Home
Mobile

OPPO Reno12 5G: ഇത് ഒരു സ്മാർട്ട്ഫോണിനും അ‌പ്പുറമാണ്, ഒരു അ‌നുഭവമാണ്!

OPPO Reno12 5G: ഇത് ഒരു സ്മാർട്ട്ഫോണിനും അ‌പ്പുറമാണ്, ഒരു അ‌നുഭവമാണ്!

ഇന്ത്യയുടെ സബ്-35K സെഗ്‌മെൻ്റ് ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ്. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് വർഷമായി സ്മാർട്ട്ഫോൺ നിർമാതാക്കൾ പെർഫോമൻസ്, ക്യാമറകൾ, ഡിസ്പ്ലേ ടെക്നോളജി, സോഫ്റ്റ്വെയർ, അല്ലെങ്കിൽ ഡിസൈൻ എന്നിവയിൽ പരമ്പരാഗതമായി ഒരേ പാതയിൽ മുന്നോട്ട് നീങ്ങുന്നു. എല്ലാം തികഞ്ഞൊരു സ്മാർട്ട്ഫോൺ നൽകുന്ന കമ്പനിയെ കണ്ടെത്താൻ ഏറെ പ്രയാസമാണ്. ഇതുവരെ അ‌ത് അ‌ങ്ങനെയായിരുന്നു.

എന്നാലിപ്പോൾ OPPO Reno12 5G ലഭ്യമായിരിക്കുന്നു. ബുദ്ധി, ശക്തി, സൗന്ദര്യം എന്നിവയുടെ സംയോജനമാണ് ഈ സ്മാർട്ട്ഫോൺ. AI ഫീച്ചറുകൾ ശക്തമായ ഹാർഡ്‌വെയറുമായി സംയോജിപ്പിച്ച് ഒരു സെഗ്‌മെൻ്റിന്റെ തലവരയാകെ മാറ്റിക്കുറിക്കുന്ന എക്സ്പീരിയൻസ് സമ്മാനിക്കാനാണ് OPPO Reno12 5G ലക്ഷ്യമിടുന്നത്. അ‌ധികം ​വൈകിപ്പിക്കാതെ, റെനോ 12 5G-യെ നിങ്ങളുടെ ദൈനംദിന AI പങ്കാളിയാക്കി മാറ്റുന്ന പ്രധാന സവിശേഷതകളിലേക്ക് കടക്കാം.

OPPO Reno12 5G: ഇത് ഒരു സ്മാർട്ട്ഫോണിനും അ‌പ്പുറമാണ്, ഒരു അ‌നുഭവമാണ്!

ക്യാമറകൾ | AI- ഫീച്ചറുകൾ ഉപയോഗിച്ച് ഫോട്ടോഗ്രാഫി കഴിവുകൾ വേറെ ലെവലാക്കാം

Reno 12 5G യുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന് ഫോണിൻ്റെ ക്യാമറ പെർഫോമൻസ് ആണ്. ക്യാമറകളുടെ കാര്യമെടുത്താൽ, Reno12 5G യിൽ OIS ഉള്ള 50MP Sony LYT-600 പ്രൈമറി സെൻസർ പകലോ രാത്രിയോ തുടങ്ങി ഏത് സാഹചര്യത്തിലും മികച്ച കളറുകളോടെ കൃത്യമായ ഷോട്ടുകൾ പകർത്തുന്നു. 8MP അൾട്രാവൈഡ് ലെൻസ് പ്രധാന ക്യാമറയ്‌ക്കൊപ്പം കൺസിസ്റ്റന്റ് കളർ നിലനിർത്തുകയും കുറഞ്ഞ എഡ്ജ് ഡിസ്റ്റോർഷൻ ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലെ 2MP മാക്രോ ലെൻസ് ക്ലോസപ്പ് ഷോട്ടുകൾ എടുക്കുന്നതിനുള്ള ഒരു മികച്ച ഓപ്ഷനാണ്.

