Just In
- 35 min ago
ഇടിവെട്ട് ഫീച്ചറുകളുമായി ഇൻഫിനിക്സ് സീറോ 5ജി 2023 സീരീസ് സ്മാർട്ട്ഫോണുകൾ
- 36 min ago
ഇസ്രോയും നാസയും ഒന്നിച്ച് പ്രയത്നിച്ചു, 'നിസാർ' പിറന്നു! ഇനി ബംഗളുരു വഴി ബഹിരാകാശത്തേക്ക്
- 3 hrs ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 3 hrs ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
Don't Miss
- Automobiles
സേഫ്റ്റി ഫീച്ചേഴ്സിനൊക്കെ ഒരു പരിധി ഉണ്ടോ; അപകടം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- Finance
വരുമാനം 5 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയിലാണോ? എത്ര രൂപ നികുതി നൽകണം; എത്ര ലാഭിക്കാൻ സാധിക്കും?
- Sports
വേഗത എനിക്കൊരു പ്രശ്നമല്ല, ഉമ്രാനേക്കാള് വേഗത്തില്‍ ബൗള്‍ ചെയ്യും! പാക് പേസര്‍ പറയുന്നു
- Movies
സുരേഷ് ഗോപി സ്വീറ്റ് ബോയ്, ചിലപ്പോള്‍ പെടുത്തും! ലാലേട്ടനും മമ്മൂക്കയും സുരേഷ് ഗോപിയുമുള്ള ഗ്രൂപ്പ്
- News
7 ലക്ഷം ലോട്ടറി അടിച്ചു, പക്ഷേ 61കാരനായ അധ്യാപകന് നഷ്ടമായത് 8 കോടി..ഒറ്റ കാരണം!!
- Lifestyle
വയറിലെ കൊഴുപ്പ് വേഗത്തില്‍ കത്തും, തടിയും കുറയും; ഈ പച്ചക്കറികള്‍ കഴിച്ചാല്‍ ഫലം പെട്ടെന്ന്
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
കരുത്തന് പ്രോസസ്സറും 6.4 ഇഞ്ച് ഡിസ്പ്ലേയുമായി ഓപ്പോ റെനോ സെഡ് വിപണിയില്‍
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ റെനോ സീരീസില്‍ പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിച്ചു. ഓപ്പോ റെനോ സെഡ്(Z) എന്നാണ് പുതിയ മോഡലിന്റെ പേര്. യൂറോപ്പിലാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ആഗോള വിപണിയില്‍ ഉടന്‍ പ്രതീക്ഷിക്കാം.

വിപണിയിലെത്തിച്ചത്
6ജി.ബി റാം കരുത്തും 256 ജി.ബി സ്റ്റോറേജുമുള്ള റെനോ സെഡ് മോഡലിന് ഇന്ത്യന്‍ വില ഏകദേശം 14,800 രൂപയ്ക്കാണ് യൂറോപ്യന്‍ വിപണിയിലെത്തിച്ചത്. ഓഷ്യന്‍ ഗ്രീന്‍, ജെറ്റ് ബ്ലാക്ക് എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. ജൂണ്‍ മാസമാകും വില്‍പ്പന ആരംഭിക്കുക. യൂറോപ്പിലൊഴികെയുള്ള വിപണികളില്‍ റെനോ സെഡിനെ എന്ന് അവതരിപ്പിക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

ഫോണിലുള്ളത്.
6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 1080X2340 പിക്സലാണ് ഡിസ്പ്ലേ റെസലൂഷന്‍. 19:5:9 ആണ് ആസ്പെക്ട് റേഷ്യോ. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 ചിപ്പ്സെറ്റാണ് ഫോണിനു കരുത്തേകുന്നത്. കൂട്ടിന് 6 ജി.ബി റാമുണ്ട്. എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി എക്സ്റ്റെന്റ് ചെയ്യാനാകില്ല.

ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇരട്ട ക്യാമറ സംവിധാനമാണ് മോഡലിന്റെ പിന്‍ഭാഗത്തുള്ളത്. കരുത്തു പകരുന്നതാകട്ടെ സോണി ഐ.എം.എക്സ് സെന്‍സറും. 48 മെഗാപിക്സലിന്റെ പ്രധാന സെന്‍സറും 5 മെഗാപിക്സലിന്റെ ഡെപ്ത്ത് സെന്‍സറുമാണ് പിന്നിലുള്ളത്. 32 മെഗാപിക്സലിന്റെതാണ് സെല്‍ഫി ക്യാമറ കരുത്ത്. ഡിസ്പ്ലേയില്‍ വാട്ടര്‍ നോച്ചും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഫോണിന്റെ ഭാരം.
ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്കാനറാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 3,950 മില്ലി ആംപറിന്റെ നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഫോണിലുള്ളത്. കൂട്ടിന് 20 വാട്ടിന്റെ അതിവേഗ വോക് ചാര്‍ജിംഗ് സംവിധാനവുമുണ്ട്. 186 ഗ്രാമാണ് ഫോണിന്റെ ഭാരം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470