Just In
- 3 hrs ago
''എന്റെ ആമസോൺ അമ്മച്ചീ... എന്തൊക്കെയാ ഈ ഇന്ത്യക്കാർക്ക് അറിയേണ്ടത്?'' അലക്സയെ വലച്ച ചോദ്യങ്ങൾ!
- 4 hrs ago
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
- 5 hrs ago
അന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അയയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!
- 7 hrs ago
ഒരു മര്യാദയൊക്കെ വേണ്ടേ? സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന് 10 ലക്ഷം രൂപ പിഴ
Don't Miss
- Movies
'സംസ്ഥാന അവാർഡ് നോക്കി നീ എന്തിന് എന്നെ തേടി വന്നുവെന്ന് ചോദിക്കാറുണ്ട്; എന്റെ വലിയ പരാജയമാണത്': അഞ്ജലി!
- News
ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Sports
ഐസിസി ടീം ഓഫ് ദി ഇയര്‍- കോലിയും ബുംറയുമില്ല! ഇന്ത്യയില്‍ നിന്നു ഒരാള്‍ മാത്രം
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
- Travel
ബോട്ടിലെ മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് വെറും 300 രൂപ, കായല്‍ കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നു
കാത്തിരിപ്പിന് അവസാനം; അടുത്തയാഴ്ച ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തും
പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അൽപ്പം വെയിറ്റ് ചെയ്യാമെങ്കിൽ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ തന്നെ സ്വന്തമാക്കാം. കാത്തിരിക്കണമെന്ന് പറയുമ്പോൾ ദിവസങ്ങൾ മാത്രമാണ് ഉദ്ദേശിക്കുന്നത്. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ മൂന്ന് അടിപൊളി സ്മാർട്ട്ഫോണുകൾ കൂടി വിപണിയിൽ എത്തും. ഓപ്പോ, റെഡ്മി, ടെക്നോ എന്നീ ബ്രാൻഡുകളിൽ നിന്നുള്ള പുതിയ സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഒപ്പം പോക്കോയുടെ ആദ്യ ടാബ്ലെറ്റും വരുന്നയാഴ്ച വിപണിയിൽ എത്തും (Smartphones).

ഓപ്പോ റെനോ 8 സീരീസിന്റെ അവതരണത്തോടെയാണ് അടുത്തയാഴ്ചയിലെ സ്മാർട്ട്ഫോൺ ലോഞ്ചുകൾ ആരംഭിക്കുന്നത്. രണ്ട് ഡിവൈസുകളാണ് ഓപ്പോ റെനോ 8 സീരീസിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. സ്നാപ്പ്ഡ്രാഗൺ 7 ജെൻ 1 എസ്ഒസി, ഡൈമൻസിറ്റി 1300 എസ്ഒസി എന്നീ ചിപ്പ്സെറ്റുകളുമായാണ് റെനോ സീരിസ് വരുന്നത്. അതേ ദിവസം തന്നെ ടെക്നോയുടെ സ്പാർക്ക് 9 മോഡലും ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ജൂലൈ 20നാണ് റെഡ്മി കെ50ഐ വിപണിയിൽ എത്തുക.

ഓപ്പോ റെനോ 8
റെനോ 8, റെനോ 8 പ്രോ എന്നിവ ഉൾപ്പെടുന്ന ഓപ്പോ റെനോ 8 സീരീസ് ജൂലൈ 18 ന് രാജ്യത്ത് ലോഞ്ച് ചെയ്യും. രണ്ട് ഡിവൈസുകളും നവീകൃത ഡിസൈനുമായാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ബേസ് മോഡലായ ഓപ്പോ റെനോ 8ൽ 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും ഓപ്പോ റെനോ 8 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ പ്രതീക്ഷാക്കാവുന്നതാണ്.

മീഡിയടെക് ഡൈമെൻസിറ്റി 1300 എസ്ഒസി ആണ് ഓപ്പോ റെനോ 8 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഓപ്പോ റെനോ 8 സ്മാർട്ട്ഫോൺ ഓഫർ ചെയ്യും. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ റെനോ 8 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുക. 50 മെഗാ പിക്സലിന്റെ പ്രൈമറി സെൻസറാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ്.

32 മെഗാ പിക്സൽ സെൽഫി സ്‌നാപ്പറും ഓപ്പോ റെനോ 8 സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. മിഴിവേറിയ സെൽഫികൾ പകർത്താൻ ഇത് സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 4,500 എംഎഎച്ച് ബാറ്ററിയും ഓപ്പോ റെനോ 8 സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ഓപ്പോ റെനോ 8 പ്രോ
മറുവശത്ത് ഓപ്പോ റെനോ 8 പ്രോ മോഡലിൽ 6.62 ഇഞ്ച് അമോലെഡ് സ്ക്രീൻ ആണ് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഓപ്പോ റെനോ 8 പ്രോ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. സ്നാപ്പ്ഡ്രാഗൺ 7 ജെൻ 1 എസ്ഒസിയാണ് ഓപ്പോ റെനോ 8 പ്രോ മോഡലിന് കരുത്ത് പകരുന്നത്.

