Home
Mobile

ഓപ്പോ റെനോ 10 പ്രോ 5ജി: മിന്നൽ ചാർജിങ്, അ‌സാധാരണ ക്യാമറ, അ‌തിശയ ഡി​സൈൻ എന്നിവയുമായി കരുത്ത് തെളിയിക്കുന്നു

ഓപ്പോ റെനോ 10 പ്രോ 5ജി: മിന്നൽ ചാർജിങ്, അ‌സാധാരണ ക്യാമറ, അ‌തിശയ ഡി​സൈൻ

ലോഞ്ച് ചെയ്ത് ദിവസങ്ങൾ മാത്രം പിന്നിടവേ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് ഓപ്പോ റെനോ 10 സീരീസ്. ഇപ്പോൾ പത്ത് വരെ എത്തിനിൽക്കുന്ന, ​ലൈനപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നവീകരണമാണ് ഓപ്പോ നടത്തിയിരിക്കുന്നത്. തീർച്ചയായും ഒരു മികച്ച നവീകരണം ആവശ്യമായിരുന്നു. ഓപ്പോ റെനോ 10 പ്രോ 5ജി അ‌ത് വാഗ്ദാനം ചെയ്യുന്നുണ്ട്.

നൽകാവുന്ന ഏറ്റവും വലിയ അ‌പ്ഗ്രേഡുകൾ ഓപ്പോ റെനോ 10 പ്രോ+ 5ജിയ്ക്കായി നീക്കിവച്ചിരിക്കുമ്പോൾ തന്നെ, ഇതോടൊപ്പമെത്തുന്ന മറ്റ് രണ്ട് സ്മാർട്ട്ഫോണുകൾക്കും ആകർഷകമായി വിലയിൽ മികച്ച ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ഈ വില വിഭാഗത്തിൽ മികച്ച ചാർജിങ് എക്സ്പീരിയൻസ് നൽകുന്നതോടൊപ്പം തന്നെ പോർട്രെയ്‌റ്റുകളെ PROtraits ആക്കി മാറ്റാൻ ഇതിന് കഴിയും. ഇത്രയും കാലം ഒരു സ്‌മാർട്ട്‌ഫോണിൽ നമ്മൾ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച ഡി​സൈനിൽ ഇവിടെ എല്ലാം പൊതിഞ്ഞുവച്ചിരിക്കുന്നു.

ഞങ്ങൾക്ക് കുറച്ച് ദിവസത്തേക്ക് മാത്രമേ ഓപ്പോ റെനോ 10 പ്രോ 5ജി ലഭ്യമായിരുന്നുള്ളൂ. എന്നാൽ അ‌തിനകം തന്നെ നമ്മെ ആകർഷിക്കാൻ ആവശ്യമായതെല്ലാം അ‌തിൽ ഉണ്ടായിരുന്നു. യുവ പ്രൊഫഷണലുകളെ മനസ്സിൽ വെച്ചാണ് ഈ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരുപാട് കഥകൾ പറയാൻ ഉള്ളവരും, സ്ഥലങ്ങളിൽ പോകേണ്ടവർക്കും, ഇരിക്കാൻ പോലും സമയമില്ലാത്തവർക്കും ഫോൺ ചാർജ് ആകുന്നതും കാത്ത് നിൽക്കേണ്ടിവരാറുണ്ട്. ഇവരെ കണക്കിലെടുത്തുകൊണ്ടാണ് ഈ ഫോൺ എത്തുന്നത്.