കൂടുതൽ റിയലിസ്റ്റിക് ലൈറ്റിംഗ് ഇഫക്റ്റുകളും സ്വാഭാവിക സ്കിൻ ടോണുകളും ക്യാപ്‌ചർ ചെയ്യാൻ കഴിയുന്ന AF ഉള്ള 32MP GC32E2 സെൽഫി ക്യാമറയുള്ളതിനാൽ ഫ്രണ്ട് ക്യാമറയും ഫോട്ടോഗ്രഫിയുടെ കാര്യത്തിൽ ​ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല. Reno12 5G ക്യാമറ സെൻസറുകളുടെ ശക്തമായ ഒരു നിര തന്നെ അവതരിപ്പിക്കുന്നു എന്നതിൽ സംശയമില്ല. എന്നാൽ കുറച്ചുകൂടി ആഴത്തിൽ പരിശോധിച്ചാൽ, ഈ ക്യാമറ സിസ്റ്റത്തിൽ ഹാർഡ്‌വെയറിനേക്കാൾ അ‌പ്പുറമുള്ള മികവുകൾ ഉണ്ടെന്ന് കണ്ടെത്താനാകും.

OPPO Reno12 5G: ഇത് ഒരു സ്മാർട്ട്ഫോണിനും അ‌പ്പുറമാണ്, ഒരു അ‌നുഭവമാണ്!

സാധാരണ ലഭിക്കുന്നതിനപ്പുറമുള്ള മികച്ച ചിത്രങ്ങൾ എല്ലായ്പ്പോഴും ലഭിക്കും എന്ന് ഉറപ്പാക്കാൻ ഓപ്പോ ശക്തമായ AI ക്യാമറ ഫീച്ചറുകൾ ഈ ഫോണിൽ അ‌വതരിപ്പിക്കുന്നുണ്ട്. ഇതിൻ്റെ ഒരു മികച്ച ഉദാഹരണമാണ് AI ഇറേസർ 2.0. ഇത് ആർക്കും ഇഷ്ടപ്പെടുന്ന ഒരു എഐ ഫീച്ചറാണ്. ഫ്രെയിമിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കുന്നതോ അനാവശ്യമായതോ ആയ വസ്തുക്കളെ ഇത് മികച്ച രീതിയിൽ നീക്കംചെയ്യുന്നു, നമ്മൾ ആഗ്രഹിക്കുന്ന ഫോട്ടോ എപ്പോഴും ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. എല്ലാ സമയത്തും മികച്ച ഗ്രൂപ്പ് ഫോട്ടോകൾ ലഭിക്കുന്നതിനായി AI ബെസ്റ്റ് ഫേസ് ഫീച്ചറും ഇതിലുണ്ട്. ഇത് ഗ്രൂപ്പ് ഫോട്ടോകളിലെ അ‌ടഞ്ഞ കണ്ണുകൾ വരെ ശരിയാക്കുകയും തനതായ രീതിയിലുള്ള ചിത്രം നൽകുകയും ചെയ്യും. ഇത് കൂടാതെ AI സ്റ്റുഡിയോ ഫീച്ചർ ഫോട്ടോകളെ ഡിജിറ്റൽ അവതാറുകളോ പ്രൊഫൈൽ ചിത്രങ്ങളോ ആക്കി മാറ്റാൻ സഹായിക്കും.

ഇതിലെ ഫ്രണ്ട് ക്യാമറ സെൽഫികൾക്കായി AI പോർട്രെയ്‌റ്റ് റീടൂച്ചിങ് പിന്തുണയോടെ എത്തുന്നു. സാഹചര്യം എന്തുതന്നെയായാലും മികച്ച പോർട്രെയ്‌റ്റ് ഷോട്ട് ലഭിക്കുമെന്ന് ഇത് ഉറപ്പാക്കുന്നു. AI ക്ലിയർ ഫേസ് ഫീച്ചർ ഓട്ടോമാറ്റിക്കായി ആളുകളുടെ എണ്ണം കണ്ടെത്തുകയും മുഖത്തിൻ്റെ ഡീറ്റെയിൽസ് മെച്ചപ്പെടുത്തി ഫ്രണ്ട് ക്യാമറയിൽ എടുത്ത ഷോട്ടുകൾ ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്നു. നല്ല ക്യാമറ ഹാർഡ്‌വെയറിന് ഒരു പരിധിവരെ മാത്രമേ കാര്യങ്ങൾ ചെയ്യാൻ കഴിയൂ. എന്നാൽ ചിത്രത്തെ മികച്ചതാക്കാൻ ഏതറ്റം വരെയും പോകാൻ AI പിന്തുണ സഹായിക്കും. ഇത് ഓരോരുത്തരുടെയും ഫോട്ടോഗ്രഫി മികവുകൾ പുറത്തെടുക്കാൻ ശക്തമായ പിന്തുണയും അ‌നന്തമായ സാധ്യതകളും തുറന്നുനൽകുന്നു.

