65W ഫാസ്റ്റ് ചാർജിംഗും, 32 മെഗാപിക്സൽ സെൽഫി ക്യാമറയുമുള്ള ഓപ്പോ റെനോ 6 സീരീസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഓപ്പോ റെനോ 6 പ്രോ +, ഓപ്പോ റെനോ 6 പ്രോ, ഓപ്പോ റെനോ 6 തുടങ്ങിയ സ്മാർട്ഫോണുകൾ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള സ്മാർട്ട്ഫോണുകളിൽ പഞ്ച്-ഹോൾ ഡിസ്പ്ലയുണ്ട്. ഈ മൂന്ന് ഹാൻഡ്‌സെറ്റുകളിലും 32 മെഗാപിക്സൽ സെൽഫി ക്യാമറകളുണ്ട്. ഏറ്റവും മികച്ച പ്രീമിയം സ്മാർട്ഫോണായ ഓപ്പോ റെനോ 6 പ്രോ + ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറുമായി വരുന്നു. ഓപ്പോ റെനോ 6 പ്രോയ്ക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറാണ്. അതേസമയം, ഓപ്പോ റെനോ 6 ന് കരുത്തേകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 900 SoC പ്രോസസറാണ്.

ഓപ്പോ റെനോ 6 പ്രോ +, ഓപ്പോ റെനോ 6 പ്രോ, ഓപ്പോ റെനോ 6 സ്മാർട്ഫോണുകളുടെ വിലയും, ലഭ്യതയും

ഓപ്പോ റെനോ 6 പ്രോ +, ഓപ്പോ റെനോ 6 പ്രോ, ഓപ്പോ റെനോ 6 സ്മാർട്ഫോണുകളുടെ വിലയും, ലഭ്യതയും

ചൈനയിൽ ഓപ്പോ റെനോ 6 യുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻ‌വൈ 2,799 (ഏകദേശം 31,800 രൂപ), 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 3,199 (ഏകദേശം 36,400 രൂപ) എന്നിങ്ങനെ വില നൽകിയിരിക്കുന്നു. ഓപ്പോ റെനോ 6 പ്രോയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് ചൈനയിൽ സി‌എൻ‌വൈ 3,499 (ഏകദേശം 39,800 രൂപ), 12 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷന് സി‌എൻ‌വൈ 3,799 (ഏകദേശം 43,200 രൂപ) വില വരുന്നു. ഏറ്റവും പ്രീമിയം സ്മാർട്ഫോൺ ഓപ്പോ റെനോ 6 പ്രോ + ന് 8 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് സിഎൻ‌വൈ 3,999 (ഏകദേശം 45,500 രൂപ), 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 4,499 (ഏകദേശം 51,200 രൂപ) വിലയുണ്ട്.

ഗെയിമർമാർക്കായി വയർലെസ് ചാർജിങ് സപ്പോർട്ടുള്ള റെഡ്‌മി എയർഡോട്ട്സ് 3 പ്രോ ഇയർബഡ്സ് അവതരിപ്പിച്ചുഗെയിമർമാർക്കായി വയർലെസ് ചാർജിങ് സപ്പോർട്ടുള്ള റെഡ്‌മി എയർഡോട്ട്സ് 3 പ്രോ ഇയർബഡ്സ് അവതരിപ്പിച്ചു

