ഓപ്പോ റെനോ 14 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു; മാസായി റെനോ 14, കൊലമാസായി റെനോ 14 പ്രോ!
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് രണ്ട് ചുണക്കുട്ടന്മാരെ അവതരിപ്പിച്ച് ഓപ്പോ. ഓപ്പോയുടെ ഏറെ പ്രശസ്തമായ റെനോ സീരീസിന്റെ ഭാഗമായി, ഓപ്പോ റെനോ 14 (OPPO Reno14), ഓപ്പോ റെനോ 14 പ്രോ (OPPO Reno14 Pro) എന്നിവയാണ് റെനോ 14 സീരീസായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ രണ്ട് മോഡലുകളായാണ് ഇവ ഇറങ്ങിയിരിക്കുന്നത്. റെനോ14 ന് 6.59 ഇഞ്ച് ഫ്ലാറ്റ് സ്‌ക്രീനും പ്രോ മോഡലിന് 6.83 ഇഞ്ച് ഫ്ലാറ്റ് സ്‌ക്രീനുമാണ് ഉള്ളത്, അതേപോലെ റെനോ14 മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്സെറ്റ് കരുത്തിലാണ് എത്തിയിരിക്കുന്നത്. റെനോ14 പ്രോ പുതിയ ഡൈമെൻസിറ്റി 8450 ചിപ്സെറ്റ് കരുത്തിലും.
AI- പവർഡ് ഡ്യുവൽ കൂളിംഗ് സിസ്റ്റവും നാനോ ഐസ് ക്രിസ്റ്റൽ ഹീറ്റ് സിങ്കും ഇരുമോഡലുകളിലും ഉണ്ടെന്ന് കമ്പനി പറഞ്ഞു. IP66+ IP68+ IP69 റേറ്റിങ്ങും ഇവയിലുണ്ട്. ശക്തമായ എഐ ഫീച്ചറുകളുടെ പിന്തുണയിലാണ് ഈ റെനോ 14 സീരീസ് ഫോണുകൾ എത്തിയിരിക്കുന്നത്. AI ലൈവ്ഫോട്ടോ 2.0, AI എഡിറ്റർ 2.0, AI പെർഫെക്റ്റ് ഷോട്ട്, AI സ്റ്റൈൽ ട്രാൻസ്ഫർ, AI ഫ്ലാഷ് ലൈവ്ഫോട്ടോ എന്നിങ്ങനെ എഐ ഫീച്ചറുകൾ അനവധിയാണ്.

ഓപ്പോ റെനോ 14 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് (2760 × 1256 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് 240Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു.
3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് റെനോ 14 5ജിയുടെ കരുത്ത്. മാലി-G615 MC6 GPU, 8GB / 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.
ഓപ്പോ റെനോ 14യുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 112º അൾട്രാ-വൈഡ് ക്യാമറ (OV08D സെൻസർ, ƒ/2.2 അപ്പേർച്ചർ), 50MP 1/2.75″ JN5 സെൻസറുള്ള 3.5X പെരിസ്‌കോപ്പ് ക്യാമറ (OIS, f/2.8 അപ്പർച്ചർ), 4K 60 fps HDR വീഡിയോ റെക്കോർഡിംഗ് പിന്തുണ എന്നിവയുണ്ട്.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 1/2.75″ സാംസങ് JN5 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറ റെനോ 14യിലുണ്ട്. ഇത്, f/2.0 അപ്പർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ് പിന്തുണകൾ സഹിതം എത്തുന്നു. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.
IP66 + IP68 + IP69 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

