Home
Mobile

അ‌മ്പോ ഇത് പൊളി ഐറ്റങ്ങൾ ആണല്ലോ! ഓപ്പോ റെനോ 12, 12 പ്രോ ഫോണുകൾ ലോഞ്ച് ചെയ്തു

ഓപ്പോയുടെ പ്രശസ്തമായ റെനോ സീരീസിലേക്ക് പുതിയ രണ്ട് ഫോണുകൾകൂടി എത്തിയിരിക്കുന്നു. ​ചൈനയിൽ നടന്ന ലോഞ്ച് ഇവന്റിൽ റെനോ സീരീസിലേക്കുള്ള കൂട്ടിച്ചേർക്കലായി ഓപ്പോ റെനോ 12 സീരീസ് പുറത്തിറക്കി. ഓപ്പോ റെനോ 12, ഓപ്പോ റെനോ 12 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്.

ഓപ്പോയുടെ റെനോ സീരീസ് ഫോണുകൾ ഇന്ത്യയിലും ഏറെ പ്രശസ്തവും ജനപ്രിയവുമാണ്. അ‌തിനാൽത്തന്നെ അ‌ധികം ​വൈകാതെ റെനോ 12, റെനോ 12 പ്രോ എന്നിവയുടെ ഇന്ത്യൻ ലോഞ്ച് പ്രതീക്ഷിക്കാം. മുൻ മോഡലായ റെനോ 11 സീരീസിനെ അ‌പേക്ഷിച്ച് ഒട്ടേറെ നവീകരണവുമായാണ് പുതിയ റെനോ 12 സീരീസ് വന്നിരിക്കുന്നത്.

പൊളി ഐറ്റങ്ങൾ! ഓപ്പോ റെനോ 12, 12 പ്രോ ഫോണുകൾ ലോഞ്ച് ചെയ്തു

'ഡിമെൻസിറ്റി 8200 സ്റ്റാർ സ്പീഡ് എഡിഷൻ' എന്നും അ‌റിയപ്പെടുന്ന മീഡിയടെക് ഡിമെൻസിറ്റി 8250 ചിപ്സെറ്റാണ് റെനോ 12 മോഡലിലുള്ളത്. ഈ ചിപ്സെറ്റ് ആദ്യമായി അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ ഇതാണെന്ന് ഓപ്പോ പറയുന്നു. അ‌തേസമയം ഓപ്പോ റെനോ 12 പ്രോയിലുള്ളത് മീഡിയടെക് ഡിമെൻസിറ്റി 9200+ സ്റ്റാർ സ്പീഡ് എഡിഷനാണ്.

എൻഡ്-ടു-എൻഡ് ഗെയിമിംഗിൻ്റെ സാധ്യതകൾ പൂർണ്ണമായും സ്മാർട്ട്ഫോൺ ഉപയോക്താക്കളിലേക്ക് എത്തിക്കും വിധമാണ് ഓപ്പോ ഈ ഫോണുകൾ ഒരുക്കിയിരിക്കുന്നത്. ഈ രണ്ട് ഫോണുകളിലെയും ചിപ്സെറ്റുകൾ മീഡിയടെക് സ്റ്റാർ സ്പീഡ് എഞ്ചിൻ ടെക്നോളജി പിൻബലത്തോടെയാണ് എത്തുന്നത്. ഡി​സൈന്റെ കാര്യമെടുത്താൽ, ഏറ്റവും ശക്തമായ ഡൈ-കാസ്റ്റ് അലുമിനിയം അലോയ് ആണ് ഈ ഫോണുകളിൽ ഓപ്പോ നൽകിയിരിക്കുന്നത്.

പൊളി ഐറ്റങ്ങൾ! ഓപ്പോ റെനോ 12, 12 പ്രോ ഫോണുകൾ ലോഞ്ച് ചെയ്തു

ഓപ്പോ റെനോ 12 (OPPO Reno12)- ന്റെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ (2772 × 1240 പിക്സലുകൾ) 1.5K കർവ്ഡ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 1200 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 2160Hz ഹൈ-ഫ്രീക്വൻസി ജി.ഡി. എന്നിവ ഇതിലുണ്ട്.

3.1GHz ഒക്ടാ കോർ ഡൈമെൻസിറ്റി 8250 സ്റ്റാർ സ്പീഡ് എഡിഷൻ 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G610 MC6 ജിപിയുവും ഇതോടൊപ്പം എത്തുന്നു. 12GB/ 16GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളും റെനോ 12 വാഗ്ദാനം ചെയ്യുന്നു.

