Oppo Reno 8: ശേഷി കൂടിയ ക്യാമറകളും അതിവേഗ ചാർജിങും; ഓപ്പോ റീനോ 8 സീരീസ് ഇന്ത്യയിലെത്തി

|

ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർക്കായി ഓപ്പോ തങ്ങളുടെ റീനോ 8 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. രണ്ട് ഡിവൈസുകളാണ് റീനോ 8 സീരീസിൽ വരുന്നത്. റീനോ 8 സ്മാർട്ട്ഫോണും റീനോ 8 പ്രോ സ്മാർട്ട്ഫോണും. റീനോ 8 ചൈനയിൽ വിൽക്കുന്ന മോഡലിന് സമാനമാണ്. റീനോ 8 പ്രോ ചൈനയിൽ അവതരിപ്പിച്ച റീനോ 8 പ്രോ പ്ലസ് റീബ്രാൻഡ് ചെയ്താണ് വരുന്നത്. ഓപ്പോയുടെ ആദ്യ ടാബ്ലെറ്റ് ഓപ്പോ പാഡ് എയർ, ഓപ്പോ എൻകോ എക്സ്2 വയർലെസ് ഇയർബഡ്സ് എന്നിവയും ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട് (Oppo Reno 8).

ഓപ്പോ റീനോ 8 പ്രോ, റീനോ 8 വിലയും ലഭ്യതയും

ഓപ്പോ റീനോ 8 പ്രോ, റീനോ 8 വിലയും ലഭ്യതയും

45,999 രൂപ വിലയിലാണ് റീനോ 8 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് ഓപ്പോ റീനോ 8 പ്രോ വിപണിയിൽ എത്തുന്നത്. റീനോ 8 ന്റെ ഇന്ത്യയിലെ വില 29,999 രൂപയാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റുമായാണ് റീനോ 8 വരുന്നത്. റീനോ 8 പ്രോ സ്മാർട്ട്ഫോൺ ജൂലൈ 19 മുതലും റീനോ 8 സ്മാർട്ട്ഫോൺ ജൂലൈ 25 മുതലും വിൽപ്പനയ്ക്ക് എത്തും.

പട്ടാളക്കാരന്റെ നെഞ്ചിൽ കയറേണ്ട വെടിയുണ്ട തടഞ്ഞത് പോക്കറ്റിലെ ഐഫോൺ 11 പ്രോപട്ടാളക്കാരന്റെ നെഞ്ചിൽ കയറേണ്ട വെടിയുണ്ട തടഞ്ഞത് പോക്കറ്റിലെ ഐഫോൺ 11 പ്രോ

ഓപ്പോ റീനോ 8 പ്രോ സ്പെക്സും ഫീച്ചറുകളും

ഓപ്പോ റീനോ 8 പ്രോ സ്പെക്സും ഫീച്ചറുകളും

6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് ഓപ്പോ റീനോ 8 പ്രോ ഫീച്ചർ ചെയ്യുന്നത്. 1080പി റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഓപ്പോ റീനോ 8 പ്രോയുടെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. സെൽഫി ക്യാമറയ്ക്കുള്ള ഹോൾ പഞ്ച് കട്ട് ഔട്ടും ഓപ്പോ റീനോ 8 പ്രോയുടെ ഡിസ്പ്ലെയിൽ കാണാം.

 

12 ജിബി
 

12 ജിബി LPDDR5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഓപ്പോ റീനോ 8 പ്രോ ഓഫർ ചെയ്യുന്നു. മീഡിയടെക് ഡൈമൻസിറ്റി 8100 മാക്സ് ചിപ്പ്സെറ്റ് ആണ് ഓപ്പോ റീനോ 8 പ്രോയ്ക്ക് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 12 ബേസ്ഡ് കളർ ഒഎസ് 12.1ൽ ആണ് ഓപ്പോ റീനോ 8 പ്രോ പ്രവർത്തിക്കുന്നത്.

Nothing Phone (1): പൊടിക്കെന്താ ഈ ഫോണിൽ കാര്യം? തുടക്കത്തിൽ തന്നെ കല്ല് കടിച്ച് നത്തിങ്Nothing Phone (1): പൊടിക്കെന്താ ഈ ഫോണിൽ കാര്യം? തുടക്കത്തിൽ തന്നെ കല്ല് കടിച്ച് നത്തിങ്

ഓപ്പോ റീനോ

ഓപ്പോ റീനോ 8 പ്രോ ട്രിപ്പിൾ ക്യാമറ സജ്ജീകരണം പായ്ക്ക് ചെയ്യുന്നു. 50 മെഗാ പിക്സലിന്റെ സോണി ഐഎംഎക്സ് 766 പ്രൈമറി സെൻസറാണ് ഈ സെറ്റപ്പിന്റെ ഹൈലൈറ്റ് ക്യാമറ. 8 മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസ്, മറ്റൊരു 2 മെഗാ പിക്സൽ ക്യാമറ എന്നിവയും ഓപ്പോ റീനോ 8 പ്രോയിലെ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഉണ്ട്.