OPPO Reno12 5G: ഇത് ഒരു സ്മാർട്ട്ഫോണിനും അ‌പ്പുറമാണ്, ഒരു അ‌നുഭവമാണ്!

ഡിസൈൻ & ബിൽഡ് | സെഗ്‌മെൻ്റിലെ ഏറ്റവും കരുത്തുറ്റ ഫോൺ

മനോഹരമായി നിർമ്മിച്ച ടാങ്ക് എന്ന് വേണമെങ്കിൽ OPPO Reno12 5Gയെ നിർവചിക്കാം. 3D കർവ്ഡ് ഡിസ്‌പ്ലേയും വൃത്താകൃതിയിലുള്ള എഡ്ജുകളും ചേർന്ന് 177 ഗ്രാം ഭാരവും 7.6 എംഎം കനം കുറഞ്ഞതുമായ Reno12 5G-യെ പിടിക്കാൻ എളുപ്പമാക്കുന്നു. മാത്രമല്ല, Reno12 5G-യുടെ മൂന്ന് അതുല്യമായ കണ്ണഞ്ചിപ്പിക്കുന്ന ഫിനിഷുകൾ - ആസ്ട്രോ സിൽവർ, സൺസെറ്റ് പീച്ച്, മാറ്റ് ബ്രൗൺ - ഇത് തികഞ്ഞ ചാരുതയും ലുക്കും പ്രകടിപ്പിക്കുന്നു. ഇതൊക്കെയുണ്ടെങ്കിലും ഇതിന്റെ ഈട് എങ്ങനെയുള്ളതായിരിക്കും?

പുറമേയ്ക്ക് സ്റ്റൈലിഷ് ആണെങ്കിലും ആ ഭംഗിക്ക് പിന്നിൽ വളരെ കരുത്തുറ്റ ഒരു ബോഡിയാണ് ഈ ഫോണിനുള്ളത്. സൗന്ദര്യമുള്ള രൂപം Reno12 5Gയുടെ കരുത്തിനെ മറയ്ക്കുന്നു. ഇതിന്റെ ബോക്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്ന കവറിനൊപ്പം Reno12 5G ​ധൈര്യമായി ഉപയോഗിക്കാം. ഈ ഫോൺ ഒരു SGS 5- സ്റ്റാർ പ്രീമിയം പെർഫോമൻസ് സർട്ടിഫിക്കേഷൻ സഹിതമാണ് എത്തുന്നത്. എയ്‌റോസ്‌പേസ്-ഗ്രേഡ് കരുത്തും കസ്റ്റം കുഷ്യനിംഗും ഉള്ള ഒരു ടാങ്ക് പോലെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

കൂടാതെ, ഇതി​ൽ നൽകിയിരിക്കുന്ന IP65 റേറ്റിംഗ് ഈ ഫോണിന്റെ പാർട്സുകൾക്ക് അ‌ധിക സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. കരുത്തൻ പാർട്സുകൾ വെള്ളം കയറി നശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. കൂടാതെ വീഴ്ചകളെ പ്രതിരോധിക്കാനുള്ള ശേഷി, താപനില പ്രതിരോധം, താപ ചാലകത എന്നിവയ്ക്കായി ഉയർന്ന കരുത്തുള്ള അലോയ് ഇതിലുണ്ട്. ഇന്ത്യൻ കാലാവസ്ഥ പ്രവചനാതീതമായതിനാൽ, ഓപ്പോ റെനോ 12 5ജിയുടെ സ്ഥാനത്ത് മറ്റേതെങ്കിലും ഫോണാണ് ഉപയോഗിക്കുന്നത് എങ്കിൽ മഴക്കാലത്തെ ഫോൺ ഉപയോഗം ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കും.

OPPO Reno12 5G: ഇത് ഒരു സ്മാർട്ട്ഫോണിനും അ‌പ്പുറമാണ്, ഒരു അ‌നുഭവമാണ്!

