Home
Mobile

ദീപങ്ങളുടെ ഉത്സവത്തിന് സ്വർണ്ണത്തിന്റെ തിളക്കം നൽകി ഓപ്പോ റെനോ14 5G ദീപാവലി എഡിഷൽ ലോഞ്ച് ചെയ്തു

ഓപ്പോ ഇന്ത്യൻ ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്ത് തങ്ങളുടെ റെനോ 14 5ജി മോഡൽ ഓപ്പോ റെനോ14 5G ദീപാവലി എഡിഷൻ (OPPO Reno14 5G Diwali Edition) എന്ന പേരിൽ പുതിയ ലുക്കിൽ പുതുക്കി അ‌വതരിപ്പിച്ചിരിക്കുന്നു. ദീപങ്ങളുടെ ഉത്സവം കൂടിയായ ദീപാവലിയുടെ ആഘോഷങ്ങളോട് ചേർന്ന് നിൽക്കും വിധത്തിൽ തിളങ്ങുന്ന സ്വർണ്ണ നിറമുള്ള ബോഡിയുമായാണ് ഓപ്പോ റെനോ14 5G ദീപാവലി എഡിഷൻ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ സ്മാർട്ട്ഫോൺ ഇൻഡസ്ട്രിയിൽ ആദ്യമായി ഹീറ്റ്-സെൻസിറ്റീവ് കളർ-ചേഞ്ചിംഗ് സാങ്കേതികവിദ്യ തങ്ങൾ അ‌വതരിപ്പിച്ചതായും ഇതിന്റെ ഗ്ലോഷിഫ്റ്റ് ടെക്നോളജി ഈ സ്പെഷൽ എഡിഷന്റെ റിയർ പാനലിൽ ഉപയോഗിച്ചിരിക്കുന്നതായും ഓപ്പോ വെളിപ്പെടുത്തി.

പുതിയ ഓപ്പോ റെനോ 14 ദീപാവലി എഡിഷന്റെ പ്രത്യേകത ഇതിന്റെ റിയർ പാനലിന്റെ കളർ മാറ്റമാണ്. ആറ് സങ്കീർണ്ണമായ പ്രക്രിയകൾ, മൂന്ന് സൂപ്പർഇമ്പോസ്ഡ് ലെയറുകൾ, ഒമ്പത്-ലെയർ ലാമിനേഷൻ ടെക്നിക് എന്നിവയിലൂടെയാണ് ഈ മാറ്റം സാധ്യമാക്കുന്നത്. ഫോൺ താപനില 28 ഡിഗ്രിയിൽ താഴെയായിരിക്കുമ്പോൾ നിറം കറുപ്പായി മാറുന്നു, 29-34 ഡിഗ്രിയിൽ കളർ മാറുന്നു, 35 ഡിഗ്രിക്ക് മുകളിൽ പൂർണ്ണമായും സ്വർണ്ണ നിറത്തിൽ തിളങ്ങുന്നു.

ഇത് അ‌ൽപ്പം സ്പെഷൽ ആണ്! ഓപ്പോ റെനോ14 5G ദീപാവലി എഡിഷൽ ലോഞ്ച് ചെയ്തു

മൈക്രോൺ-ലെവൽ മെറ്റീരിയൽ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. ഈ നിറം മാറ്റം കുറഞ്ഞത് 10,000 സൈക്കിളുകളെങ്കിലും പ്രവർത്തനക്ഷമമാക്കാൻ കഴിയും. അ‌തിനാൽ "വരും വർഷങ്ങളിലും ഈ മാജിക് നിലനിൽക്കും" എന്ന് ഓപ്പോ പറയുന്നു. പുതിയ ലുക്കിനപ്പുറം ഈ ഫോണിന്റെ ഫീച്ചറുകളിൽ മാറ്റമൊന്നും വന്നിട്ടില്ല. വ്യത്യസ്തമായ ഒരു സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പരിഗണിക്കാം.

വിലയും ലഭ്യതയും

ഓപ്പോ റെനോ 14 5G ദീപാവലി എഡിഷന്റെ 8GB + 256GB വേരിയന്റിന് 39,999 രൂപ ആണ് വില. പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, OPPO ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവിടങ്ങൾ വഴി ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10% (3,999 രൂപ വരെ) ഇൻസ്റ്റന്റ് ഡിസ്കൗണ്ട്, 6 മാസം വരെ നോ കോസ്റ്റ് EMI, 3000 രൂപ എക്സ്ചേഞ്ച് ബോണസ് എന്നിവ ലഭ്യമാണ്.

ഇത് അ‌ൽപ്പം സ്പെഷൽ ആണ്! ഓപ്പോ റെനോ14 5G ദീപാവലി എഡിഷൽ ലോഞ്ച് ചെയ്തു

ഓപ്പോ റെനോ 14 5ജിയുടെ പ്രധാന ഫീച്ചറുകൾ

6.59 ഇഞ്ച് (2760 × 1256 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് റെനോ 14 5ജിയുടെ കരുത്ത്.

മാലി-G615 MC6 GPU, 8GB/ 12GB LPDDR5X റാം, 256GB/ 512GB UFS 3.1 സ്റ്റോറേജ്, 1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS), 8MP 112º അൾട്രാ-വൈഡ് ക്യാമറ (OV08D സെൻസർ), 50MP 1/2.75″ JN5 സെൻസറുള്ള 3.5X പെരിസ്‌കോപ്പ് ക്യാമറ (OIS), 4K 60fps HDR വീഡിയോ റെക്കോർഡിംഗ്, 1/2.75″ സാംസങ് JN5 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറ എന്നിവയും ഇതിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66 + IP68 + IP69 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

ഇത് അ‌ൽപ്പം സ്പെഷൽ ആണ്! ഓപ്പോ റെനോ14 5G ദീപാവലി എഡിഷൽ ലോഞ്ച് ചെയ്തു

ഈ വർഷം ജൂ​ലൈയിൽ ഇന്ത്യയിൽ ആദ്യം ലോഞ്ച് ചെയ്യുന്ന സമയത്ത് റെനോ 14 5ജി വേരിയന്റുകൾ യഥാക്രമം 37,999 രൂപ, 39,999 രൂപ, 42,999 രൂപ വിലകളിലാണ് എത്തിയത്. അ‌ന്ന് പേൾ വൈറ്റ്, ഫോറസ്റ്റ് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയത്. എന്നാൽ പിന്നീട് മിന്റ് ഗ്രീൻ വേരിയന്റും ലോഞ്ച് ചെയ്തിരുന്നു. അ‌തിനു പിന്നാലെയാണ് ഇപ്പോൾ ദീപാവലി എഡിഷൻ എത്തിയിരിക്കുന്നത്.

Best Mobiles in India

English summary
Oppo Reno14 5G Diwali Edition has been launched in India. Its 8GB + 256GB variant is priced at Rs 39,999. The smartphone is available for purchase across major retail outlets, OPPO e-store, Flipkart, and Amazon. The launch offer includes 10% instant discount (up to Rs 3,999), no-cost EMI up to 6 months, and an exchange bonus of Rs 3,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X