Home
Mobile

പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയുടെ രാജാവാകാൻ ഓപ്പോ റെനോ11 5ജി

പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയുടെ രാജാവാകാൻ ഓപ്പോ റെനോ11 5ജി

ജനുവരി 12ന് ആണ് ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഓപ്പോ റെനോ11 5ജി ഇന്ത്യയിൽ അവതരിപ്പിച്ചത്. 29,999 രൂപ മുതലാണ് ഓപ്പോ റെനോ11 5ജിയുടെ വില ആരംഭിക്കുന്നത്. മികച്ച ക്യാമറ ഫീച്ചറുകളോടെ എത്തുന്ന ഈ ഫോൺ ഒരു ദിവസത്തോളം നീണ്ടു നിൽക്കുന്ന ബാറ്ററി ലൈഫും ഉപയോക്താക്കൾക്ക് സമ്മാനിക്കുന്നു. മികച്ച പ്രൊസസറും ഈ ഫോൺ വാ​ഗ്ദാനം ചെയ്യുന്നു. പ്രധാനമായും ഈ മൂന്ന് കാര്യങ്ങളാണ് ഓപ്പോയുടെ റെനോ സീരീസ് ഫോണുകളെ നിർവചിക്കുന്നത്.

ഓപ്പോ റെനോ11 5ജിയെക്കുറിച്ചുള്ള ഫസ്റ്റ് ഇംപ്രഷൻ ഒന്ന് പരിശോധിക്കാം

പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയുടെ രാജാവാകാൻ ഓപ്പോ റെനോ11 5ജി

ആകർഷണീയ ഡിസൈൻ

സ്മാർട്ട്ഫോണുകൾക്ക് നൽകുന്ന ഡിസൈനുകളിൽ പേരുകേട്ട വമ്പനാണ് ഓപ്പോ. ഓപ്പോ റെനോ11 5ജിയും ഇതേ പാത തന്നെ പിന്തുടരുന്നു. റെനോ11 5ജി പ്രക‍ൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഫോൺ ഓപ്പോ രൂപകൽപന ചെയ്തിരിക്കുന്നത്. ദൃശ്യമികവിന്റെയും കരുത്തിന്റെയും ഒരു മിശ്രിതം ആണ് ഇതിന്റെ ഡിസൈൻ എന്ന് ചുരുക്കി പറയാം.

ഡ്യുവൽ 3D കർവ്ഡ് ഡിസൈനിലാണ് ഓപ്പോ റെനോ11 5ജി എത്തിയിരിക്കുന്നത്. വളരെ സ്ലിം ആയ ഒരു രൂപവും ഇതിന്റെ നിർമ്മാതാക്കൾ ഈ ഫോണിന് നൽകിയിരിക്കുന്നു. വെറും 7.99mm മാത്രമാണ് റെനോ11 5ജിയുടെ കനം

ഓപ്പോ റെനോ11 5ജിയുടെ ഭാരം എന്നത് 182 ​ഗ്രാം മാത്രമാണ്. ആയതിനാൽ തന്നെ വളരെ സുഖമമായി ദീർഘനേരം കൈക്കുള്ളിൽ പിടിച്ചുകൊണ്ട് ഇവ ഉപയോ​ഗിക്കാവുന്നതാണ്. ദീർഘ ദൂര യാത്രക്കിടയിലെല്ലാം സിനിമകളും മറ്റും കാണാനുള്ള മികച്ച ഉപകരണമായി ഓപ്പോ റെനോ11 5ജിയെ കണക്കാക്കാം.

ഫോണിന്റെ പിൻവശത്തെ ഡിസൈൻ പരിശോധിക്കുമ്പോൾ സൺഷൈൻ വളയങ്ങളോടുകൂടിയ മാട്രിക്സ് ഡിസൈനിലുള്ള ക്യാമറ ഡിപ്പാർട്ട്മെന്റും നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. നേരിട്ട് സൂര്യപ്രകാശം പതിയ്ക്കുമ്പോൾ ഈ ക്യാമറയുടെ റിംഗ് ഹൗസുകളിൽ നിന്ന് കോൺട്രാസ്‌റ്റിംഗ് റിഫ്‌ളക്ഷൻ പുറത്ത് വരുന്നത് കാണാൻ സാധിക്കുന്നതാണ്. ആയതിനാലാണ് ഇവയ്ക്ക് ഈ പേര് നൽകാൻ ഓപ്പോ തീരുമാനിച്ചത്.

