OPPO Reno14 5G: ഇത് ഒടുവിൽ നമുക്കായി ഡിസൈൻ ചെയ്യപ്പെട്ട ഒരു ക്യാമറ ഫോൺ എത്തിയ പോലെയുണ്ട്
40,000 രൂപയിൽ താഴെ വിലയിലെത്തുന്ന മിക്ക ഫോണുകളും ഏതാണ്ട് ഒരേ രീതിയിലുള്ള സേഫ് ആയ ഒരു ഫോർമുല പിന്തുടരുന്നു, അതായത് വലിയ കുഴപ്പമില്ലാത്ത പെർഫോമൻസ്, പ്രവചിക്കാൻ കഴിയുന്ന ഡിസൈൻ, ഒരുപിടി ക്യാമറ ഫീച്ചറുകൾ എന്നിവ.
എന്നാൽ, OPPO Reno14 5G ആ ഒരു പതിവ് രീതികളെ പൂർണ്ണമായും മറികടക്കുന്നു. "ആവശ്യത്തിന് മതി" എന്നതിൽ തുടരുന്നതിന് പകരം, അണ്ടർവാട്ടർ ഷൂട്ടിംഗ് മുതൽ AI- പവർഡ് എഡിറ്റിംഗ്, ശക്തമായ ടെലിഫോട്ടോ ലെൻസ് വരെ നീളുന്ന ദൈനംദിന ഉപയോഗം ശരിക്കും മെച്ചപ്പെടുത്തുന്ന, ക്രിയേറ്റർ-ഫസ്റ്റ് ഫീച്ചറുകൾ നൽകുന്നതിൽ ഈ ഫോൺ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു, ഉപയോക്താക്കളെ ശരിക്കും അദ്ഭുതപ്പെടുത്തുന്ന വിധത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.

ഉപയോഗം കൊണ്ട് ശരിക്കും മുടക്കുന്ന കാശ് മുതലാകുന്ന പോട്രെയിറ്റ് ലെൻസ്
Reno14 5G-യുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന്റെ 80mm ഫോക്കൽ ലെങ്ത് ഉള്ള 50-മെഗാപിക്സൽ 3.5x ടെലിഫോട്ടോ ക്യാമറയാണ് - സാധാരണയായി പ്രീമിയം ഫ്ലാഗ്ഷിപ്പുകൾക്കായിട്ടാണ് ഇത് നൽകാറുള്ളത്. ഇതൊരു ഡിജിറ്റൽ തന്ത്രമല്ല, യഥാർത്ഥ പോർട്രെയിറ്റ് ലെൻസാണ്. പെർഫോമൻസിൽ അത് പ്രകടമാണ്. മുഖങ്ങൾ വ്യക്തമായി കാണാം, പശ്ചാത്തലങ്ങൾ നാച്ചുറലായി ബ്ലർ ആകുന്നു, കൂടാതെ മിഡ് റേഞ്ച് ഫോണുകളിൽ പലപ്പോഴും കാണാൻ സാധിക്കാത്ത സിനിമാറ്റിക് ഡെപ്ത് ഇത് നൽകുന്നു.

അതേസമയം തന്നെ, Reno14 Pro 5G, ഹൈപ്പർടോൺ 50MP ക്വാഡ് ക്യാമറ സിസ്റ്റത്തിലൂടെ കളി കൂടുതൽ കാര്യമാക്കുന്നു. സ്റ്റാൻഡേർഡ് Reno14 5G എത്തുന്നത് ഹൈപ്പർടോൺ 50MP ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്. രണ്ട് ഡിവൈസുകളും OPPO യുടെ വ്യവസായത്തിലെ ആദ്യത്തെ ട്രിപ്പിൾ AI ഫ്ലാഷ്‌ലൈറ്റ് സിസ്റ്റത്തിൽ നിന്ന് ഗുണങ്ങൾ സ്വന്തമാക്കിയിരിക്കുന്നു. ഇവിടെ ടെലിഫോട്ടോ ഉൾപ്പെടെ ഓരോ ക്യാമറ ലെൻസിനും അതിന്റേതായ ഫ്ലാഷ് ലഭിക്കുന്നു. പ്രധാന ക്യാമറകൾക്കും അൾട്രാ-വൈഡ് ക്യാമറകൾക്കുമായി രണ്ട് ഫ്ലാഷ് യൂണിറ്റുകളും ടെലിഫോട്ടോ ലെൻസിനായി ഒരു യുണീക്ക് ഫോക്കസ് ഫ്ലാഷും ഇതിൽ ഉൾപ്പെടുന്നു, ഇത് ലോ ലൈറ്റിൽ പോലും ബ്രൈറ്റ്നസുള്ളതും ബാലൻസ്ഡുമായ എക്‌സ്‌പോഷറുകൾ ഉറപ്പാക്കുന്നു.

കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യുന്നതിനായി വീഡിയോകൾ ട്യൂൺ ചെയ്‌തിരിക്കുന്നു
Reno14 5G യെ ഗൗരവമേറിയ കണ്ടന്റ്-ക്രിയേറ്റർ മേഖലയിലേക്ക് ഉയർത്തുന്നത് അതിന്റെ ഫ്രണ്ട് ഉൾപ്പെടെ എല്ലാ ക്യാമറകളിലുമുള്ള 4K 60fps വീഡിയോ പിന്തുണയാണ്. ഈ നിരയിലുള്ള മിക്ക ഫോണുകളും സെൽഫി ക്യാമറയിൽ വീഡിയോ റെസല്യൂഷൻ അല്ലെങ്കിൽ ഫ്രെയിം റേറ്റ് ക്യാപ് ചെയ്യുന്നു. എന്നാലിവിടെ, ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും കൂടാതെ ഉപയോക്താക്കൾക്ക് ഫ്രണ്ട്, വൈഡ്, സൂം ലെൻസുകൾക്കിടയിൽ തടസ്സമില്ലാതെ മാറാൻ കഴിയും.

ഓഡിയോയ്ക്കും ഇതിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. OPPO യുടെ AI Voice Enhancer ബഹളം നിറഞ്ഞ അന്തരീക്ഷത്തിൽപ്പോലും നിങ്ങളുടെ ശബ്‌ദം ബുദ്ധിപരമായി വേർപെടുത്തുന്നു, നിങ്ങൾ മാർക്കറ്റുകളിലോ എയർപോർട്ടിലോ കഫേകളിലോ വീഡിയോ റെക്കോർഡുചെയ്യുകയാണെങ്കിൽ ഇത് ശരിക്കും പ്രയോജനകരമാണ്. അൾട്രാ-സ്മൂത്ത് വീഡിയോ സ്റ്റെബിലൈസേഷനും വിശ്വസനീയമായ ഓട്ടോഫോക്കസും ഉപയോഗിച്ച് ഇത് ജോടിയാക്കുക, നിങ്ങൾക്ക് ഒരു പോക്കറ്റ് വലുപ്പത്തിലുള്ള വ്ലോഗ് റിഗ് ലഭിക്കും.
AI എഡിറ്റിംഗ് പണി വേഗത്തിലാക്കുന്നു
OPPO യുടെ AI Editor 2.0 ആണ് ഇതിലെ ശ്രദ്ധേയമായ സവിശേഷതകളിൽ മറ്റൊന്ന്. ഉപയോക്താക്കളുടെ ഫോട്ടോകളെ അതിശയോക്തിപരമായി കാണിക്കുന്ന ഗിമ്മിക്കി ഫിൽട്ടറുകളിൽ നിന്ന് വ്യത്യസ്തമായി, ഈ സ്യൂട്ട് സൈലാന്റായി ഇതിൽ പ്രവർത്തിക്കുന്നു, അതായത് മാനുവലായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കപ്പുറമുള്ള നിറവേറ്റുന്നതിനായി. ഗ്ലാസിൽ നിന്ന് പ്രതിഫലനങ്ങൾ നീക്കംചെയ്യാനും പശ്ചാത്തലത്തിൽ നിന്ന് അപരിചിതരെ മായ്ക്കാനും ഒറ്റ ടാപ്പ് ഉപയോഗിച്ച് ഒരു ഓഫ്-ആംഗിൾ ഫോട്ടോ പോലും വീണ്ടും കംപോസ് ചെയ്യാനും സാധിക്കും.

ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം AI Best Face tool ആണ്. ഒരു ഗ്രൂപ്പ് ഫോട്ടോയിൽ ആരെങ്കിലും കണ്ണുചിമ്മുകയാണെങ്കിൽ, ഗാലറിയിൽ നിന്ന് റഫറൻസ് മുഖങ്ങൾ പുറത്തെടുത്ത് അവ സ്വാപ്പ് ചെയ്യുന്നു. ഉപയോക്താക്കൾക്ക് AI Style Transfer സൗകര്യവും ഇതിൽ ലഭിക്കും, ഇത് ഒരു റഫറൻസ് ഇമേജിന്റെ രൂപവും ഭാവവും പകർത്താനും സ്വന്തം ഷോട്ടിൽ പ്രയോഗിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു - കഠിനമായ പോസ്റ്റ്-എഡിറ്റിംഗ് ഇല്ലാതെ ഒരു സൗന്ദര്യാത്മക ഫീഡ് നിലനിർത്തുന്നതിന് ഇത് അടിപൊളിയാണ്.
അതെ, ഒരു കെയ്സ് ഇല്ലാതെ തന്നെ ഇത് അണ്ടർവാട്ടർ ഷൂട്ട് സാധ്യമാക്കുന്നു
Reno14 5G യിലെ ഈട് കടലാസുകളിലെ കണക്കുകൾക്ക് അപ്പുറമാണ്. IP66, IP68, IP69 റേറ്റിംഗുകൾ ഉപയോഗിച്ച്, ഇതിന് ഗുരുതരമായ ജല എക്സ്പോഷർ, മർദ്ദം, പൊടി എന്നിവ കൈകാര്യം ചെയ്യാൻ കഴിയും. എന്നാൽ ഇതിനെ വേറിട്ട് നിർത്തുന്നത് OPPO അണ്ടർവാട്ടർ ഫോട്ടോഗ്രാഫി മോഡ് ആണ്- ഇതിന്റെ പ്രത്യേകത എന്തെന്നാൽ, പ്രത്യേക കെയ്സ് ഇല്ലാതെ തന്നെ വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോഴും വീഡിയോകളും ഫോട്ടോകളും എടുക്കാൻ ഇതിന് സാധിക്കുന്നു.

ഞങ്ങൾ ഇത് ഒരു നീന്തൽക്കുളത്തിൽ പരീക്ഷിച്ചു. ഫോൺ വ്യക്തമായ 4K വീഡിയോ പകർത്തി, നനഞ്ഞിരിക്കുമ്പോഴും ടച്ച് സ്ക്രീൻ സുഗമമായി പ്രവർത്തിക്കുന്നുമുണ്ട്. ഏത് സെഗ്‌മന്റ് എടുത്താലും അണ്ടർവാട്ടർ കണ്ടന്റ് ക്രിയേഷൻ ശരിക്കും സാധ്യമാക്കുന്ന ചുരുക്കം ചില ഫോണുകളിൽ ഒന്നാണിത്.
ഏത് കടുത്ത ടാസ്ക് നൽകിയാലും കൂൾ ആയി കൈകാര്യം ചെയ്യും
Reno14 5G യെ ശക്തിപ്പെടുത്തുന്നത് MediaTek Dimensity 8350 ചിപ്സെറ്റ് ആണ്, ബെഞ്ച്മാർക്ക് ചാർട്ടുകളെ പിന്തുടരുന്നതിനേക്കാൾ യഥാർത്ഥ ലോക ഉപയോഗത്തിനായി കൂടുതൽ ട്യൂൺ ചെയ്തിരിക്കുന്ന 4nm ചിപ്‌സെറ്റ് ആണിത്. ഞങ്ങളുടെ പരിശോധനയ്ക്കിടെ, ക്യാമറ-ഹെവി വർക്ക്ഫ്ലോകൾ, മൾട്ടിടാസ്കിംഗ്, ദൈർഘ്യമേറിയ വീഡിയോ എഡിറ്റിംഗ് സെഷനുകൾ എന്നിവയിലുടനീളം പെർഫോമൻസ് സുഗമമായി തുടർന്നു.

