Home
Mobile

ലുക്ക് ഒന്ന് മാറ്റി സുന്ദരക്കുട്ടപ്പനായി OPPO Reno13! പുത്തൻ കളറിൽ ഇന്ന് മുതൽ സ്വന്തമാക്കാം

ഈ പുതുവർഷത്തിൽ ഇന്ത്യൻ ആരാധകർക്കായി ഓപ്പോ പുറത്തിറക്കിയ സ്മാർട്ട് ഫോൺ മോഡലാണ് ഓപ്പോ റെനോ സീരീസ്. ജനുവരി ഒമ്പതിന് രണ്ട് മോഡലുകളായാണ് റെനോ സീരീസ് ഇന്ത്യൻ വിപണിയിലെത്തിയത്. ഓപ്പോ റെനോ 13 (OPPO Reno13), ഓപ്പോ റെനോ 13 പ്രോ (OPPO Reno13 Pro) എന്നിങ്ങനെ രണ്ട് ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. ഇപ്പോഴിതാ ഓപ്പോ റെനോ 13 5ഏയുടെ സ്‌കൈ ബ്ലൂ വേരിയന്റ് കൂടി കമ്പനി പുറത്തിറക്കിയിരിക്കുകയാണ്. ഇന്ന് മുതൽ പ്രധാന റീട്ടെയിൽ സ്റ്റോറുകൾ, ഒപ്പോയുടെ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട് എന്നിവയിലൂടെ ഫോൺ വാങ്ങാൻ സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയത്.

OPPO Reno13 5G സ്‌കൈ ബ്ലൂ വേരിയന്റ് രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയൻറിന് 39,999 രൂപയും 12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയൻറിന് 43,999 രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ ചില ഓഫറുകൾ നിലനിൽക്കുന്നതിനാൽ ഇത്രയ്ക്കും തുക ചെലവഴിക്കേണ്ടി വരില്ല എന്നാണ് കണക്കുകൂട്ടൽ.

ലുക്ക് ഒന്ന് മാറ്റി സുന്ദരക്കുട്ടപ്പനായി OPPO Reno13!

ഓപ്പോയുടെ റിട്ടെയിൽ ഔട്ട്ലെറ്റിൽ നിന്നും ഇ-സ്റ്റോറിൽ നിന്നും വാങ്ങുന്നവർക്ക് ആറ് മാസം വരെ നോ കോസ്റ്റ് ഇഎംഐക്ക് ഫോൺ ലഭിക്കും. കൂടാതെ തിരഞ്ഞെടുത്ത ബാങ്കിന്റെ ക്രഡിറ്റ്കാർഡ് ഇഎംഐക്ക് പ്രൊഡക്ട് വാങ്ങുന്നവർക്ക് 10 ശതമാനം സ്പോട്ട് ഡിസ്‌കൗണ്ടും ലഭിക്കും. പ്രതിമാസം 2222 രൂപ മുതലാണ് ഇഎംഐ ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങുന്നവർക്ക് ആറ് മാസം വരെ നോ കോസ്റ്റ് ഇഎംഐ ഒപ്ഷൻ ലഭ്യമാണ്.

ഓപ്പോ റെനോ 13 5ജിയുടെ പ്രധാന ഫീച്ചറുകൾ നോക്കാം. 6.59 ഇഞ്ച് (2760 × 1256 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED കർവ്ഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

മാലി -G615 MC6 ജിപിയു, 8GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും റെനോ 13 വാഗ്ദാനം ചെയ്യുന്നു. 157.90×74.73x 7.24mm വലിപ്പവും 181 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. ഐവറി വൈറ്റ്, ലുമിനസ് ബ്ലൂ നിറങ്ങളിലാണ് ലോഞ്ച് സമയത്ത് ഈ സ്മാർട്ട്ഫോൺ എത്തിയത്. ലോഞ്ചിന് ശേഷം രണ്ട് മാസങ്ങൾക്ക് ശേഷമാണ് സ്‌കൈലൈൻ ബ്ലൂ വേരിയന്റ് കൂടി കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ലുക്ക് ഒന്ന് മാറ്റി സുന്ദരക്കുട്ടപ്പനായി OPPO Reno13!

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റെനോ 13 5ജിയിലുള്ളത്. അതിൽ f/1.8 അപ്പേർച്ചർ, OIS, 1/1.95' സോണി LYT-600 സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, OV08D സെൻസർ, ƒ/2.2 അപ്പേർച്ചർ എന്നിവയുള്ള 8MP 112º അൾട്രാ-വൈഡ് ക്യാമറ, f/2.4 അപ്പേർച്ചർ, OV02B1B സെൻസർ എന്നിവയുള്ള 2MP മോണോക്രോം ക്യാമറ, 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവയുൾപ്പെടുന്നു.

ഫ്രണ്ടിൽ 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം സാംസങ് JN5 സെൻസറുള്ള 50MP ക്യാമറയാണ് നൽകിയിരിക്കുന്നത്. പുത്തൻ കളറിൽ വീണ്ടും വിപണിയിലേക്ക് വരുന്നതിനാൽ പുതിയ ലോഞ്ച് അനുഭവം തന്നെ ഉപയോക്താക്കൾക്ക് ലഭിക്കും. വീണ്ടും ഈ ഫോൺ ചർച്ചയാകുന്നതോടെ മാർക്കറ്റിൽ നേട്ടം കൊയ്യാനും കമ്പനിക്കാവും. അതിനാൽ തന്നെ പല കമ്പനികളും ലോഞ്ച് ചെയ്ത മാസങ്ങൾക്ക് ശേഷം വീണ്ടും കളറിൽ മാറ്റം വരുത്താറുണ്ട്.

More from GizBot

Best Mobiles in India

English summary
OPPO has launched a new Skyline Blue colour variant of the Reno13 smartphone in India. The phone is priced at Rs. 39,999 for the 8GB + 256GB variant and Rs. 43,999 for the 12GB + 512GB variant, available for pre-order starting today. Several attractive offers are available on the OPPO e-store, Flipkart, and offline outlets, including no-cost EMI and instant cashback.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X