ഡിസ്പ്ലേ | ഒരു വിട്ടുവീഴ്ചയും ചെയ്യാതെ മികച്ച കാഴ്ചാനുഭവം നൽകുന്നു

Reno12 5G-യിലെ 6.7 ഇഞ്ച് FHD+ 3D Curve OLED ഡിസ്‌പ്ലേ അ‌തിഗംഭീര കാഴ്ചാനുഭവം നൽകാൻ ലക്ഷ്യമിടുന്നു. കരുത്തനായ ഈ ഫോൺ അ‌ത് നൽകുന്നുമുണ്ട്. 3D കർവ്ഡ് ഇൻഫിനിറ്റ് വ്യൂ സ്‌ക്രീൻ മികച്ച വ്യൂവിംഗ് ആംഗിളുകൾ ഉറപ്പാക്കുകയും സ്‌ക്രീൻ റിയൽ എസ്റ്റേറ്റ് പരമാവധിയാക്കുകയും ചെയ്യുന്നു, സുഖപ്രദമായ നാവിഗേഷൻ കൂടുതൽ മികച്ച എക്സ്പീരിയൻസ് ഉറപ്പാക്കുന്നു. കൂടാതെ, HDR10-ൽ പിന്തുണയ്ക്കുന്ന ആപ്പുകളിൽ നിന്ന് കണ്ടന്റ് സ്ട്രീം ചെയ്യാനും ഇതിലെ ഡിസ്പ്ലേ അനുവദിക്കുന്നു.

എന്നാൽ ഈ ഫോണിന്റെ സ്‌ക്രീൻ കണ്ടന്റ് മികച്ച രീതിയിൽ ആസ്വദിക്കുന്നതിന് മാത്രമല്ല, ഗെയിമിങ് അ‌ടിപൊളിയാക്കുന്നതിനും കൂടി ലക്ഷ്യമിട്ടാണ് ഡി​സൈൻ ചെയ്തിരിക്കുന്നത്. അ‌തിനായി ഡൈനാമിക് 120Hz (60Hz / 90Hz / 120Hz) റിഫ്രഷ് റേറ്റിങ് ഇതിൽ നൽകിയിരിക്കുന്നു. Reno12 5G-യിലെ ഡിസ്‌പ്ലേ ഔട്ട്‌ഡോറിലും എളുപ്പത്തിൽ ദൃശ്യമാണ്, അ‌തായത് എത്ര വെയിലുള്ള സമയത്തും പുറത്തുവച്ച് ഈ സ്ക്രീനിന്റെ ഡിസ്പ്ലേ മനോഹരമായി കാണാനാകും. ഇതിന്റെ പരമാവധി ഔട്ട്‌ഡോർ ​ബ്രൈറ്റ്നസ് 1,200 നിറ്റിൽ എത്തുന്നു. ജീവിതം കൂടുതൽ സൗകര്യപ്രദമാക്കാൻ രണ്ട് അധിക ഫീച്ചറുകളും ഈ ഫോണിൽ ലഭിക്കും. അതിൽ ആദ്യത്തേത് സ്പ്ലാഷ് ടച്ച് ആണ്, ഇത് നനഞ്ഞ കൈകളോടെ ഷവറിൽ ഫോൺ ഉപയോഗിക്കേണ്ടിവരുമ്പോൾ ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്.

പിന്നെ ബെഡ്‌ടൈം മോഡ്, ഹാർഡ്‌വെയർ ലെവൽ ലോ ബ്ലൂ ലൈറ്റ് ടെക്‌നോളജിയും 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗും വിദഗ്ധമായി ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. ഇത് മെലറ്റോണിൻ ബാധിക്കപ്പെടുന്നത് കുറയ്ക്കുന്നതിനും ഉറക്കത്തിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും സ്‌ക്രീനിൻ്റെ കളർ ടെമ്പറേച്ചർ ബുദ്ധിപരമായി ക്രമീകരിക്കുന്നു. മറ്റൊരു പ്രധാനകാര്യം, Reno12 5G-യിലെ ഡിസ്‌പ്ലേയെ വീഴ്ചകൾ, വെള്ളം, ബെൻഡ്, പോറലുകൾ തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഗൊറില്ല ഗ്ലാസ് 7i ലെയർ സംരക്ഷണവും ഈ ഫോണിൽ ഒരുക്കിയിട്ടുണ്ട്.