പ്രകൃതയിൽ കൂടുതലായി കാണുന്ന നിറങ്ങളായി വേവ് ഗ്രീൻ, റോക്ക് ​ഗ്രേ എന്നീ നിറങ്ങളിലാണ് ഓപ്പോ തങ്ങളുടെ റെനോ11 5ജി പുറത്തിറക്കിയിരിക്കുന്നത്. തെളിഞ്ഞ ആകാശത്തിന് കീഴിലുള്ള പച്ച കടലിന്റെ പ്രതീകമാണ് ഈ വേവ് ഗ്രീൻ (8.04mm).

എക്‌സ്‌ക്ലൂസീവ് ഓപ്പോ ഗ്ലോ പ്രോസസ്സ് ഉപയോഗിച്ചാണ് റോക്ക് ​ഗ്രേ (7.99mm) എന്ന നിറം തയ്യാറാക്കിയിരിക്കുന്നത്. ചെറിയ മൈക്രോസ്‌കോപ്പിക് പരലുകളും ഈ ഫോണിന്റെ പിന്നിൽ ഓപ്പോ നൽകിയിട്ടുണ്ട്. ഇതിൽ വെയിൽ റിഫ്ലക്ട് ചെയ്യുമ്പോൾ വെള്ളി-ചാരനിറത്തിലുള്ള പാളികൾ കാണാനും സാധിക്കുന്നതാണ്.

പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയുടെ രാജാവാകാൻ ഓപ്പോ റെനോ11 5ജി

മാസ്മരിക ഡിസ്പ്ലേ

ഒരു അതിശയകരമായ മാസ്മരിക ഡിസ്പ്ലേയാണ് ഓപ്പോ റെനോ 11 ജിയ്ക്കായി കമ്പനി തയ്യാറാക്കിയിരിക്കുന്നത്. സ്മാർട്ട് ഫോണുകളുടെ സ്ക്രീനാണ് ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നത് എന്നതിനാൽ ഈ സ്ക്രീനിനായി മികച്ച ഫീച്ചറുകൾ ഓപ്പോ ഒരുക്കിയിരിക്കുന്നു. 93% സ്‌ക്രീൻ-ടു-ബോഡി അനുപാതത്തിൽ മൈക്രോസ്‌കോപ്പിക് 1.57 എംഎം സൈഡ് ബെസലുകൾ ഈ ഫോണിന് അവകാശപ്പെടാവുന്നതാണ്. ഉപയോക്താക്കളുടെ കണ്ണുകൾക്ക് കുളിർമ്മയേകും തരത്തിലാണ് ഇതിന്റെ സ്ക്രീൻ.

6.7 ഇഞ്ചാണ് ഡിസ്പ്ലേ വലുപ്പം. 120Hz മിനുസമാർന്ന സ്‌ക്രോളിംഗ് ഡിസ്‌പ്ലേ ഫോണിന്റെ ഏറ്റവും മികച്ച സവിശേഷതകളിൽ ഒന്നാണ്. 10-ബിറ്റ് സ്‌ക്രീനിന് 1.07 ബില്യൺ ഹ്യൂകളെ നിയന്ത്രിക്കാനും HDR10+ പിന്തുണയ്‌ക്കാനും സാധിക്കുന്നതാണ്. ഫോണിൽ HDR പ്രവർത്തിപ്പിക്കുമ്പോൾ ഏത് ലൈറ്റിംഗ് സാഹചര്യത്തിനും അനുയോജ്യമായ 950 nits-ന്റെ പരമാവധി തെളിച്ചം ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നതാണ്.

