ഓപ്പോ റെനോ 7 പ്രോ vs ഷവോമി 11ടി പ്രോ vs വിവോ വി23 പ്രോ; ഇതിൽ ഏത് സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കാം?
ഓപ്പോ റെനോ 7 പ്രോ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. മീഡിയടെക് ഡൈമെൻസിറ്റി 1200 മാക്‌സിന്റെ കരുത്തിലെത്തുന്ന 5ജി സ്മാർട്ട്‌ഫോണിന് 39,999 രൂപയാണ് വില വരുന്നത്. 40,000 രൂപയ്ക്ക് താഴെയുള്ള സ്മാർട്ട്‌ഫോൺ സെഗ്‌മെന്റിൽ അടുത്തിടെ നിരവധി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയിരുന്നു. മുൻനിര ബ്രാൻഡുകളായ ഷവോമി, വിവോ എന്നിവരെല്ലാം സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തിട്ടുണ്ട്. 40,000 രൂപയ്ക്ക് താഴെ വില വിരുന്ന സെഗ്മെന്റിലെ മൂന്ന് സ്മാർട്ട്ഫോണുകൾ താരതമ്യം ചെയ്ത് നോക്കാം. പുതിയ ഓപ്പോ റെനോ 7 പ്രോ, ഷവോമി 11ടി പ്രോ, വിവോ വി23 പ്രോ എന്നീ ഡിവൈസുകളാണ് താരതമ്യം ചെയ്യുന്നത്.

പ്രോസസർ: ഓപ്പോ റെനോ 7 പ്രോ, ഷവോമി 11ടി പ്രോ, വിവോ വി23 പ്രോ എന്നീ മൂന്ന് ഡിവൈസുകളും മികച്ച പ്രോസസറുകൾ ഫീച്ചർ ചെയ്യുന്നു. ഓപ്പോ റെനോ 7 പ്രോ മീഡിയാടെക്ക് ഡൈമൻസിറ്റി 1200 മാക്സ് ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്നു. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 ചിപ്പ്സെറ്റാണ് ഷവോമി 11ടി പ്രോയുടെ ഹൃദയം. മീഡിയാടെക്ക് ഡൈമൻസിറ്റി 1200 ചിപ്പ്സെറ്റാണ് വിവോ വി23 പ്രോയിൽ ഉള്ളത്.

ഡിസ്പ്ലേ: ഓപ്പോ റെനോ 7 പ്രോയെയും വിവോ വി23 പ്രോയെയും അപേക്ഷിച്ച് ഷവോമി 11ടി പ്രോ ഉയർന്ന റിഫ്രഷ് റേറ്റ് ഓഫർ ചെയ്യുന്നു. 6.53 ഇഞ്ച് സോഫ്റ്റ് അമോലെഡ് ഡിസ്പ്ലേയാണ് ഓപ്പോ റെനോ 7 പ്രോ ഫീച്ചർ ചെയ്യുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും റെനോ 7 പ്രോയുടെ ഡിസ്പ്ലേയുടെ പ്രത്യേകതയാണ്. വിവോ വി23 പ്രോ 6.56 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും നൽകുന്നു. ഓപ്പോ സ്മാർട്ട്ഫോണിന് സമാനമായി 90 ഹെർട്സ് റിഫ്രഷ് റേറ്റും വിവോ വി23 പ്രോ ഓഫർ ചെയ്യുന്നു. 6.67 ഇഞ്ച് വലിപ്പം വരുന്ന അമോലെഡ് ഡോട്ട്ഡിസ്പ്ലേയാണ് ഷവോമി 11ടി പ്രോ ഫീച്ചർ ചെയ്യുന്നത്. നേരത്തെ പറഞ്ഞത് പോലെ 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും സ്മാർട്ട്ഫോണിൽ ഉണ്ട്.

റാമും സ്റ്റോറേജും: 12 ജിബി സിംഗിൾ റാം മോഡലിലാണ് ഓപ്പോ റെനോ 7 പ്രോ വരുന്നത്. സ്റ്റോറേജും 256 ജിബി സിംഗിൾ മോഡലിലാണ് വരുന്നത്. ഷവോമി 11ടി പ്രോയാകട്ടെ 8 ജിബി, 12 ജിബി റാം വേരിയന്റുകളും 128 ജിബി, 256 ജിബി സ്റ്റോറേജ് മോഡലുകളും നൽകുന്നു. വിവോ വി23 പ്രോ സ്മാർട്ട്ഫോണിലും 8 ജിബി, 12 ജിബി റാം വേരിയന്റുകളും 128 ജിബി, 256 ജിബി സ്റ്റോറേജ് മോഡലുകളും ലഭ്യമാണ്.