OPPO യുടെ AI ഫീച്ചറുകൾക്ക് പിന്നിലെ കടുപ്പമുള്ള കാര്യങ്ങൾ നിശബ്ദമായി ചെയ്യുന്നത് കസ്റ്റം AI NPU 780 ആണ്. അതായത് real-time transcription, translation എന്നിവ മുതൽ വീഡിയോ എഡിറ്റിംഗിലെ ബാക്ഗ്രൗണ്ട് പ്രോസസ്സിംഗ് വരെയുള്ള കാര്യങ്ങൾ. ColorOS-നുള്ളിലെ Gemini പിന്തുണ കുറിപ്പുകൾ തയാറാക്കുന്നതിനോ ഉള്ളടക്കം സംഗ്രഹിക്കുന്നതിനോ ഉള്ള വോയ്‌സ് അധിഷ്ഠിത കമാൻഡുകൾ വരെ വേഗത്തിൽ പ്രവർത്തിപ്പിക്കുന്നു.
50 മിനിറ്റ് ടോപ്പ്-അപ്പ്, രണ്ട് ദിവസത്തെ ബാറ്ററി ലൈഫ്
7.42mm ചേസിസിൽ 6000mAh ബാറ്ററി നൽകുക എന്നത് ചെറിയ കാര്യമല്ല. പ്രായോഗികമായി നോക്കിയാൽ, ഇത് ഏകദേശം രണ്ട് ദിവസത്തെ ശരാശരി ഉപയോഗം ഞങ്ങൾക്ക് നൽകി, കൂടുതൽ ടാസ്കുകൾക്ക് ഉപയോഗിച്ച ദിവസങ്ങളിൽ 7 മണിക്കൂർ സ്‌ക്രീൻ-ഓൺ-ടൈം എന്ന പരിധി സുഖകരമായി മറികടന്നു. ഇത് ചാർജ് ചെയ്യുന്നത് ഒരുപോലെ സൗകര്യപ്രദമാണ്-OPPO-യുടെ 80W SuperVOOC സാങ്കേതികവിദ്യ 50 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് പൂർണ്ണതയിലേക്ക് എത്തിക്കുന്നു. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉപയോഗത്തിന് 10 മിനിറ്റ് പ്ലഗ്-ഇൻ മതിയായിരുന്നു.

യാത്രയ്‌ക്കോ ദീർഘനേരം ഷൂട്ട് ചെയ്യുന്നതിനോ പവർ ബാങ്ക് കൊണ്ടുപോകാനോ ചാർജിനായി കാത്തിരിക്കാനോ താൽപ്പര്യമില്ലാത്തപ്പോൾ ഇത് ഉപകാരപ്രദമാണ്.
യാഥാർഥ്യങ്ങളോട് ചേർന്ന് നിൽക്കുന്ന വിധത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഡിസ്‌പ്ലേ
Reno14 5G-യിലെ 6.59 ഇഞ്ച് OLED ഡിസ്‌പ്ലേ എല്ലാ അർഥത്തിലും പ്രീമിയം എക്സ്പീരിയൻസ് നൽകുന്നു. ഇത് 1.5K റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു, HDR10+ പിന്തുണയ്ക്കുന്നു, ആവശ്യമുള്ളപ്പോൾ 120Hz റിഫ്രഷ് റേറ്റ് കൈവരിക്കുന്നു. സ്ക്രോളിംഗ്, ഗെയിമിംഗ്, വീഡിയോ പ്ലേബാക്ക് എന്നിവ സുഗമവും പ്രതികരണശേഷിയുള്ളതുമായി തോന്നുന്നു.

എന്നാൽ 3840Hz PWM ഡിമ്മിംഗ് ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഇത് വേറിട്ടുനിൽക്കുന്നുമുണ്ട്. രാത്രികാല ഉപയോഗത്തിൽ കണ്ണിന്റെ ക്ഷീണം ഇത് കുറയ്ക്കുന്നു - പ്രത്യേകിച്ചും കിടക്കയിൽ കണ്ടന്റുകൾ വായിക്കാനോ കാണാനോ ദീർഘനേരം ചെലവഴിക്കുകയാണെങ്കിൽ ഇത് അനുയോജ്യമാണ്. ഈ സെഗ്‌മെന്റിലെ ഏറ്റവും കനം കുറഞ്ഞവയാണ് ഇതിന്റെ ബെസലുകൾ, ഇത് ഫോണിന് ശരിക്കും മികച്ച ലുക്ക് നൽകുന്നു.
കരുത്ത് നഷ്ടപ്പെടുത്താത്ത പ്രീമിയം ഡിസൈൻ
സൗന്ദര്യം നിലനിർത്തിക്കൊണ്ടുള്ള നവീകരണം Reno യുടെ സിഗ്നേച്ചറാണ്, ഈ ഫോൺ ആ പാരമ്പര്യം തുടരുന്നു. Pearl White വേരിയന്റിൽ ഒപിഒയുടെ കൊത്തിയെടുത്ത വെൽവെറ്റ് ഗ്ലാസ് ഉണ്ട് - സ്പർശനത്തിന് മൃദുവും വിരലടയാളങ്ങളെ പ്രതിരോധിക്കുന്നതുമാണ്. Forest Green ഓപ്ഷൻ ക്യാമറ മൊഡ്യൂളിനെ ഫ്രെയിം ചെയ്യുന്ന സൂക്ഷ്മമായ ലുമിനസ് ലൂപ്പ് ആക്സന്റ് ചേർക്കുന്നു, ഇത് മിനുസമാർന്നതും എന്നാൽ ബോൾഡ് ഐഡന്റിറ്റിയും നൽകുന്നു.