ഓപ്പോ റെനോ 10 പ്രോ 5ജി: മിന്നൽ ചാർജിങ്, അ‌സാധാരണ ക്യാമറ, അ‌തിശയ ഡി​സൈൻ

ചാർജിംഗ് എക്സ്പീരിയൻസിന് ഒരു അ‌ളവുകോൽ

ഓപ്പോ റെനോ 10 പ്രോ, 5ജി 80W SUPERVOOCTM ഫ്ലാഷ് ചാർജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ സ്മാർട്ട്ഫോണിന്റെ വില വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ ചാർജിംഗ് നൽകുന്നു. 5 മിനിറ്റ് ചാർജ്ജ് ഉപയോക്താക്കൾക്ക് 3.2 മണിക്കൂർ വീഡിയോ സ്ട്രീമിംഗ്, 3 മണിക്കൂർ ടെക്‌സ്‌റ്റിംഗ്, 2.8 മണിക്കൂർ സോഷ്യൽ മീഡിയ ഉപയോഗം എന്നിവ സാധ്യമാക്കും. വെറും 28 മിനിറ്റിനുള്ളിൽ 2-100% ഫുൾ ചാർജാകും. അതെ, ഞങ്ങളുടെ ഉപയോഗത്തിനിടയിൽ ഇക്കാര്യവും പരിശോധിച്ചു. 5 മിനിറ്റ് ചാർജ് ചെയ്താൽ, ബാറ്റിൽ റോയലിന്റെ BGMI ഒരു ഫുൾ റൗണ്ട് കളിക്കാൻ അ‌ത് ധാരാളമാണ്.

ഈ 4600mAh ബാറ്ററി വളരെ ​ദൈർഘ്യമുള്ള പ്രവർത്തനം കാഴ്ചവയ്ക്കുന്നു. ഫുൾ ചാർജിൽ 1.5 ദിവസത്തെ പ്രവർത്തനത്തെ ഇത് പിന്തുണയ്ക്കുന്നു, കൂടാതെ രാത്രിയിൽ 9 മണിക്കൂർ സ്റ്റാൻഡ്‌ബൈക്ക് ശേഷം ബാറ്ററിയുടെ 5% മാത്രമേ ഉപയോഗിക്കുന്നുള്ളൂ, ഇതിലെ ബാറ്ററി ഹെൽത്ത് എഞ്ചിന് (BHE) പ്രത്യേകം നന്ദി പറയേണ്ടതുണ്ട്. 1,600 ചാർജ് സൈക്കിളുകൾക്ക് ശേഷവും ബാറ്ററി 80% വരെ ആരോഗ്യം നിലനിർത്തുന്നുവെന്ന് BHE ഉറപ്പാക്കുന്നു. ഓപ്പോയുടെ സ്വന്തം സാങ്കേതികവിദ്യയായ BHE 2023-ലെ SEAL ബിസിനസ് സുസ്ഥിരതാ അവാർഡ് ഓപ്പോയ്ക്ക് നേടിക്കൊടുത്തിരുന്നു. സാങ്കേതിക നവീകരണത്തിലൂടെ സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനുള്ള ഓപ്പോയുടെ ശ്രമങ്ങൾക്ക് ഇത് അന്താരാഷ്ട്ര അംഗീകാരം നൽകുന്നു. 40 കർക്കശ പരിശോധനകൾക്ക് ശേഷം ലഭിക്കുന്ന TÜV റൈൻലാൻഡ് സേഫ് ഫാസ്റ്റ്- ചാർജ് സിസ്റ്റം സർട്ടിഫിക്കേഷനിലൂടെ ഇതിലെ ചാർജിങ് സ്പ്ഡ് അ‌ംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഇതിലെ പ്രധാന ഘടകമാണ് SUPERVOOC S പവർ മാനേജ്‌മെന്റ് ചിപ്പ് - ഓപ്പോ സ്വതന്ത്രമായി വികസിപ്പിച്ച ആദ്യത്തെ പവർ മാനേജ്‌മെന്റ് ചിപ്പ്, യഥാർത്ഥത്തിൽ 3 ചിപ്പുകൾ നിർവഹിക്കുന്ന 6 ഫങ്ഷനുകൾ ഇവിടെ ഒരു ചിപ്പിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. ഇത് ഡിസ്‌ചാർജ് കാര്യക്ഷമത നിലവിലുള്ളതിൽ ഏറ്റവും മികച്ച നിരക്കായ 99.5% വരെ വർദ്ധിപ്പിക്കുന്നതിനൊപ്പം ഫോണിനുള്ളിലെ സ്‌പെയ്‌സ് 45% ലാഭിക്കുന്നു.