വേരിയന്റുകൾ
- ഓപ്പോ റെനോ 7 പ്രോ: 12 ജിബി + 256 ജിബി
- ഷവോമി 11ടി പ്രോ : 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി
- വിവോ വി23 പ്രോ: 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി
- ഓപ്പോ റെനോ 7 പ്രോ: 50 എംപി പ്രൈമറി + 2 എംപി മാക്രോ + 8 എംപി അൾട്രാ വൈഡ് + കളർ ടെമ്പറേച്ചർ സെൻസർ, സെൽഫികൾ എടുക്കാൻ 32 എംപി ഫ്രണ്ട് ക്യാമറയും ഓപ്പോ റെനോ 7 പ്രോയിൽ നൽകിയിരിക്കുന്നു.
- ഷവോമി 11ടി പ്രോ: 108 എംപി പ്രൈമറി + 8 എംപി അൾട്രാ വൈഡ് + 5 എംപി ടെലിഫോട്ടോ സെൻസർ, സെൽഫികൾ എടുക്കാൻ 16 എംപി ഫ്രണ്ട് ക്യാമറയും ഷവോമി 11ടി പ്രോ ഫീച്ചർ ചെയ്യുന്നു.
- വിവോ വി23 പ്രോ: 108 മെയിൻ + 8 എംപി വൈഡ് ആംഗിൾ + 2 എംപി മാക്രോ സെൻസർ, ഡ്യുവൽ ഫ്രണ്ട് ക്യാമറകൾ വിവോ വി23 പ്രോയുടെ സവിശേഷതയാണ്. അതും 50 എംപി വരുന്ന മെയിൻ സെൽഫീ സെൻസറുമായി. ഒപ്പം 8 എംപി ക്യാമറയും നൽകിയിരിക്കുന്നു.

വില: വിവോ വി23 പ്രോ യുടെ ബേസ് മോഡലിനാണ് കൂട്ടത്തിൽ ഏറ്റവും വില കുറവ്. 39,999 രൂപയ്ക്കാണ് ഓപ്പോ റെനോ 7 പ്രോ വിപണിയിൽ എത്തുന്നത്. അതേ സമയം ഷവോമി 11ടി പ്രോ വേരിയന്റുകൾക്ക് 39,999 രൂപയിലും വില ആരംഭിക്കുന്നു. 38,990 രൂപ മുതലാണ് വിവോ വി23 പ്രോ വേരിയന്റുകൾക്ക് കമ്പനി വില ഈടാക്കുന്നത്.

ഓപ്പറേറ്റിംഗ് സിസ്റ്റം: ഓപ്പോ റെനോ 7 പ്രോ, ഷവോമി 11ടി പ്രോ, വിവോ വി23 പ്രോ എന്നീ മൂന്ന് സ്മാർട്ട്ഫോണുകളും കസ്റ്റം ഒഎസിലാണ് വിപണിയിൽ എത്തുന്നത്. വിവോ വി23 പ്രോ ഏറ്റവും പുതിയ ആൻഡ്രോയിഡ് വേർഷനിലും പ്രവർത്തിക്കുന്നു. ഓപ്പോ റെനോ 7 പ്രോ ആൻഡ്രോയിഡ് 11 ബേസ്ഡ് ആയ കളർഒഎസ് 12 ഫീച്ചർ ചെയ്യുന്നു. എംഐയുഐ 12.5 സ്കിന്നിൽ അൻഡ്രോയിഡ് 11 ഒഎസിലാണ് ഷവോമി 11ടി പ്രോ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയെത്തുന്ന ഫൺടച്ച് ഒഎസ് 12 ആണ് വിവോ വി23 പ്രോയിലെ ഓപ്പറേറ്റിങ് സിസ്റ്റം.

പിൻ ക്യാമറ: ഷവോമി 11ടി പ്രോയും വിവോ വി23 പ്രോയും 108 എംപി പ്രൈമറി ക്യാമറ സെൻസർ ഓഫർ ചെയ്യുന്നു.

ബാറ്ററിയും ചാർജിങും: ഓപ്പോ റെനോ 7 പ്രോയുമായും ഷവോമി 11ടി പ്രോയുമായും താരതമ്യം ചെയ്യുമ്പോൾ വിവോ വി 23 പ്രോയ്ക്ക് ബാറ്ററി ശേഷി അൽപ്പം കുറവാണ്. വിപണിയിലെ ഏറ്റവും വേഗമേറിയ ചാർജിങ് ഫീച്ചറുമായിട്ടാണ് ഷവോമി 11ടി പ്രോ വിൽപ്പനയ്ക്കെത്തുന്നത്. ഓപ്പോ റെനോ 7 പ്രോ 4,500 എംഎഎച്ച് ബാറ്ററിയും 65 വാട്ട് സൂപ്പർവൂക് ചാർജിങ് സപ്പോർട്ടും ഫീച്ചർ ചെയ്യുന്നു. 5,000 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിക്കൊപ്പം 120 വാട്ട് ഹൈപ്പർ ചാർജിങ് ഫീച്ചറും ഷവോമി 11ടി പ്രോ അവതരിപ്പിക്കുന്നു. 4,300 എംഎഎച്ച് മാത്രമാണ് വിവോ വി23 പ്രോയുടെ ബാറ്ററി കപ്പാസിറ്റി. അതേ സമയം 44 വാട്ട് ഫ്ലാഷ് ചാർജിങ് ഫീച്ചറും വിവോ നൽകുന്നു.


Click it and Unblock the Notifications