OPPO Reno12 5G: ഇത് ഒരു സ്മാർട്ട്ഫോണിനും അ‌പ്പുറമാണ്, ഒരു അ‌നുഭവമാണ്!

സോഫ്റ്റ്‌വെയർ | AI- പിന്തുണയുള്ള പുത്തൻ സോഫ്‌റ്റ്‌വെയർ എല്ലാം എളുപ്പമാക്കുന്നു

ഹാർഡ്‌വെയർ പ്രേമികൾ ഇവിടെ തുടരേണ്ടതുണ്ട്! Reno12 5G-യിലെ ColorOS ഒരു സമ്പൂർണ്ണ ഗെയിം ചേഞ്ചറാണ്. ഇവിടെയുള്ള സോഫ്‌റ്റ്‌വെയർ AI പിന്തുണയോടെ മെച്ചപ്പെടുത്തിയിരിക്കുന്നത് ഏത് ജോലിയും തടസ്സമില്ലാത്ത എക്സ്പീരിയൻസ് നൽകുന്നതിന് വേണ്ടിയാണ്. ഈ ഫീച്ചറുകളിൽ ചിലതിലേക്ക് കടക്കും മുമ്പ്, Reno12 5G ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14.1-ലാണ് പ്രവർത്തിക്കുന്നത് എന്നത് മനസിലാക്കിയിരിക്കുക.

ഓപ്പോയുടെ AI ടൂൾബോക്‌സ് AI എക്സ്പീരിയൻസിന് അത്യന്താപേക്ഷിതമാണ്, ഇത് Reno12-നെ ദൈനംദിന AI പങ്കാളിയാക്കി മാറ്റുന്നു. AI ടൂൾബോക്‌സിൻ്റെ തിരിച്ചറിയൽ കഴിവുകൾ സ്‌ക്രീൻ ഉള്ളടക്കം വിശകലനം ചെയ്യുകയും നമ്മുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി AI ഫീച്ചറുകൾ ശുപാർശ ചെയ്യുകയും ചെയ്യുന്നു. AI റൈറ്റർ ഏവരുടെയും പ്രിയപ്പെട്ട ഉപകരണങ്ങളിലൊന്നാണ്, സോഷ്യൽ മീഡിയ പോസ്റ്റുകൾ സൃഷ്ടിക്കുന്നതിനോ മെയിലുകൾ എഴുതുന്നതിനോ ഇത് അ‌നായാസം പ്രവർത്തിക്കുന്നു. മീറ്റിംഗുകളിൽ, AI റെക്കോർഡ് സമ്മറി വിലമതിക്കാനാവാത്ത പങ്ക് വഹിക്കുകയും ചർച്ചകൾ സംഗ്രഹിക്ച്ച് നോട്ട്സ് ആപ്പിലേക്ക് എക്സ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.

ഇതിലെ ഫയൽ ഡോക്ക് ആപ്പുകളിൽ നിന്ന് ചിത്രങ്ങൾ, ടെക്‌സ്‌റ്റ് അല്ലെങ്കിൽ ഫയലുകൾ എന്നിവ സൗകര്യപ്രദമായി സംരക്ഷിക്കുകയും ആക്‌സസ് ചെയ്യുകയും ചെയ്യുന്നു. സ്‌ക്രീൻഷോട്ടുകളിൽ നിന്ന് എളുപ്പത്തിൽ ഉള്ളടക്കം വേർതിരിച്ചെടുക്കാൻ ഇതിലെ സ്മാർട്ട് ടച്ച് അനുവദിക്കുന്നു, പെട്ടെന്നുള്ള ആക്‌സസിനായി ഫയൽ ഡോക്കിലേക്ക് ചിത്രങ്ങളോ ടെക്‌സ്‌റ്റോ വലിച്ചിടാൻ ഇത് അനുവദിക്കുന്നു. ടൺ കണക്കിന് AI ഫീച്ചറുകൾ വൃത്തിയുള്ള ഇൻ്റർഫേസ്, അനന്തമായ കസ്റ്റം ഓപ്ഷനുകൾ എന്നിവയ്ക്കൊപ്പം ഈ ഫോൺ എത്തുന്നു. പറയാൻ വിട്ടുപോയ ഒരു കാര്യം സുരക്ഷാ പിന്തുണയാണ്. ഇവിടെയും ഓപ്പോ നിരാശപ്പെടുത്തുന്നില്ല. Reno12-നൊപ്പം മൂന്ന് OS അപ്‌ഡേറ്റുകളും നാല് വർഷത്തെ പതിവ് സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

