പുതിയ കളർ ഒപ്പിച്ച് ഓപ്പോ! റെനോ 14 5G പുതിയ കളർ വേരിയന്റിൽ ലോഞ്ച് ചെയ്തു, 3799 രൂപ ഡിസ്കൗണ്ടും ഉണ്ട്
ഓപ്പോ തങ്ങളുടെ അഭിമാനമായ റെനോ സീരീസിലെ ഏറ്റവും പുതിയ മോഡലുകളായി റെനോ 14 സീരീസ് ജൂലൈ ആദ്യം അവതരിപ്പിക്കപ്പെട്ടിരുന്നു. ഓപ്പോ റെനോ 14 (OPPO Reno14), ഓപ്പോ റെനോ 14 പ്രോ (OPPO Reno14 Pro) എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസിൽ എത്തിയത്. അതിൽ റെനോ 14 5ജി പേൾ വൈറ്റ്, ഫോറസ്റ്റ് ഗ്രീൻ നിറങ്ങളിൽ ആണ് അവതരിപ്പിക്കപ്പെട്ടത്. എന്നാലിപ്പോൾ റെനോ 14 5ജി മിന്റ് ഗ്രീൻ എന്ന പുതിയ കളർ ഓപ്ഷനിലും ഇപ്പോൾ ലഭ്യമായിരിക്കുന്നു (OPPO Reno14 5G gets Mint Green colour variant).
പുതിയ കളർ വേരിയന്റിൽ ലഭ്യമായി എന്നത് മാറ്റി നിർത്തിയാൽ ഓപ്പോ റെനോ 14 5ജിയുടെ മിന്റ് ഗ്രീൻ വേരിയന്റിലെ ഫീച്ചറുകളെല്ലാം ഇതിനകം പുറത്തിറങ്ങിയ മറ്റ് വേരിയന്റുകളുടേതിന് സമാനമാണ്. ഓപ്പോ റെനോ14 8ജിബി + 256ജിബി മോഡലിന് 37,999 രൂപയും, 12ജിബി + 256ജിബി മോഡലിന് 39,999 രൂപയും, 12ജിബി + 512ജിബി മോഡലിന് 42,999 രൂപയുമാണ് വില.

എന്നാൽ ആകർഷകമായ മറ്റൊരു കാര്യം എന്തെന്നാൽ പരമാവധി 3799 രൂപ വരെ ഈ ഫോണിന് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ് എന്നതാണ്. അതായത് 35000 രൂപയിൽ താഴെ വിലയിൽ, കൃത്യമായി പറഞ്ഞാൽ 34,200 രൂപയ്ക്ക് ഈ ഫോൺ സ്വന്തമാക്കാൻ ഈ ഡിസ്കൗണ്ട് സഹായിക്കും.
ഓപ്പോ റെനോ 14 5ജിയുടെ പുതിയ മിന്റ് ഗ്രീൻ വേരിയന്റും മറ്റ് വേരിയന്റുകളും ഇപ്പോൾ ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാനാകും. AI- പവർഡ് ഡ്യുവൽ കൂളിംഗ് സിസ്റ്റവും നാനോ ഐസ് ക്രിസ്റ്റൽ ഹീറ്റ് സിങ്കും IP66+ IP68+ IP69 റേറ്റിങ്ങും ഇതിലുണ്ട്. ശക്തമായ എഐ ഫീച്ചറുകളുടെ പിന്തുണയിലാണ് ഈ റെനോ 14 സീരീസ് ഫോൺ എത്തിയിരിക്കുന്നത്.

ഓപ്പോ റെനോ 14 5ജിയുടെ പ്രധാന ഫീച്ചറുകൾ: 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് റെനോ 14 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് (2760 × 1256 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേയാണ് ഇതിലുള്ളത്.
240Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ റെനോ 14 5ജി ഡിസ്പ്ലേയ്ക്ക് ഉണ്ട്. മാലി-G615 MC6 GPU, 8GB / 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 112º അൾട്രാ-വൈഡ് ക്യാമറ (OV08D സെൻസർ, ƒ/2.2 അപ്പേർച്ചർ), 50MP 1/2.75″ JN5 സെൻസറുള്ള 3.5X പെരിസ്‌കോപ്പ് ക്യാമറ (OIS, f/2.8 അപ്പർച്ചർ), 4K 60 fps HDR വീഡിയോ റെക്കോർഡിംഗ് പിന്തുണ എന്നിവ സഹിതം ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 1/2.75″ സാംസങ് JN5 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66 + IP68 + IP69 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