157.90×74.73x 7.32mm വലിപ്പവും 187 ഗ്രാം ഭാരവുമാണ് ഈ റെനോ 14 5ജിക്ക് ഉള്ളത്. പേൾ വൈറ്റ്, ഫോറസ്റ്റ് ഗ്രീൻ നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും. ഓപ്പോ റെനോ 14 5ജിയുടെ 8GB + 256GB മോഡലിന് 37,999 രൂപയും, 12GB + 256GB മോഡലിന് 39,999 രൂപയും, 12GB + 512GB മോഡലിന് 42,999 രൂപയുമാണ് വില.
ഓപ്പോ റെനോ 14 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.83 ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾ ഇതിനുണ്ട്.
3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ ആണ് റെനോ 14 പ്രോയുടെ കരുത്ത്. മാലി-G720 MC7 GPU @1300MHz, 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.
ഓപ്പോ റെനോ 14 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ ക്യാമറ (1/1.55″ f/1.8 അപ്പേർച്ചർ, OIS), 50MP 1/2.75″ JN5 116º അൾട്രാ-വൈഡ് ക്യാമറ (ƒ/2.0 അപ്പേർച്ചർ), 1/2.75″ JN5 സെൻസറുള്ള 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ (OIS, f/2.8 അപ്പർച്ചർ), 4K 60 fps HDR വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു.

ഫ്രണ്ടിൽ 1/2.75″ JN5 സെൻസറുള്ള 50MP ക്യാമറയാണ് റെനോ 14 പ്രോ മോഡലിൽ ഉള്ളത്. ഇത് f/2.0 അപ്പർച്ചർ, 4K 60 fps HDR വീഡിയോ റെക്കോർഡിംഗ് പിന്തുണകൾ സഹിതം എത്തുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66 + IP68 + IP69 റേറ്റിങ് എന്നിവയും റെനോ 14 പ്രോയിലുണ്ട്.
5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, Galileo, QZSS, USB Type-C, NFC, 80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W AIRVOOC വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയുള്ള 6200mAh ബാറ്ററി എന്നിവയാണ് റെനോ 14 പ്രോയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.
163.35×76.98x 7.48mm വലിപ്പവും 201 ഗ്രാം ഭാരവും റെനോ 14 പ്രോയ്ക്ക് ഉണ്ട്. ടൈറ്റാനിയം ഗ്രേ, ഓപൽ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാനാകുക. ഓപ്പോ റെനോ 14 പ്രോയുടെ 12GB + 256GB മോഡലിന് 49,999 രൂപയും 12GB + 512GB മോഡലിന് 54,999 രൂപയുമാണ് വില.
ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോയുടെ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ജൂലൈ 8 മുതൽ ഈ ഫോണുകൾ വിൽപ്പനയ്ക്ക് എത്തും. പ്രീ ബുക്കിങ് ഇന്ന് മുതൽ തന്നെ ആരംഭിക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 5000 രൂപ വരെ (10% വരെ) ഇൻസ്റ്റന്റ് ബാങ്ക് ക്യാഷ്ബാക്ക് ലഭ്യമാണ്. അതല്ലെങ്കിൽ 10 മാസം വരെ 0% ഡൗൺ പെയ്മെന്റിൽ ലഭ്യമാണ്.
180 ദിവസത്തെ സ്‌ക്രീൻ ഡാമേജ് പ്രൊട്ടക്ഷൻ, അഡീഷണൽ എക്സ്റ്റന്റഡ് വാറന്റി, 5000 രൂപ വരെ OPPO അപ്‌ഗ്രേഡ് എക്‌സ്‌ചേഞ്ച് ബോണസ്, 2 മാസത്തെ സൗജന്യ ഗൂഗിൾ സബ്‌സ്‌ക്രിപ്‌ഷൻ, ജിയോ ഓഫറുകൾ (6 മാസത്തേക്ക് 10 OTT ആപ്പുകളിലേക്കുള്ള പ്രീമിയം ആക്‌സസ്, 1199 പ്രീപെയ്ഡ് പ്ലാൻ ബാധകം) എന്നിവയാണ് മറ്റ് ലോഞ്ച് ഓഫറുകൾ.


Click it and Unblock the Notifications