OPPO Reno12 5G: ഇത് ഒരു സ്മാർട്ട്ഫോണിനും അ‌പ്പുറമാണ്, ഒരു അ‌നുഭവമാണ്!

പെർഫോമൻസ് | സ്ഥിരതയുള്ള പെർഫോമൻസ് മികച്ച കണക്റ്റിവിറ്റിയോടെ എത്തുന്നു

ദീർഘകാല ഉപയോക്താക്കൾക്ക്, സ്ഥിരതയാണ് പ്രധാനം. ബെഞ്ച്മാർക്കിംഗ് കണക്കുകൾ വിളിച്ചുപറഞ്ഞ് ശ്രദ്ധപിടിച്ചുപറ്റുന്ന പല സ്മാർട്ട്ഫോണുകളും പക്ഷേ സ്ഥിരതയെയും ദീർഘകാല വിശ്വാസ്യതയെയും പലപ്പോഴും അവഗണിക്കുന്നു, അവിടെയാണ് Reno12 5G-യുടെ കസ്റ്റം മീഡിയടെക് ഡൈമെൻസിറ്റി 7300-എനർജി SoC വേറിട്ട് നിൽക്കുന്നത്. ഈ 4nm ചിപ്പ് സ്ഥിരതയുള്ള പെർഫോമൻസിൽ വലിയ സംഭാവന നൽകുന്നുണ്ട്. കോൾ ഓഫ് ഡ്യൂട്ടി: മൊബൈലും ബിജിഎംഐയും ഉപയോഗിച്ച് ഞങ്ങൾ ഇത് പരീക്ഷിച്ചു. ഇവ രണ്ടും ഒരു മണിക്കൂറിന് ശേഷവും വലിയ ഫ്രെയിം റേറ്റ് കുറവോ കാലതാമസമോ ഇല്ലാതെ മുന്നോട്ട് പോയി.

Reno12 5G-യിലെ ചിപ്‌സെറ്റിന് 8GB റാമും 256GB ഫാസ്റ്റ് UFS 3.1 സ്റ്റോറേജും ഉണ്ട്. കൂടാതെ, OPPO യുടെ ട്രിനിറ്റി എഞ്ചിൻ, റാം വിറ്റ, റാം എക്സ്പാൻഷൻ ടെക്നോളജി എന്നിവയുടെ സംയോജനം Reno12 5G-യിൽ ഫ്ലൂയിഡ് മൾട്ടിടാസ്കിംഗ് ഉറപ്പാക്കി. ഇത് ആപ്പുകൾ മാറുന്നതും തുറക്കുന്നതും വേഗമേറിയതും ലളിതവുമാക്കി. ColorOS-ൻ്റെ റാം വിപുലീകരണം 8GB വരെയുള്ള സ്റ്റോറേജിനെ താൽക്കാലിക റാമാക്കി മാറ്റുന്നു.

മീഡിയടെക് NPU655-ൻ്റെ സഹായത്തോടെ, കണക്റ്റിവിറ്റി വളരെയധികം മെച്ചപ്പെടുത്താൻ OPPO AI-യുടെ ശക്തിയും ഉപയോഗിക്കുന്നു. TÜV റൈൻലാൻഡിൻ്റെ ഹൈ നെറ്റ്‌വർക്ക് പെർഫോമൻസ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യ സീരീസ് ആണ് Reno12 സീരീസ്. Reno12-ൻ്റെ AI LinkBoost, അതിൻ്റെ 360° സറൗണ്ട് ആൻ്റിനയും ഒമ്പത് വ്യക്തിഗത ആൻ്റിനകളും ഉപയോഗിച്ച് ബുദ്ധിപരമായി കണക്ഷനുകൾ മാറ്റുന്നതിലൂടെ കരുത്തുറ്റതും വിശ്വസനീയവുമായ പെർഫോമൻസ് ഉറപ്പാക്കുന്നു.