ഓപ്പോ റെനോ 10 പ്രോ 5ജി: മിന്നൽ ചാർജിങ്, അ‌സാധാരണ ക്യാമറ, അ‌തിശയ ഡി​സൈൻ

പ്രോ-ട്രെയ്റ്റുകൾക്ക് ഇടം നൽകുന്നു

ഓപ്പോ റെനോ 10 പ്രോ 5ജിയുടെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സ്റ്റാക്ക് ഉണ്ട്, അതിൽ 50MP അൾട്രാ ക്ലിയർ പ്രൈമറി ക്യാമറ, 112-ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 8MP അൾട്രാ വൈഡ് ക്യാമറ, 32MP ടെലിഫോട്ടോ-പോർട്രെയ്റ്റ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഈ മേഖലയിലെ അൾട്രാ-ഹൈ റെസല്യൂഷനുള്ള ടെലിഫോട്ടോ ക്യാമറ അ‌ൾട്രാ ക്ലാരിറ്റിയുള്ള പോർട്രെയിറ്റ് ഫോട്ടോകൾ സമ്മാനിക്കുന്നു.

ഇതിലെ പ്രധാന ക്യാമറ ഒരു വലിയ 1/1.56-ഇഞ്ച് സോണി IMX890 മുൻനിര സെൻസർ വിന്യസിക്കുന്നു, അത് കൂടുതൽ വെളിച്ചം പിടിച്ചെടുക്കുകയും കൂടുതൽ വ്യക്തതയോടെ ചിത്രങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. മികച്ച സ്റ്റെബിലിറ്റിക്കായി ഒഐഎസ്, ഓൾ പിക്സൽ ഓമ്‌നി-ഡയറക്ഷൻ PDAF എന്നിവ മെയിൻ ക്യാമറയെ സഹായിക്കുന്നു.

32എംപി ടെലിഫോട്ടോ-പോർട്രെയ്റ്റ് ആണ് ഇതിലെ സ്റ്റാർ. എന്നിരുന്നാലും, 2X ഒപ്റ്റിക്കൽ സൂമും 20X വരെ ഹൈബ്രിഡ് സൂമിനൊപ്പം 47mm ഈക്വൽ ഫോക്കൽ ലെങ്ത് ഉപയോഗിച്ച് ഹൈ-റെസ് പോർട്രെയ്‌റ്റുകൾ പകർത്താനുള്ള കഴിവും ഇത് നൽകുന്നു. ഈ ക്യാമറയുടെ ഉപയോഗം ഏറെ ആസ്വാദ്യകരമായിരുന്നു. ഇതിലെ വലിയ RGBW സെൻസറുകളുടെ ഉപയോഗം ​ലൈറ്റ് 60% വർദ്ധിപ്പിക്കുന്നു. അ‌തിന്റെ ഫലമായി വെളിച്ചക്കുറവുള്ള സാഹചര്യങ്ങളിൽ പോർട്രെയ്‌റ്റുകൾ എടുക്കുമ്പോൾ നോയിസ് റിഡക്ഷൻ 35% കുറയുന്നു. ഇതോടൊപ്പം, ALD (ആറ്റോമിക് ലെയർ ഡിപ്പോസിഷൻ) ആന്റി-റിഫ്ലക്ടീവ് ഒപ്റ്റിക്കൽ കോട്ടിംഗും ഈ ക്യാമറയിലുണ്ട്. ഇത് ഗ്രീൻ ഗ്ലെയറും റെഡ് ഗ്ലെയറും തടയുകയും ​ലൈറ്റ് റിഫ്ലക്ടിവിറ്റി 70% വരെ കുറയ്ക്കുകയും ചെയ്യുന്നു.

ഫ്രണ്ടിൽ 32 എംപി സെൽഫി ക്യാമറയാണുള്ളത്. ഓട്ടോഫോക്കസ് പിന്തുണയുള്ള ശക്തമായ IMX709 സെൻസറുമായാണ് ഇത് എത്തുന്നത്. ഇത് 4K വീഡിയോ റെക്കോർഡിങ്ങും ഗ്രൂപ്പ് ഫോട്ടോകളിലെ വ്യത്യസ്ത മുഖങ്ങൾ കണ്ടെത്തി കൂടുതൽ ഫോക്കസ് ചെയ്ത സെൽഫ് പോർട്രെയ്‌റ്റുകളും സാധ്യമാക്കുന്നു.

