ഓപ്പോ റെനോ 6 സീരീസ് മെയ് 22 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

ഓപ്പോ റെനോ 6 സീരീസ് ഈ മാസം തന്നെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്ത റെനോ സീരീസിൻറെ ലോഞ്ച് മെയ് 22 ന് നടക്കും. അപ്പോഴാണ് ഓപ്പോ ചൈനയിൽ ഒരു മിഡ്-ഇയർ ഗാല ഇവന്റ് നടത്തുന്നത്. ചൈനീസ് കമ്പനിയുടെ പ്രത്യേക ഗാലകളിൽ സ്മാർട്ഫോണുകൾ അവതരിപ്പിച്ച ചരിത്രമുണ്ട്. ഈ വർഷത്തെ ഇവന്റും അതിൽ നിന്ന് അത്ര വ്യത്യസ്തമല്ല. ഓപ്പോ റെനോ 6 സീരീസിന് തുടക്കത്തിൽ റെനോ 6 പ്രോ +, റെനോ 6 പ്രോ, റെനോ 6 എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളെങ്കിലും ഉണ്ടാകുമെന്ന് പറയുന്നു. ചൈനയുടെ ഐടി ഹോമിൻറെ ഒരു റിപ്പോർട്ടിന് അനുസരിച്ച്, ഈ മാസം അവസാനം പുതിയ റെനോ-സീരീസ് സ്മാർട്ട്ഫോണുകൾ കൊണ്ടുവരാൻ ഓപ്പോ പദ്ധതിയിടുന്നുവെന്നാണ്.

ഓപ്പോ റെനോ 6 സീരീസ് മെയ് 22 ന് അവതരിപ്പിക്കും
 

ഓപ്പോ ചൈനയിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഗാല നിരവധി സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ഒരു ഗ്ലാമറസ് ഇവന്റാണ്. റെനോ സീരീസിലെ അടുത്ത സ്മാർട്ട്‌ഫോൺ പ്രഖ്യാപിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം കൂടിയാണ് ഇത്. മുമ്പ്, ഓപ്പോ ഗാല ഇവന്റിൽ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചിരുന്നു. ഉദാഹരണത്തിന്, ഓപ്പോ ആർ 15 സ്മാർട്ട്‌ഫോൺ ഓപ്പോ ഗാല 2018 ലാണ് അവതരിപ്പിച്ചത്. ഓപ്പോ റെനോ 6 സീരീസ് റെനോ 5 സീരീസിൻറെ പിൻഗാമിയാകും. ഈ വർഷം ആദ്യം ഒരു സ്മാർട്ട്ഫോണുമായി ഇന്ത്യയിലെത്തിയതാണ് റെനോ 5 പ്രോ 5 ജി.

ഓപ്പോ റെനോ 6 സീരീസ് മെയ് 22 ന്

റെനോ 5 പ്രോ 5 ജിക്ക് ഇന്ത്യയിൽ 35,990 രൂപയാണ് വില വരുന്നത്. സ്റ്റൈലിഷ് ലുക്ക്, ആകർഷകമായ ഫോട്ടോഗ്രാഫി ഫീച്ചറുകൾ, ഫാസ്റ്റ് ചാർജിങ് സവിശേഷതയുള്ള ബാറ്ററി എന്നിവയുള്ള ഒരു മികച്ച സ്മാർട്ട്ഫോണാണ് റെനോ 5 പ്രോ 5 ജി എന്ന് പറയാവുന്നതാണ്. എന്നാൽ, ഈ ഹാൻഡ്‌സെറ്റിൻറെ മത്സരം ഇന്ത്യയിൽ കടുത്തതായിരിക്കും. ഓപ്പോ റെനോ 6 സീരീസിൽ ടോപ്പ്-ടയർ മോഡൽ എല്ലാം പുതിയ റെനോ 6 പ്രോ + ആയിരിക്കാം. റെനോ 6 പ്രോ + ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രോസസറുമായി വരാമെന്ന അഭ്യൂഹങ്ങളുണ്ട്. ഇത് റെനോ സീരീസിലെ ആദ്യത്തെ ഒരു ഫ്രന്റ്ലൈൻ സ്മാർട്ട്ഫോണായി മാറുന്നു.

ഓപ്പോ റെനോ 6 സീരീസ് സ്മാർട്ഫോണിൻറെ വിലയും, സവിശേഷതകളും
 

ഓപ്പോ റെനോ 6 സീരീസ് സ്മാർട്ഫോണിൻറെ വിലയും, സവിശേഷതകളും

മുൻപ് സൂചിപ്പിച്ചതുപോലെ, റെനോ 6 ലൈനപ്പിൽ റെനോ 6, റെനോ 6 പ്രോ, റെനോ 6 പ്രോ + എന്നിങ്ങനെ മൂന്ന് സ്മാർട്ഫോൺ മോഡലുകൾ ഉൾപ്പെടാൻ സാധ്യതയുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറാണ് വാനില മോഡലിന് കരുത്ത് പകരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറുമായി വരുന്ന റെനോ 6 പ്രോ വിപണിയിൽ ഷവോമി എംഐ 11 എക്‌സ്, വൺപ്ലസ് 9 ആർ, കൂടാതെ മറ്റു പല സ്മാർട്ഫോണുകളുമായി മത്സരിക്കും. റെനോ 6 പ്രോ + ഹൈ-എൻഡ് സെഗ്‌മെന്റിൽ വരികയും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറിൻറെ സഹായത്തോടെ പ്രവർത്തിക്കുകയും ചെയ്യും. റെനോ 5 സീരീസ് പോലെ എല്ലാ സ്മാർട്ട്‌ഫോണുകളും മെച്ചപ്പെട്ട വീഡിയോഗ്രഫി ഔട്ട്‌പുട്ടുള്ള ക്യാമറ സ്മാർട്ട്ഫോണുകളാകാം.

ഓപ്പോ റെനോ 6 സീരീസ് മെയ് 22 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

വലിയ ബാറ്ററികൾ, 65W ഫാസ്റ്റ് ചാർജിംഗിനും 33W വയർലെസ് ഫാസ്റ്റ് ചാർജിംഗിനുമുള്ള സപ്പോർട്ട്, ആൻഡ്രോയിഡ് 11 പ്രവർത്തനം, മുൻഗാമികളെപ്പോലെ ആകർഷകമായ ഡിസൈൻ എന്നിവ ഈ സ്മാർട്ട്ഫോണുകളിൽ വരുമെന്ന് പറയുന്നു. ഈ സ്മാർട്ഫോണുകൾ മിഡ് റേഞ്ചറുകൾക്കും പ്രീമിയം ഫോണുകൾക്കുമിടയിലായിരിക്കും സ്ഥാനം. ഈ സ്മാർട്ഫോണുകളുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് കാത്തിരുന്ന് കാണാം.

വാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താംവാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താം

Most Read Articles
Best Mobiles in India

English summary
On May 22, when Oppo is expected to hold a mid-year gala event in China, the next Reno series could be unveiled. The Chinese firm has a tradition of unveiling phones at special galas, and this year's event is expected to be no exception.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X