സ്റ്റിരിയോ സ്പീക്കറുകളുടെ സഹായത്താൽ ഉപയോക്താക്കളുടെ ദൃശ്യനുഭവങ്ങൾ ഒന്നുകൂടി മെച്ചപ്പെടുത്താൻ സാധിക്കുന്നതായിരിക്കും. OReality Audio ആണ് ഈ സ്പീക്കറുകളുടെ മറ്റൊരു സവിശേഷത. മീഡിയ പ്ലേബാക്ക്, അലാറങ്ങൾ, നോട്ടിഫിക്കേഷനുകൾ എന്നിവയ്ക്കായി 300% അൾട്രാ വോളിയം മോഡും ഇവ നിങ്ങൾക്ക് വാ​ഗ്ദാനം ചെയ്യുന്നു. ബഹളങ്ങൾ നിറഞ്ഞ ചുറ്റുപാടിലാണ് നിങ്ങൾ എങ്കിലും മുകച്ച ദൃശ്യമികവും ശ്രവണ മികവും ഓപ്പോ റെനോ 11 5ജി നിങ്ങൾക്ക് വാ​ഗ്ദാനം ചെയ്യുന്നു.

പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയുടെ രാജാവാകാൻ ഓപ്പോ റെനോ11 5ജി

മികവുറ്റ ക്യാമറകൾ

പിൻവശത്ത് മൂന്നും മുൻവശത്ത് ഒന്നുമായി ആകെ നാല് ക്യാമറകളാണ് ഓപ്പോ റെനോ 11 5ജിയിക്കായി കമ്പനി നൽകിയിരിക്കുന്നത്. OmniVision OV32C സെൻസറും f/2.4 അപ്പേർച്ചർ ലെൻസും അടങ്ങിയ 32 എംപി ക്യാമറയാണ് ഫോണിന്റെ മുൻവശത്ത് ഉള്ളത്. 22 എംഎം ഫോക്കൽ ലെങ്ത് f/2.4 അപ്പേർച്ചറും ഹൈ റെസല്യൂഷൻ സെൻസറും ഈ ക്യാമറയുടെ കരുത്ത് വർധിപ്പിക്കുന്നു.

പിൻവശത്തെ ക്യാമറകൾ പരിശോധിക്കുമ്പോൾ 26എംഎം ഫോക്കൽ ലെങ്ത്തിന് തുല്യമായ, 50എംപി സോണി YT600 സെൻസറാണ് പ്രധാന ഷൂട്ടർ. വലിയ 1/1.95" സെൻസർ വലുപ്പവും വേഗതയേറിയ f/1.8 അപ്പർച്ചർ ലെൻസും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ഈ ലെൻസിന് അവകാശപ്പെടാനുണ്ട്. ആയതിനാൽ തന്നെ ഏത് ലൈറ്റിങ് സാഹചര്യത്തിലും മികച്ച ചിത്രങ്ങൾ പതിപ്പിക്കാൻ ഈ ക്യാമറ ഉപയോക്താക്കളെ സഹായിക്കുന്നു.

പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയുടെ രാജാവാകാൻ ഓപ്പോ റെനോ11 5ജി

ഓപ്പോ റെനോ 11 5ജിയിലെ ടെലിഫോട്ടോ ലെൻസിന്റെ സവിശേഷതകൾ പരിശോധിക്കുമ്പോൾ f/2 അപ്പേർച്ചർ ലെൻസുള്ള 32MP സോണി IMX709 സെൻസറാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. 47 എംഎം തുല്യമായ ഫോക്കൽ ലെങ്ത് ഷൂട്ടർ മനുഷ്യന്റെ കണ്ണിന്റെ വീക്ഷണത്തിന് സമാനമായ പോർട്രെയ്‌റ്റുകൾ പകർത്താൻ സഹായിക്കുന്നതായിരിക്കും. നൂതനമായ ഇൻ-സെൻസർ സൂം സാങ്കേതികവിദ്യയും ഈ ലെൻസിനായി ഓപ്പോ നൽകിയിട്ടുണ്ട്. ഇതിന്റെ സഹായത്താൽ 5x സൂമിൽ വരെ മികച്ച ചിത്രങ്ങൾ പകർത്താൻ സാധിക്കുന്നതായിരിക്കും.