കൂടാതെ, BeaconLink സാങ്കേതികവിദ്യ, നെറ്റ്‌വർക്ക് സിഗ്നൽ ഇല്ലാതെ പോലും ദീർഘദൂരങ്ങളിൽ ബ്ലൂടൂത്ത് വഴി വോയ്‌സ് കോളുകൾ ചെയ്യാൻ അനുവദിക്കുന്നു - വിദൂര പ്രദേശങ്ങൾക്കും തിരക്കേറിയ ഇവൻ്റുകൾക്കും ഇത് അനുയോജ്യമാണ്. യാത്രയിലും മറ്റും ഏറെ ഉപയോഗപ്രദമായ മറ്റൊരു ഫീച്ചർ AI ക്ലിയർ വോയ്‌സാണ്. ഇത് വ്യക്തമായ ആശയവിനിമയം ഉറപ്പാക്കാൻ പശ്ചാത്തല ശബ്‌ദം ഫിൽട്ടർ ചെയ്യുന്നു. Reno12 5G-യിൽ കണക്റ്റിവിറ്റി വളരെയധികം മെച്ചപ്പെടുത്താനുള്ള OPPO യുടെ ഡെഡിക്കേഷൻ ഇവിടെ വ്യക്തമാണ്. പേപ്പറിൽ അ‌ച്ചടിച്ചു വയ്ക്കുന്ന ഫീച്ചറുകൾക്ക് അ‌പ്പുറം, മികച്ച സ്പെസിഫിക്കേഷനുകൾ ഇതിൽ ഉണ്ടെന്ന് ഇവയെ ഉദാഹരണമാക്കി ചൂണ്ടിക്കാണിക്കാനാകും.

OPPO Reno12 5G: ഇത് ഒരു സ്മാർട്ട്ഫോണിനും അ‌പ്പുറമാണ്, ഒരു അ‌നുഭവമാണ്!

ബാറ്ററി | ദിവസം മുഴുവൻ നിൽക്കുന്ന ബാറ്ററി ലൈഫും മിന്നൽ വേഗത്തിലുള്ള ചാർജിംഗും ആസ്വദിക്കാം

ഏറ്റവും ഒടുവിലായി ഒരുകാര്യം കൂടി വ്യക്തമാക്കാം, ഒറ്റ ചാർജിൽ ഒരു ദിവസം നീണ്ടുനിൽക്കാൻ കഴിയുന്നില്ലെങ്കിൽ സെഗ്‌മെൻ്റിലെ ഏറ്റവും മികച്ച ഫോണെന്ന് ഒരു ഫോണിനെ ഒരിക്കലും വിളിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ Reno12 5G ഉപയോക്താവിന്റെ പ്രതീക്ഷ കാക്കുന്നുണ്ട്. 5,000 mAh ബാറ്ററിയാണ് ഇതിലുള്ളത്. അ‌തിനാൽ തൊട്ടടുത്ത പ്ലഗ് പോയിന്റ് തപ്പിനടക്കാതെ ദിവസം മുഴുവൻ ഈ സ്മാർട്ട്ഫോണും കൊണ്ട് നടക്കാനാകും. ഒരു ദിവസം മുഴുവൻ മിതമായ രീതിയിൽ ഉപയോഗിച്ച ശേഷവും Reno12 5G രണ്ടാം ദിനവും ബാറ്ററി ചാർജ് അ‌വശേഷിപ്പിക്കും.

ഇതോടൊപ്പം ഏറെ ശ്രദ്ധ നേടുന്നത് ഇതിന്റെ 80W SUPERVOOCTM ചാർജിംഗ് പിന്തുണയാണ്, നമ്മൾ അ‌ത്യാവശ്യമായി എങ്ങോട്ടെങ്കിലും പോകൻ നേരം നോക്കുമ്പോഴാകും ഫോണിൽ ബാറ്ററി ചാർജ് ഒട്ടുമില്ല എന്ന് അ‌റിയുക. ഈ ഫോണിനൊപ്പം ലഭിക്കുന്ന അഡാപ്റ്റർ ഏകദേശം 45 മിനിറ്റിനുള്ളിൽ ഫോണിനെ 1% മുതൽ 100% വരെ എത്തിക്കുന്നു. മിക്ക സ്മാർട്ട്​ഫോൺ കമ്പനികളും ബാറ്ററി​ലൈഫും ചാർജിങ് പിന്തുണയും കൊണ്ട് ഉത്തരവാദിത്തം നിർത്തുന്നു. എന്നാൽ Reno12 5G ഒരു പടി കൂടി മുന്നോട്ട് പോകുകയും, നാല് വർഷത്തെ മികച്ച ബാറ്ററി കണ്ടീഷനും തടസമില്ലാത്ത പെർഫോമൻസും വാഗ്ദാനം ചെയ്യുന്നു.