ഓപ്പോ റെനോ 10 പ്രോ 5ജി: മിന്നൽ ചാർജിങ്, അ‌സാധാരണ ക്യാമറ, അ‌തിശയ ഡി​സൈൻ

ഓൾ റൗണ്ട് പെർഫോമൻസ് ആരെയും ആവേശഭരിതരാക്കുന്നു

റെനോ 10 പ്രോ 5ജി സ്നാപ്ഡ്രാഗൺ 778G 5G മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. 6nm പ്രൊസസർ നോഡിൽ നിർമ്മിച്ച ഒക്ടാ കോർ SoC, മികച്ച പ്രകടനവും പവർ എഫിഷ്യൻസിയും തമ്മിൽ സമാനതകളില്ലാത്ത ബാലൻസ് നൽകുന്നു. ഇതിലെ ചിപ്സെറ്റ് അൾട്രാ-കണ്ടക്റ്റീവ് വിസി കൂളിംഗ് സിസ്റ്റം ഉപയോഗിച്ച് തണുപ്പിക്കപ്പെടുന്നു. ഇത് പ്രകടനത്തിൽ യാതൊരു വിട്ടുവീഴ്ചയും പരിമിതികളില്ലാത്ത ഗെയിമിങ് സെഷനുകൾ സാധ്യമാക്കുന്നു. അ‌തിനാൽത്തന്നെ, ബിജിഎംഐയിൽ ചിക്കൻ ഡിന്നറുകൾ തിരികെ ലഭിച്ചതിൽ അതിശയിക്കാനില്ല.

ഓപ്പോയുടെയും ഗൂഗിളിന്റെയും സഹകരണത്തിൽ വികസിപ്പിച്ച ​ഡൈനാമിക് കമ്പ്യൂട്ടിങ് എഞ്ചിനോടുകൂടിയാണ് റെനോ 10 പ്രോ 5ജി എത്തുന്നത്. ഇതിലെ അ‌ൽഗോരിതം ആൻഡ്രോയിഡ് മെമ്മറി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ സമഗ്രമായ പുനർനിർമ്മാണത്തിന് സഹായിക്കുന്നു. ഈ സംവിധാനത്തിന് നന്ദി പറയേണ്ടതുണ്ട്, കാരണം യാതൊരു ലാഗുമില്ലാതെ 40 ൽ അ‌ധികം ആപ്പുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ ഇത് സഹായിക്കുന്നു.

48-മാസത്തെ TUV Rheinland SUD ഫ്ലൂവൻസി സർട്ടിഫിക്കേഷനിൽ എ റേറ്റിങ്ങും ഓപ്പോ നേടിയിട്ടുണ്ട്. ഓപ്പോ റെനോ 10 പ്രോ 5ജി നിർമിച്ചിരിക്കുന്നത് കുറഞ്ഞ ലാഗും മികച്ച പ്രകടനവും ഉറപ്പാക്കിക്കൊണ്ടാണ് എന്ന് ഇത് തെളിയിക്കുന്നു.