8 എംപി അൾട്രാ വൈഡ് സെൻസറാണ് ഓപ്പോ റെനോ 11 5ജിയിലെ മൂന്നാമത്തെ ക്യാമറ. 112-ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള Sony IMX355 സെൻസറും f/2.2 അപ്പർച്ചർ ലെൻസും ആണ് ഈ ക്യാമറയ്ക്കായി ഒരുക്കിയിരിക്കുന്നത്. വിശാലമായ ബാ​ഗ്രൗണ്ട് നൽകി മികച്ച ചിത്രങ്ങൾ പകർത്താൻ ഈ ക്യാമറ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും.

ഫോണിലെ വീഡിയോ റെക്കോർഡിങ് പരിശോധിക്കുമ്പോൾ റിയർ ക്യാമറകൾക്ക് 4K-യിൽ 30fps വരെ ഷൂട്ട് ചെയ്യാൻ സാധിക്കുന്നതായിരിക്കും. സിനിമാറ്റിക് ഫൂട്ടേജ്, വ്ലോഗിംഗ്, ജനപ്രിയ വീഡിയോ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള അപ്‌ലോഡുകൾ എന്നിവയ്ക്ക് അനുയോജ്യമായ ഔട്ട്പുട്ടുകൾ ഈ ക്യാമറയിൽ നിന്ന് ലഭിക്കുന്നതാണ്.

സ്മൂത്ത് പെർഫോമൻസ്

6nm Mediatek Dimenesity 7050 പ്രോസസറാണ് ഓപ്പോ റെനോ 11 5ജിയ്ക്ക് കരുത്ത് നൽകുന്നത്. രണ്ട് പെർഫോമൻസ് കോറുകളും ആറ് എഫിഷ്യൻസി കോറുകളും തടസ്സമില്ലാത്തതും സുഗമവുമായ അനുഭവവും വാ​ഗ്ദാനം ചെയ്യുന്നു.

ഉപയോക്താക്കളുടെ ഗെയിമിംഗ്, ഫോട്ടോഗ്രാഫി മറ്റ് ആവിശ്യങ്ങൾ എല്ലാം കണക്കിലെടുത്ത് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ആണ് ഓപ്പോ റെനോ 11 5ജിയ്ക്കായി കമ്പനി നൽകിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് സ്റ്റോറേജ് അധികമായി ആവിശ്യം വന്നാൽ മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനും സാധിക്കുന്നതാണ്.

പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയുടെ രാജാവാകാൻ ഓപ്പോ റെനോ11 5ജി

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OPPO ColorOS 14-ൽ ആണ് ഓപ്പോ റെനോ 11 5ജി പ്രവർത്തിക്കുന്നത്. മൾട്ടി ടാസ്കിങ് ജോലികൾ സുഖകരമാക്കാൻ 8 ജിബി ഡൈനാമിക് റാമും ഓപ്പോ റെനോ 11 5ജിയിൽ ഇടം പിടിച്ചിരിക്കുന്നു.

ഫയൽ ഡോക്ക്, സ്‌മാർട്ട് ഇമേജ് മാറ്റിംഗ്, സ്‌മാർട്ട് ടച്ച് എന്നിവ പോലുള്ള പുതിയ ഫീച്ചറുകളും ഓപ്പോ റെനോ 11 5ജി വാ​ഗ്ദാനം ചെയ്യുന്നു. ഇവയുടെ സഹായത്താൽ ഇമേജുകൾ, ടെക്‌സ്‌റ്റ്, ഫയലുകൾ എന്നിവ വളരെ എളുപ്പത്തിൽ ആക്‌സസ് ചെയ്യാനും സംരക്ഷിക്കാനും സാധിക്കുന്നതാണ്. നിങ്ങൾക്ക് 28 ആപ്പുകൾ വരെ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഒരു തടസവും കൂടാതെ സുഖമമായ പെർഫോമൻസ് കാഴ്ചവെയ്ക്കാൻ ഈ ട്രിനിറ്റി എഞ്ചിനിലൂടെ ഓപ്പോ റെനോ 11 5ജിയ്ക്ക് സാധിക്കുന്നതാണ്. മാത്രമല്ല കരുത്തുറ്റ ബാറ്റിയും മികച്ച ബാറ്ററിലൈഫ് നിങ്ങൾക്ക് സമ്മാനിക്കുന്നു.