12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഓപ്പോ റെനോ 8 പ്രോ സ്മാർട്ട്ഫോൺ വരുന്നത്. ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഓപ്പോ റെനോ 8 പ്രോ സ്മാർട്ട്ഫോണും ഫീച്ചർ ചെയ്യുന്നത്. 50 മെഗാ പിക്സൽ പ്രൈമറി സെൻസറാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിന്റെയും ഹൈലൈറ്റ്. 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ സെക്കൻഡറി സെൻസറുകളും പ്രോ മോഡലിൽ ലഭ്യമാണ്.

32 മെഗാ പിക്സൽ സെൽഫി സെൻസറും ഓപ്പോ റെനോ 8 സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിരിക്കുന്നു. 4,500 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ റെനോ 8 പ്രോ മോഡലിൽ നൽകിയിരിക്കുന്നത്. 80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഓപ്പോ റെനോ 8 പ്രോ സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നുണ്ട്.

ടെക്നോ സ്പാർക്ക് 9
ജൂലൈ 18 തിങ്കളാഴ്ച തന്നെ വിപണിയിൽ എത്തുന്ന മറ്റൊരു സ്മാർട്ട്ഫോൺ ആണ് ടെക്നോ സ്പാർക്ക് 9 സ്മാർട്ട്ഫോൺ. 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് ടെക്നോ സ്പാർക്ക് 9 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും ടെക്നോ സ്പാർക്ക് 9 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നുണ്ട്.

വെർച്വൽ റാം സപ്പോർട്ട് ഉപയോഗിച്ച് ടെക്നോ സ്പാർക്ക് 9 സ്മാർട്ട്ഫോണിന്റെ റാം കപ്പാസിറ്റി 11 ജിബി വരെയായി ഉയർത്താൻ കഴിയും. മീഡിയാടെക് ഹീലിയോ ജി37 എസ്ഒസിയാണ് ടെക്നോ സ്പാർക്ക് 9 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഡ്യുവൽ ക്യാമറ സജ്ജീകരണവും 5,000 എംഎഎച്ച് ബാറ്ററിയും ടെക്നോ സ്പാർക്ക് 9 ഓഫർ ചെയ്യുന്നു.

റെഡ്മി കെ50ഐ
റെഡ്മി കെ50ഐ സ്മാർട്ട്ഫോൺ ജൂലൈ 20 ന് ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ഫുൾ എച്ച്‌ഡി പ്ലസ് റെസല്യൂഷൻ ഉള്ള 6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലെയുമായാണ് റെഡ്മി കെ50ഐ വിപണിയിലേക്ക് വരുന്നത്. 144 ഹെർട്‌സ് റിഫ്രഷ് റേറ്റും റെഡ്മി കെ50ഐ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു.

64 മെഗാ പിക്സൽ മെയിൻ സെൻസർ, 8 മെഗാ പിക്സൽ അൾട്രാ വൈഡ് സെൻസർ, 2 മെഗാ പിക്സൽ മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സിസ്റ്റം റെഡ്മി കെ50ഐ സ്മാർട്ട്ഫോണിൽ ഉണ്ടാകും. 8 ജിബി വരെ റാം ഓപ്ഷനുകളും 256 ജിബി ഇന്റേണൽ സ്റ്റോറേജും റെഡ്മി കെ50ഐയിൽ നൽകിയിരിക്കുന്നു.

മീഡിയടെക് ഡൈമൻസിറ്റി 8100 എസ്ഒസിയാണ് റെഡ്മി കെ50ഐ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 5,080 എംഎഎച്ച് ബാറ്ററിയും റെഡ്മി കെ50ഐ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 67 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റെഡ്മി കെ50ഐ സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്.

ഓപ്പോ പാഡ് എയർ
ഓപ്പോയുടെ ആദ്യ ടാബ്ലെറ്റ്, ഓപ്പോ പാഡ് എയർ ജൂലൈ 18ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടും. ബജറ്റ് സെഗ്മെന്റിലേക്കാണ് ഓപ്പോ പാഡ് എയർ വരുന്നത്. സ്നാപ്പ്ഡ്രാഗൺ 680 എസ്ഒസിയാണ് ഓപ്പോ പാഡ് എയർ ടാബ്ലെറ്റിന് കരുത്ത് പകരുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470