ഓപ്പോ റെനോ 10 പ്രോ 5ജി: മിന്നൽ ചാർജിങ്, അ‌സാധാരണ ക്യാമറ, അ‌തിശയ ഡി​സൈൻ

റെനോ 10 പ്രോ 5ജി സൗന്ദര്യത്തെ മുറുകെപ്പിടിക്കുന്നു

​റെനോ സീരീസിന്റെ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈന്റെ പിന്തുടർച്ചാവകാശം സ്വന്തമാക്കിക്കൊണ്ടാണ് റെനോ 10 പ്രോ 5ജി എത്തുന്നത്. ഒപ്പം പുതുതായി പരിഷ്കരിച്ച ക്യാമറ മൊഡ്യൂൾ ഏരിയയും 3D കർവ്ഡ് ഡി​സൈനും ഇതിൽ സംയോജിപ്പിച്ച്, ഇന്നത്തെ ശൈലിക്ക് അനുയോജ്യമായ ഒരു ഗംഭീരവും പ്രീമിയവുമായ ലുക്ക് നൽകുന്നു. ഇതിൽ ആരും ആദ്യം ശ്രദ്ധിക്കുക പിൻ ക്യാമറ മൊഡ്യൂളിന്റെ പുതിയ ടു-ടോൺ രൂപകൽപ്പനയാണ്, ഇതിലെ കോൺട്രാസ്റ്റിംഗ് കളറുകൾ ഫോണിന് കാഴ്ചയിൽ ഒരു പ്രത്യേക പ്രൗഡി നൽകുന്നു.

ഇതിന്റെ പിൻ പാനലിൽ റേഡിയൽ ലേസർ ബീം പോലുള്ള ടെക്സ്ചർ ഉണ്ട്, അത് പ്രകാശം ചിതറിക്കുകയും പ്രധാന ക്യാമറയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. റെനോ 10 പ്രോ 5ജി ഗ്ലോസി പർപ്പിൾ, സിൽവറി ഗ്രേ എന്നീ രണ്ട് നിറങ്ങളിലാണ് എത്തുന്നത്. ഓരോന്നിനും അതിന്റേതായ നിറവും ഘടനയും ഉണ്ട്. ഗംഭീരമായ മെറ്റാലിക് പർപ്പിൾ ടോണിൽ നിർമ്മിച്ച റെനോ സീരീസിനുള്ള പുതിയ പ്രീമിയം കളർ മിക്സ് ആണ് ഗ്ലോസി പർപ്പിൾ. പ്രീമിയവും എന്നാൽ ശാന്തവുമായ ദൃശ്യ രൂപം സൃഷ്ടിക്കാൻ സിൽവറി ഗ്രേ ഓപ്പോ ഉപയോഗിച്ചിരിക്കുന്നു. പ്രകാശത്തിൽ ഫോൺ തിരിക്കുമ്പോൾ ഇതിലെ നിറത്തിന്റെ ആഴം വെളിപ്പെടുന്നു.

കളർഒഎസ് 13.2 സൃഷ്ടിക്കുന്ന മാജിക്

ഏറ്റവും പുതിയ ആൻഡ്രോയിഡ് 13-ൽ അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 13.1 യുഐയിലാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇന്റലിജന്റ് ഫീച്ചറുകളുടെ ഒരു നിരതന്നെ ഇതിലുണ്ട്. നൂതനമായ മൾട്ടി-സ്‌ക്രീൻ കണക്ഷൻ ഉപയോഗിച്ച്, ഉപയോക്താക്കളുടെ സ്‌മാർട്ട്‌ഫോണിനെ മറ്റ് ഉപകരണങ്ങളിലേക്ക് അനായാസമായി കണക്റ്റുചെയ്യാം. ഇത് ഒരേസമയം ഒന്നിലധികം ഡിസ്‌പ്ലേകളിലുടനീളം തടസ്സമില്ലാത്ത പ്രവർത്തനം സാധ്യമാക്കുന്നു.

ചാറ്റ് സ്‌ക്രീൻഷോട്ടുകളിലെ പ്രൊഫൈൽ ഫോട്ടോകളും പേരുകളും പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ സ്വയമേവ പിക്‌സലേറ്റ് ചെയ്‌ത് ഇന്റലിജന്റ് ഒഎസ് ഉപയോക്താക്കളുടെ സ്വകാര്യത തിരിച്ചറിയുകയും സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, ഇതിലെ സ്മാർട്ട് ഓൾവെയ്സ്- ഓൺ ഡിസ്പ്ലേ, ഫോൺ അൺലോക്ക് ചെയ്യാതെ തന്നെ മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കാനും സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഫുഡ് ഡെലിവറി ആപ്പുകൾ ആക്‌സസ് ചെയ്യാനും സഹായിക്കുന്നു.