5000mAh ബാറ്ററിയാണ് ഓപ്പോ റെനോ 11 5ജിയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഒരു ദിവസം വരെ നീണ്ട് നിൽക്കുന്ന ബാറ്ററി ലൈഫ് ഈ ഫോൺ ഉപയോക്താക്കൾക്ക് സമ്മാനിക്കുന്നതാണ്. അതായത് ഫുൾ ചാർജിൽ ഒരു ദിവസം മുഴുവൻ സന്ദേശമയയ്‌ക്കൽ, ബ്രൗസിംഗ്, പാട്ട് ആസ്വാനം, വീഡിയോ ആസ്വാദനം, വ്ലോഗിംഗ് എന്നിവ വാ​ഗ്ദാനം ചെയ്യുന്നു. ചാർജ് കുറയുന്ന സാഹചര്യങ്ങളിൽ 67W SUPERVOOCTM ചാർജറിന്റെ സഹായത്താൽ വെറും 10 മിനിറ്റിനുള്ളിൽ ബാറ്ററിയുടെ 33% നിറയ്ക്കാനാകും. വെറും 45 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ആകാനും ഈ ചാർജർ സഹായിക്കുന്നതാണ്.

പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയുടെ രാജാവാകാൻ ഓപ്പോ റെനോ11 5ജി

ഓപ്പോ റെനോ 11 5ജിയെക്കുറിച്ചുള്ള ​ഗിസ്ബോട്ടിന്റെ അഭിപ്രായം

ഈ വർഷം ഇന്ത്യയിൽ എത്തിയ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് ഓപ്പോ റെനോ 11 5ജി. മിനുസമാർന്ന ഡിസൈൻ, നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ്, മൾട്ടി ടാസ്‌കിംഗ്, മീഡിയടെക്കിന്റെ ഡൈമൻസിറ്റി 7050, OPPO-യുടെ സിൽക്കി സ്മൂത്ത് ColorOS 14 എന്നിവയെല്ലാം മികച്ച് നിൽക്കുന്നു. മാത്രമല്ല പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ സാധിക്കുന്നത തരത്തിലുള്ള ക്യാമറകളും ഫോണിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്. 30,000 രൂപയിൽ താഴെയുള്ള സെഗ്‌മെന്റിൽ സമാനതകളില്ലാത്ത പ്രകടനമാണ് ഓപ്പോ റെനോ 11 5ജി നടത്തുന്നത്.

ഓപ്പോ റെനോ 11 5ജിയുടെ വില ആരംഭിക്കുന്നത് 29,999 രൂപ മുതലാണ്. ഫോണിന്റെ 8ജിബി റാം 128ജിബി സ്റ്റോറേജ് വേരിയന്റിന് ആണ് ഈ വില. ഫോണിന്റെ 8ജിബി റാം 256ജിബി സ്റ്റോറേജിന് 31,999 രൂപയാണ് വില. 2024 ജനുവരി 25 മുതൽ ഈ സ്മാർട്ട് ഫോണുകൾ വിൽപ്പനയ്‌ക്കെത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. ഫ്ലിപ്പ്കാർട്ട്, OPPO ഇ-സ്റ്റോർ, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് ഈ ഫോണുകൾ വിൽപനയ്ക്ക് എത്തുന്നത്. ആദ്യ വിൽപ്പനയിൽ ഉപകരണം വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന ചില ഓഫറുകൾ ഇതാ.

More from GizBot

Best Mobiles in India

English summary
On January 12, Oppo launched its latest smartphone, the Oppo Reno11 5G, in India. The Oppo Reno11 5G price starts at Rs 29,999. This phone comes with excellent camera features and offers users a battery life that lasts up to a day. This phone also offers a great processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X