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP പ്രധാന ക്യാമറ, സോണി IMX355 സെൻസറുള്ള 8MP 112º അൾട്രാ വൈഡ് ക്യാമറ, സാംസങ് JN50x സെൻസറുള്ള 50MP 2x ടെലിഫോട്ടോ സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയൂണിറ്റും സാംസങ് JN5 സെൻസറോട് കൂടിയ 50MP ഫ്രണ്ട് ക്യാമറയുമാണ് ഇതിലുള്ളത്.

പൊളി ഐറ്റങ്ങൾ! ഓപ്പോ റെനോ 12, 12 പ്രോ ഫോണുകൾ ലോഞ്ച് ചെയ്തു

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-സി തുടങ്ങിയവ ഒക്കെയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഉണ്ട്.

ഓപ്പോ റെനോ 12 പ്രോ (OPPO Reno12 Pro)- യുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് FHD+ (2772 × 1240 പിക്സലുകൾ) 1.5K കർവ്ഡ് OLED ഡിസ്പ്ലേ, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 1200 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 2160Hz ഹൈ-ഫ്രീക്വൻസി ജി.ഡി. എന്നിവ ഇതിലുണ്ട്.

ഇമ്മോർട്ടാലിസ്-G715 GPU സഹിതം എത്തുന്ന 3.35GHz ഒക്ടാ കോർ ഡൈമെൻസിറ്റി 9200+ സ്റ്റാർ സ്പീഡ് എഡിഷൻ 4nm പ്രോസസർ ആണ് ഈ ഫോണിന്റെ ശക്തി. 12GB / 16GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളും ഈ ഫോണിനുണ്ട്.

പൊളി ഐറ്റങ്ങൾ! ഓപ്പോ റെനോ 12, 12 പ്രോ ഫോണുകൾ ലോഞ്ച് ചെയ്തു

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലും ഉള്ളത്. അ‌തിൽ 1/1.56″ സോണി IMX890 സെൻസറുള്ള 50MP പ്രധാന ക്യാമറ, 8MP 112º അൾട്രാ വൈഡ് ക്യാമറ, Samsung JN5 സെൻസർ, 20x ഡിജിറ്റൽ സൂം എന്നിവയുള്ള 50MP 2x ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ സാംസങ് JN5 സെൻസറോട് കൂടിയ 50MP ക്യാമറയാണുള്ളത്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-സി എന്നിവയൊക്കെയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.

ഈ രണ്ട് ഫോണുകളും ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്നതിനായി IP65 റേറ്റിങ്ങും ഓപ്പോ റെനോ 12 സീരീസ് ഫോണുകളിൽ ഉറപ്പാക്കിയിരിക്കുന്നു. കൂടാതെ മഴയത്തും (സ്ക്രീൻ/ വിലൽ നനഞ്ഞിരിക്കുമ്പോഴും ) ഫോൺ ഉപയോഗം സാധ്യമാക്കുന്ന റെയിൻ ടച്ച് ഫീച്ചറും ഇതിലുണ്ട്.

പൊളി ഐറ്റങ്ങൾ! ഓപ്പോ റെനോ 12, 12 പ്രോ ഫോണുകൾ ലോഞ്ച് ചെയ്തു

വില: ഓപ്പോ റെനോ 12 ന്റെ 12GB +256GB അ‌ടിസ്ഥാന വേരിയന്റിന് 2699 യുവാൻ (ഏകദേശം 31,605 രൂപ) ആണ് വില. ഇതിന്റെ തന്നെ 12GB+512GB വേരിയന്റിന് 2999 യുവാനും (ഏകദേശം35,120 രൂപ), 16GB+256GB ​വേരിയന്റിന് 2999 യുവാനും (ഏകദേശം 35,120 രൂപ), 16GB+512GB വേരിയന്റിന് 3199 യുവാനും (ഏകദേശം 36,755 രൂപ) വിലവരും.

അ‌തേപോലെ ​ഓപ്പോ റെനോ 12 പ്രോ 5ജിയുടെ 12GB +256GB അ‌ടിസ്ഥാന വേരിയന്റിന് 3399 യുവാൻ (ഏകദേശം 39,050 രൂപ) ആണ് വില. 12GB +512GB വേരിയന്റിന് 3699 യുവാനും (ഏകദേശം 43,315 രൂപ), 16GB +512GB വേരിയന്റിന് 3999 യുവാനും (ഏകദേശം 46,830 രൂപ) വില നൽകണം.

More from GizBot

Best Mobiles in India

English summary
Oppo Reno 12 series was launched at a launch event held in China. There are two phones in this series namely Oppo Reno 12 and Oppo Reno 12 Pro. The 12GB +256GB base variant of the Oppo Reno 12 is priced at 2699 Yuan (roughly Rs. 31,605). Similarly, the 12GB + 256GB base variant of Oppo Reno 12 Pro 5G is priced at 3399 Yuan (roughly Rs. 39,050).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X