കൂടുതൽ മെച്ചപ്പെട്ട അ‌നുഭവം സമ്മാനിച്ചുകൊണ്ട് റെനോ 10 പ്രോ 5ജി ഒരു സൂപ്പർ ഹാൻഡി ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ അവതരിപ്പിക്കുന്നു. ഉപയോക്താക്കളുടെ എയർകണ്ടീഷണർ, ടിവി, തുടങ്ങി പരമ്പരാഗത റിമോട്ട് ആവശ്യമുള്ള ഏത് വീട്ടുപകരണവും പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

ഓപ്പോ റെനോ 10 പ്രോ 5ജി: മിന്നൽ ചാർജിങ്, അ‌സാധാരണ ക്യാമറ, അ‌തിശയ ഡി​സൈൻ

ഫസ്റ്റ് ഇംപ്രഷൻ

ഓപ്പോ റെനോ 10 പ്രോ 5ജി ഒരു സമ്പൂർണ്ണ പാക്കേജാണ്. യാതൊരു കല്ലുകടിയും കൂടാതെ, യുവ പ്രൊഫഷണലുകൾക്ക് അ‌നുയോജ്യമായ വിധത്തിൽ പ്രോ ഫോട്ടോഗ്രാഫിയുടെ മികച്ച പ്രകടനവും സൗകര്യപ്രദമായ 80W SUPERVOOCTM ഫാസ്റ്റ് ചാർജിംഗും സംയോജിപ്പിച്ച് ഏറ്റവും മനോഹരമായി കൊത്തിയെടുത്ത സ്മാർട്ട്ഫോൺ ആണിത്. താങ്ങാനാകുന്ന വിലയിലെത്തുന്ന ഒരു ഓൾറൗണ്ടർ ഫോണാണിത്. ഇതിന്റെ 12+256GB വേരിയന്റ് 39,999 രൂപ വിലയിലാണ് എത്തുന്നത്.

ഓപ്പോ റെനോ 10 പ്രോ 5ജി ജൂലൈ 13 മുതൽ വിൽപ്പനയ്‌ക്കെത്തും, ഇത് ഫ്ലിപ്പ്കാർട്ട്, ഓപ്പോ സ്റ്റോർ, രാജ്യത്തുടനീളമുള്ള പ്രധാന റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാകും. ഏറ്റവും പുതിയതായി പുറത്തിറക്കിയ റെനോ 10 പ്രോ 5ജിയിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന ആകർഷകമായ ലോഞ്ച് ഓഫറുകൾ ചുവടെയുണ്ട്.

ഓപ്പോ റെനോ 10 പ്രോ 5ജി: മിന്നൽ ചാർജിങ്, അ‌സാധാരണ ക്യാമറ, അ‌തിശയ ഡി​സൈൻ
ഓപ്പോ റെനോ 10 പ്രോ 5ജി: മിന്നൽ ചാർജിങ്, അ‌സാധാരണ ക്യാമറ, അ‌തിശയ ഡി​സൈൻ

ജൂലൈ 13 നും 19 നും ഇടയിൽ ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് MyOPPO നറുക്കെടുപ്പിലൂടെ ദുബായിലേക്കുള്ള ഒരു യാത്രയും മറ്റ് ആകർഷകമായ സമ്മാനങ്ങളും നേടാം. ജൂലൈ 13 മുതൽ ജൂലൈ 31 വരെ റെനോ 10 പ്രോ+ 5ജി, റെനോ 10 പ്രോ 5ജി എന്നിവ വാങ്ങിയാൽ 1500 രൂപ ഡിസ്കൗണ്ടിൽ ഓപ്പോ പാഡ് എയർ( (4+128GB) നേടാം.

More from GizBot

Best Mobiles in India

English summary
The Oppo Reno 10 series has grabbed everyone's attention just days after its launch. The OPPO Reno 10 Pro 5G is the most beautiful smartphone that combines the best performance of pro photography with convenient 80W SUPERVOOCTM fast charging, suitable for young professionals. Its 12+256GB variant is priced at Rs 39,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X