

 മീഡിയടെക് ഡൈമെൻസിറ്റി 900 5 ജി പ്രോസസർ

ഈ രണ്ട് ഡിവൈസുകളുടെ കുറിച്ചും മൈക്രോസൈറ്റ് കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, മൈക്രോസൈറ്റിലെ ടീസർ ചിത്രത്തെ അടിസ്ഥാനമാക്കി ചൈനീസ് വേരിയന്റുകൾ ഇന്ത്യയിലേക്ക് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇതിൻറെ വാനില മോഡലിൽ മീഡിയടെക് ഡൈമെൻസിറ്റി 900 5 ജി പ്രോസസർ അവതരിപ്പിക്കും. പ്രോ മോഡൽ മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറുമായി വരും. ഇന്ത്യയിൽ പ്രോ + മോഡൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല.

പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക, ജൂലൈയിൽ പുറത്തിറങ്ങുന്ന ഫോണുകൾ ഇവയാണ്പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക, ജൂലൈയിൽ പുറത്തിറങ്ങുന്ന ഫോണുകൾ ഇവയാണ്

ഓപ്പോ റെനോ 6, റെനോ 6 പ്രോ സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കും

രണ്ട് സ്‌ക്രീനിലും വ്യത്യസ്ത സ്‌ക്രീൻ വലുപ്പങ്ങളുള്ള 90Hz അമോലെഡ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. വാനില മോഡലിന് 6.43 ഇഞ്ച് എഫ്എച്ച്ഡി + ഫ്ലാറ്റ് അമോലെഡ് ഡിസ്പ്ലേയും, ചൈനയിലെ പ്രോ മോഡലിന് 6.55 ഇഞ്ച് എഫ്എച്ച്ഡി + വളഞ്ഞ അമോലെഡ് ഡിസ്പ്ലേയുമാണ് നൽകിയിട്ടുള്ളത്. ഈ സ്മാർട്ഫോണുകൾക്ക് പിന്നിലായി ഒരു ട്രിപ്പിൾ ക്യാമറ സംവിധാനമാണ് നൽകിയിട്ടുള്ളത്. 64 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് സെൻസർ, 2 എംപി മാക്രോ ക്യാമറ എന്നിവയുണ്ട്.

പുതിയ ഗൂഗിൾ പിക്‌സൽ 5 എ സ്മാർട്ഫോൺ ഓഗസ്റ്റിൽ അവതരിപ്പിച്ചേക്കുംപുതിയ ഗൂഗിൾ പിക്‌സൽ 5 എ സ്മാർട്ഫോൺ ഓഗസ്റ്റിൽ അവതരിപ്പിച്ചേക്കും

Best Mobiles in India

English summary
The vanilla Reno 6 and Reno 6 Pro would be the forthcoming Reno series smartphones heading to India, according to the microsite. Both smartphones were released in China earlier this year. The identical devices are expected to arrive in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X