നൈറ്റ് മോഡ് വീഡിയോ

4കെ അൾട്ര നൈറ്റ് മോഡ് വീഡിയോ ഷൂട്ട് ചെയ്യാൻ സഹായിക്കുന്ന ഓപ്പോയുടെ തന്നെ 6nm മാരി സിലിക്കൺ എക്സ് എൻപിയുവും ഓപ്പോ റീനോ 8 പ്രോയിൽ ലഭ്യമാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും റീലുകൾക്കുമൊക്കെയായി 32 മെഗാ പിക്സൽ സെൽഫി സെൻസറും ഡിവൈസിൽ നൽകിയിട്ടുണ്ട്.

6 ജിബി റാമിന്റെ കരുത്തും 15000 രൂപയിൽ താഴെ വിലയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ6 ജിബി റാമിന്റെ കരുത്തും 15000 രൂപയിൽ താഴെ വിലയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ

8 പ്രോ

4,500 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ റീനോ 8 പ്രോയിൽ നൽകിയിരിക്കുന്നത്. 80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഓപ്പോ റീനോ 8 പ്രോയിൽ ലഭ്യമാണ്. ഓപ്പോ റീനോ 8 സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളും സ്പെക്സും അറിയാൻ തുടർന്ന് വായിക്കുക.

ഓപ്പോ റീനോ 8 സ്പെക്സും ഫീച്ചറുകളും

ഓപ്പോ റീനോ 8 സ്പെക്സും ഫീച്ചറുകളും

6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് ഓപ്പോ റീനോ 8 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 1080പി റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഓപ്പോ റീനോ 8ന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. സെൽഫി ക്യാമറയ്ക്കുള്ള ഹോൾ പഞ്ച് കട്ട് ഔട്ടും ഓപ്പോ റീനോ 8 പ്രോയുടെ ഡിസ്പ്ലെയിൽ കാണാം.

OnePlus 10R 5G: ആദായ വിൽപ്പന, വൺപ്ലസ് 10ആർ 5ജി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരംOnePlus 10R 5G: ആദായ വിൽപ്പന, വൺപ്ലസ് 10ആർ 5ജി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

ചിപ്പ്സെറ്റ്

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഓപ്പോ റീനോ 8 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. മീഡിയടെക് ഡൈമൻസിറ്റി 1300 ചിപ്പ്സെറ്റ് ആണ് ഓപ്പോ റീനോ 8 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 12 ബേസ്ഡ് കളർ ഒഎസ് 12.1ൽ ആണ് ഓപ്പോ റീനോ 8 സ്മാർട്ട്ഫോണും പ്രവർത്തിക്കുന്നത്.

ക്യാമറ

ഓപ്പോ റീനോ 8 സ്മാർട്ട്ഫോണും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഫീച്ചർ ചെയ്യുന്നു. 50 മെഗാ പിക്സലിന്റെ പ്രൈമറി സെൻസർ തന്നെയാണ് റീനോ 8 സ്മാർട്ട്ഫോണിലും ഹൈലൈറ്റ് ക്യാമറയായി വരുന്നത് . 2 മെഗാ പിക്സൽ മോണോക്രോം ലെൻസ്, മറ്റൊരു 2 മെഗാ പിക്സൽ മാക്രോ ക്യാമറ എന്നിവയും ഓപ്പോ റീനോ 8 സ്മാർട്ട്ഫോണിലെ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഉണ്ട്.

Best Samsung Smartphones: 10,000 രൂപയിൽ താഴെ വിലയിൽ പറന്ന് നിൽക്കും സാംസങ് സ്മാർട്ട്ഫോണുകൾBest Samsung Smartphones: 10,000 രൂപയിൽ താഴെ വിലയിൽ പറന്ന് നിൽക്കും സാംസങ് സ്മാർട്ട്ഫോണുകൾ

സെൽഫികൾ

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാ പിക്സൽ സെൽഫി സെൻസറും ഓപ്പോ റീനോ 8 സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ റീനോ സ്മാർട്ട്ഫോണും ഫീച്ചർ ചെയ്യുന്നത്. 80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഓപ്പോ റീനോ 8 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. റീനോ 8 പ്രോ ഗ്ലേസ്ഡ് ഗ്രീൻ, ഗ്ലേസ്ഡ് ബ്ലാക്ക് ഫിനിഷുകളിൽ വരുമ്പോൾ, റീനോ 8 ഷിമ്മർ ഗോൾഡ് കളറിലും ഷിമ്മർ ബ്ലാക്കിലും വരുന്നു.

Best Mobiles in India

English summary
Oppo has launched its Reno 8 series smartphones in India, much to the delight of fans. The Reno 8 series comes with two devices. Reno 8 and Reno 8 Pro smartphones are available. The Reno 8 is identical to the model sold in China. The Reno 8 Pro comes as a rebranded Reno 8 Pro Plus, launched in China.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X