ഓപ്പോ റെനോ എയ്‌സ് 2 5G പിന്തുണയോടെ ലോഞ്ച് ചെയ്യ്തു: വില, സവിശേഷതകൾ
ഓപ്പോ റെനോ എയ്‌സ് 2 ചൈനയിൽ അവതരിപ്പിച്ചു. 5G പിന്തുണയുള്ള സ്നാപ്ഡ്രാഗൺ 865, 65W ഫാസ്റ്റ് ചാർജിംഗ്, ക്വാഡ് ക്യാമറ സവിശേഷത, 90Hz പാനലുള്ള എച്ച്ഡിആർ 10 + ഡിസ്പ്ലേ എന്നിവയാണ് ഏറ്റവും പുതിയ ഓപ്പോ ഫോണിന്റെ പ്രധാന സവിശേഷതകൾ. ഈ ദിവസത്തെ മിക്ക സ്മാർട്ട്‌ഫോണുകൾക്കും സമാനമായ പഞ്ച്-ഹോൾ ഡിസ്‌പ്ലേയും ബെൻഡ് പിൻ രൂപകൽപ്പനയുമാണ് ഈ സ്മാർട്ഫോണിലുള്ളത്. വൺപ്ലസ് 8 സീരീസിൽ കട്ട്ഔട്ട് ഡിസ്പ്ലേയും ഉണ്ടാകും. ഓപ്പോ റെനോ എയ്‌സ് 2 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ പരിശോധിക്കാം.

ഓപ്പോ റെനോ എയ്‌സ് 2ന്റെ വില RMB 3,999 ആണ്. ഇത് ഇന്ത്യയിൽ ഏകദേശം 43,250 രൂപയാണ് വരുന്നത്. ഈ വില 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിനുള്ളതാണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജ് വേരിയന്റിനും ആർഎംബി 4,399. ഇന്ത്യയിൽ ഏകദേശം 47,580 രൂപയാണ് വില വരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജ് മോഡലും ആർഎംബി 4,599 ആണ്, ഏകദേശം 49,740 രൂപ വില വരുന്നു ഇന്ത്യയിൽ.

ഓപ്പോ റെനോ എയ്‌സ് 2: സവിശേഷതകൾ
ഓപ്പോ റെനോ എയ്‌സ് 2 സ്നാപ്ഡ്രാഗൺ 865 പ്രോസസ്സറുമായി വിപണിയിൽ വരുന്നു. ഇത് 12GB വരെ LPDDR5 റാമും UFS 3.0 സ്റ്റോറേജും പിന്തുണയ്ക്കുന്നു. 5G, വൈ-ഫൈ 6, ടർബോ റൈറ്റ്, ഹോസ്റ്റ് പെർഫോമൻസ് ബൂസ്റ്റ് (എച്ച്പിബി) എന്നിവയ്ക്കുള്ള പിന്തുണ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട് . 2400 x 1080p റെസല്യൂഷനോടു കൂടിയ 6.55 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, എച്ച്ഡിആർ 10 + സപ്പോർട്ട് കാൻഡിന് 91.8 ശതമാനം സ്‌ക്രീൻ-ടു-ബോഡി-റേഷ്യോ വരുന്നു. ഫിഫ്ത്ത് ജനറേഷൻ കോർണിംഗ് ഗോറില്ല ഗ്ലാസാണ് ഡിസ്‌പ്ലേയാണ് ഇതിൽ പ്രൊട്ടക്ഷനായി കൊണ്ടുവന്നിരിക്കുന്നത്. 100 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റ്, 1100 നിറ്റ്സ് തെളിച്ചം, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നി സവിശേഷത ഈ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നുണ്ട്.

ഓപ്പോ റെനോ എയ്‌സ് 2 ന് കുറച്ച് ഗെയിമുകളിൽ വൈദ്യുതി ഉപഭോഗം 12 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓപ്പോ അതിന്റെ ഏറ്റവും പുതിയ സ്മാർട്ഫോൺ ഗെയിമർമാർക്കുള്ളതാണെന്നും ഒപ്റ്റിമൈസ് ചെയ്ത ഗെയിമിംഗ് അനുഭവം നൽകുന്നുവെന്നും അവകാശപ്പെടുന്നു. ഹൈപ്പർബൂസ്റ്റ് 3.0, നൂതന 4 ഡി വിസി കൂളിംഗ് ടെക് എന്നിവയുമായാണ് പുതിയ ഓപ്പോ ഫോൺ വരുന്നത്. ഓപ്പോ റെനോ എയ്‌സ് 2 ചാർജ്ജ് ചെയ്യുന്നമ്പോൾ തന്നെ ഉപയോക്താക്കൾക്ക് ഗെയിമുകൾ സുഗമമായി കളിക്കാൻ കഴിയുമെന്ന് ബ്രാൻഡ് പറയുന്നു.

കമ്പനിയുടെ ബ്രീനോ സ്മാർട്ട് അസിസ്റ്റന്റ് വഴി ഗെയിം കളിക്കുന്ന സമയത്ത് ശബ്ദ നിയന്ത്രണങ്ങളെ ഏറ്റവും പുതിയ ഓപ്പോ സ്മാർട്ട്ഫോൺ പിന്തുണയ്ക്കുന്നു. ഓപ്പോയുടെ റിപ്പോർട്ട് അനുസരിച്ച്, റെനോ എയ്‌സ് 2 ഒരു 4D ഗെയിം വൈബ്രേഷൻ 2.0 സ്റ്റാൻഡേർഡ് അവതരിപ്പിക്കുന്നു, ഇത് ഗെയിംപ്ലേ വൈബ്രേഷനുകൾ ഇഷ്ടാനുസൃതമാക്കും. ഈ ഫ്രന്റ്ലൈൻ സ്മാർട്ഫോണിൽ ഡ്യൂവൽ സ്റ്റിരിയോ സ്പീക്കറുകളും വരുന്നു. ഇത് ഡോൾബി അറ്റ്മോസിനെയും പിന്തുണയ്ക്കുന്നു. വികസിതമായ 4,000 എംഎഎച്ച് ബാറ്ററിയുണ്ട്. ഇത് 65W വയർഡ് ചാർജിംഗും 40W സൂപ്പർ എയർവൂക്ക് വയർലെസ് ചാർജിംഗ് ടെക്കും പിന്തുണയ്ക്കുന്നു. 10W റിവേഴ്സ് ചാർജിംഗ് ടെക് സപ്പോർട്ടും ഇതിൽ വരുന്നു.

ഓപ്പോ റെനോ എയ്‌സ് 2 ന്റെ ക്വാഡ് റിയർ ക്യാമറ സജ്ജീകരണത്തിൽ 48 മെഗാപിക്സൽ സോണി IMX586 പ്രൈമറി സെൻസർ ഉൾപ്പെടുന്നു. 8 മെഗാപിക്സൽ സെൻസറും 119 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസറുമായി ഇത് ജോടിയാക്കുന്നു. സജ്ജീകരണത്തിൽ 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ സെൻസറും ഉൾപ്പെടുന്നു. മുൻവശത്ത് 16 മെഗാപിക്സൽ എഫ് / 2.4 സെൻസർ ഉണ്ട്. ഇത് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.


Click it and Unblock the Notifications