ഓപ്പോ റെനോ 6 സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഓപ്പോ റെനോ 6 സ്മാർട്ഫോണിൻറെ സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 11 സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിൽ ഓപ്പോ റെനോ 6 പ്രവർത്തിക്കുന്നു. 90 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് റേറ്റുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + ഹോൾ-പഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിട്ടുള്ളത്. 12 ജിബി റാമും 25 ജിബി വരെ സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 900 SoC പ്രോസസറാണ് ഇതിന് കരുത്തേകുന്നത്. ഓപ്പോ റെനോ 6 ൽ 64 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണുള്ളത്. ഈ സ്മാർട്ഫോണിൻറെ മുൻവശത്തായി 32 മെഗാപിക്സൽ സെൽഫി ക്യാമറ നൽകിയിട്ടുണ്ട്. 65W ഫാസ്റ്റ് ചാർജിംഗുള്ള 4,300 എംഎഎച്ച് ബാറ്ററിയുമുണ്ട്. ഓപ്പോ റെനോ 6 ഒരു ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായി വരുന്നു. 7.59 മില്ലിമീറ്റർ നേർത്തതും 182 ഗ്രാം ഭാരവുമുണ്ട് ഈ ഹാൻഡ്‌സെറ്റിന്.

ഓപ്പോ റെനോ 6 പ്രോ സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഓപ്പോ റെനോ 6 പ്രോ സ്മാർട്ഫോണിൻറെ സവിശേഷതകൾ

90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള അൽപ്പം വലിയൊരു 6.55 ഇഞ്ച് ഫുൾ എച്ച്ഡി + ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് പുതിയ ഓപ്പോ റെനോ 6 പ്രോയുടെ പ്രധാന സവിശേഷത. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത ബാൽകുന്നത്. ഓപ്പോ റെനോ 6 പ്രോയ്ക്ക് 64 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറ, രണ്ട് 2 മെഗാപിക്സൽ അധിക സെൻസറുകൾ എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സംവിധാനമാണുള്ളത്. മുൻവശത്ത്, ഓപ്പോ റെനോ 6 പോലെ 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഓപ്പോ റെനോ 6 പ്രോയിലുണ്ട്. 65W ഫാസ്റ്റ് ചാർജിംഗോടുകൂടിയ 4,500 എംഎഎച്ച് ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. 7.6 മില്ലിമീറ്റർ നേർത്തതും 177 ഗ്രാം ഭാരവുമുണ്ട് ഓപ്പോ റെനോ 6 പ്രോയ്ക്ക്.

ഓപ്പോ റെനോ 6 പ്രോ + സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഓപ്പോ റെനോ 6 പ്രോ + സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഈ സീരീസിൽ വരുന്ന ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട്‌ഫോണാണ് ഓപ്പോ റിനോ 6 പ്രോ +. ഇത് ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 11 സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റുമായി വരുന്ന 6.55 ഇഞ്ച് ഫുൾ എച്ച്ഡി + ഒലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിൻറെ മറ്റൊരു പ്രധാന സവിശേഷത. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറാണ് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഓപ്പോ റെനോ 6 പ്രോ + ൻറെ പിന്നിൽ ഒരു ക്വാഡ് ക്യാമറ സംവിധാനമുണ്ട്. 50 മെഗാപിക്സൽ മെയിൻ സെൻസർ, 16 മെഗാപിക്സൽ സെക്കൻഡറിയും, പുറകുവശത്തായി 13 മെഗാപിക്സൽ ടെർഷ്യറി, 2 മെഗാപിക്സൽ ക്വട്ടേണറി സെൻസർ എന്നിവ ക്രമീകരിച്ചിരിക്കുന്നു. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിൻറെ മറ്റൊരു സവിശേഷത. ഓപ്പോ റെനോ 6 പ്രോയ്ക്ക് സമാനമായ 65W ഫാസ്റ്റ് ചാർജിംഗുള്ള 4,500 എംഎഎച്ച് ബാറ്ററിയുമുണ്ട്. 7.99 മില്ലിമീറ്റർ നേർത്തതും 188 ഗ്രാം ഭാരവുമുണ്ട് ഓപ്പോ റെനോ 6 പ്രോ + സ്മാർട്ഫോണിന്.

Best Mobiles in India

English summary
The phones have a hole-punch display and support for 65W rapid charging. All three phones also include 32-megapixel front-facing cameras. The Oppo Reno 6 Pro+ is the most expensive of the bunch, having a Qualcomm Snapdragon 870 processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X