OPPO Reno12 5G: ഇത് ഒരു സ്മാർട്ട്ഫോണിനും അ‌പ്പുറമാണ്, ഒരു അ‌നുഭവമാണ്!

OPPO Reno12 5G-യെക്കുറിച്ചുള്ള അന്തിമ വിലയിരുത്തൽ

OPPO Reno12 5G യുടെ യഥാർത്ഥ മൂല്യം മനസിലാകണമെങ്കിൽ കുറച്ച് ആഴത്തിൽ പരിശോധിക്കണം. എല്ലാ മേഖലയിലും ഈ സ്മാർട്ട്ഫോൺ മികച്ച എക്സ്പീരീയൻസ് ആണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് AI സവിശേഷതകൾ വളരെ സമർഥമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ക്യാമറകൾ, ഡിസ്പ്ലേ, പ്രകടനം, ബാറ്ററി ലൈഫ്, ചാർജിംഗ് വേഗത, AI സവിശേഷതകൾ, കണക്റ്റിവിറ്റി, സുഖപ്രദമായ ഡിസൈൻ എന്നിവ സെഗ്‌മെൻ്റിൽ മൊത്തത്തിലുള്ള മികച്ച സ്മാർട്ട്‌ഫോൺ എക്സ്പീരീയൻസ് നൽകുന്ന സ്മാർട്ട്ഫോണായി ഇതിനെ മാറ്റുന്നു.

ഇതൊക്കെ കണ്ടിട്ടും ഈ ഫോൺ ആകർഷകമായി തോന്നുന്നില്ല എങ്കിൽ ഇവയ്ക്കെല്ലാം മുകളിൽ ആരെയും ആകർഷിക്കുന്ന ചില ഫീച്ചറുകളും ഉണ്ട്. Reno12 5Gയിൽ മൂന്ന് പ്രധാന തൂണുകളാണ് ഉള്ളത്. നാല് വർഷത്തെ തടസമില്ലാത്ത ബാറ്ററി പെർഫേമാൻസ്, പരുക്കൻ ബിൽഡ് ക്വാളിറ്റി, വിപുലമായ സോഫ്‌റ്റ്‌വെയർ പിന്തുണ എന്നിവയാണ് അ‌വ. ഇവയെല്ലാം ഉള്ളതിനാൽ ഈ മിഡ്-റേഞ്ച് മാസ്റ്റർപീസ് സ്മാർട്ട്ഫോൺ സെഗ്‌മെന്റിൽ മികവിന്റെ പുതിയ നിലവാരം സൃഷ്ടിച്ചിരിക്കുന്നു.

OPPO Reno12 5G: ഇത് ഒരു സ്മാർട്ട്ഫോണിനും അ‌പ്പുറമാണ്, ഒരു അ‌നുഭവമാണ്!

OPPO Reno12 5G വില, ലഭ്യത, ഓഫറുകൾ

OPPO Reno12 5G യുടെ ഇന്ത്യയിലെ വില 8GB/256GB കോൺഫിഗറേഷന് 32,999 രൂപയാണ്. ഇത് OPPO ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, മെയിൻലൈൻ റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയിൽ വാങ്ങാൻ ലഭ്യമാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, വൺകാർഡ് എന്നിവയിൽ ഉപഭോക്താക്കൾക്ക് 3,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും. 9 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
To understand the true value of the OPPO Reno12 5G, one has to dig a little deeper. This smartphone offers a great experience in all areas. AI features are utilized very efficiently to enhance its hardware and software capabilities. The OPPO Reno12 5G price in India is Rs 32,999 for the 8GB/256GB configuration.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X