മിനുസമാർന്ന രൂപം ഉണ്ടായിരുന്നിട്ടും, ഇത് ഒരു ദുർബലമായ സ്മാർട്ട്ഫോണല്ല. എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിം, Gorilla Glass 7i, ഉള്ളിലുള്ള സ്പോഞ്ച്-ബയോണിക് കുഷ്യനിംഗ് എന്നിവ ഇതിന് ഡ്രോപ്പ് റെസിസ്റ്റൻസ് നൽകുന്നു, അധികം വലിപ്പം ഇല്ലാതെ തന്നെ.
കടുത്ത മത്സരത്തിൽ ഇത് എവിടെ നിൽക്കുന്നു
Reno14 5G എതിരാളികൾ നിറഞ്ഞ ഒരു സെഗ്‌മെന്റിൽ എത്തിയിരിക്കുന്നു, പക്ഷേ ഇമേജിംഗ് വൈവിധ്യം, യഥാർത്ഥ AI ഫീച്ചറുകൾ, ഈട് എന്നിവയുടെ സംയോജനം എന്നിവയിൽ ഇതിന് എതിരാളികൾ കുറവാണ്. Pixel 7a യുമായി താരതമ്യപ്പെടുത്തുമ്പോൾ, റെനോ മികച്ച സൂമും മികച്ച വീഡിയോ നിയന്ത്രണങ്ങളും വാഗ്ദാനം ചെയ്യുന്നു. Galaxy A55 ഒരുപക്ഷേ ഡിസൈൻ പോളിഷിൽ ഇതുമായി ചേർന്നുപോകും, പക്ഷേ ക്യാമറ ഡെപ്ത്തും AI സ്‌മാർട്ടുകളും ഇത്രയും ഇല്ല. വൺപ്ലസിന്റെ CE4 കടലാസിൽ വേഗതയുള്ളതായിരിക്കാം, പക്ഷേ ക്യാമറയിലും ബിൽഡ് ക്വാളിറ്റിയിലും ഇത്രയും എത്തുന്നില്ല.
Reno14 നെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഫോക്കസാണ്. എല്ലാ അങ്ങ് മികച്ചതാക്കാൻ ഇത് ശ്രമിക്കുന്നില്ല - ഇത് കുറച്ച് കാര്യങ്ങൾ നന്നായി ചെയ്യുന്നു, അവ ഉപയോക്താക്കൾ കൂടുതൽ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്.
വിലയിരുത്തൽ: ഒടുവിൽ നമുക്കായി ഡിസൈൻ ചെയ്യപ്പെട്ട ഒരു ക്യാമറ ഫോൺ എത്തിയ പോലെയുണ്ട്
OPPO Reno14 5G അമിതമായി ഒന്നും വാഗ്ദാനം ചെയ്യുന്നില്ല - ഇത് എല്ലാം ലളിതമായി നൽകുന്നു. ഇത് നിങ്ങൾക്ക് ശരിയായ പോർട്രെയിറ്റ് ലെൻസ്, പ്രോ-ലെവൽ വീഡിയോ സജ്ജീകരണം, അർത്ഥവത്തായ AI എഡിറ്റുകൾ, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് എന്നിവ നൽകുന്നു. കണ്ടന്റ് ക്രിയേറ്റർമാർ, യാത്രക്കാർ, പലവിധക്കാരായ ഉപയോക്താക്കൾ എന്നിവർക്കെല്ലാമായി നിർമ്മിച്ചതായി തോന്നുന്ന ഒരു ഫോൺ ഈ സെഗ്‌മെന്റിൽ കാണുന്നത് വളരെ അപൂർവമാണ്.

തടസ്സങ്ങൾ സൃഷ്ടിക്കാത്ത, പ്രശ്നങ്ങളൊന്നുമില്ലാതെ കണ്ടന്റുകൾ സൃഷ്ടിക്കാനും പകർത്താനും മുന്നോട്ട് പോകാനുമുള്ള സൗകര്യം നൽകുന്ന ഒരു മിഡ്-റേഞ്ച് ഡിവൈസിനായി നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ - Reno14 5G അതിനുള്ള കൃത്യമായ സ്മാർട്ട്ഫോൺ ആണ്.


Click it and Unblock the Notifications








