ഓപ്പോ റെനോ5 പ്രോ 5ജി സ്മാർട്ട്ഫോൺ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം

|

കഴിഞ്ഞ വർഷം ജനുവരിയിലാണ് ഓപ്പോ റെനോ5 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ആയത്. മികച്ച ഡിസൈൻ, ഫാസ്റ്റ് ചാർജിങ് സവിശേഷത, മികച്ച വീഡിയോഗ്രാഫി ഫീച്ചറുകൾ എന്നിവയുമായിട്ടാണ് റെനോ5 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ എത്തിയത്. റെനോ5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോൺ ഇന്ത്യയിൽ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്. അതേ സമയം ബ്രാൻഡ് ഇതിനകം തന്നെ റെനോ6 സീരീസ്, റെനോ7 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഓപ്പോ റെനോ5 പ്രോ 5ജി സ്മാർട്ട്ഫോൺ പരിഗണിക്കേണ്ട ഡിവൈസാണോ എന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ഓപ്പോ റെനോ5 പ്രോ 5ജി

ഓപ്പോ റെനോ5 പ്രോ 5ജി ലോഞ്ച് ചെയ്തത് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 35,990 രൂപ വിലയിലാണ്. ഈ ഒരൊറ്റ കോൺഫിഗറേഷൻ മാത്രമാണ് വിവോ ഇന്ത്യയിൽ അവതരിപ്പിച്ചതും. നിലവിൽ ആമസോണിൽ നിന്നും 32,499 രൂപയ്ക്ക് ഓപ്പോ റെനോ5 പ്രോ 5ജി സ്മാർട്ട്ഫോൺ നിങ്ങൾക്ക് വാങ്ങാൻ കഴിയും.

വിൽപ്പന കുറഞ്ഞെങ്കിലും ഷവോമി തന്നെ സ്മാർട്ട്ഫോൺ വിപണിയിലെ രാജാവ്, റിയൽമിക്കും നേട്ടംവിൽപ്പന കുറഞ്ഞെങ്കിലും ഷവോമി തന്നെ സ്മാർട്ട്ഫോൺ വിപണിയിലെ രാജാവ്, റിയൽമിക്കും നേട്ടം

ഓപ്പോ

ഇത് കൂടാതെ, ഓപ്പോ റെനോ 5 പ്രോ 5 ജി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് അധിക ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ലഭ്യമാകും. കൂടാതെ, ഓപ്പോ റെനോ 5 പ്രോ 5 ജി സ്മാർട്ട്ഫോൺ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. സ്റ്റാറി ബ്ലാക്ക്, ആസ്ട്രൽ ബ്ലൂ എന്നിവയാണ് ഈ കളർ ഓപ്ഷനുകൾ.

ഓപ്പോ റെനോ5 പ്രോ 5ജി ഫീച്ചറുകൾ
 

ഓപ്പോ റെനോ5 പ്രോ 5ജി ഫീച്ചറുകൾ

ഓപ്പോ റെനോ5 പ്രോ 5ജി സ്മാർട്ട്ഫോൺ 1,080 x 2,400പി റെസല്യൂഷനോട് കൂടിയ 6.55 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി പാനൽ ആണ് ഓഫർ ചെയ്യുന്നത്. 90 ഹെർട്സിന്റെ റിഫ്രഷ് റേറ്റും ഓപ്പോ റെനോ5 പ്രോ 5ജിയുടെ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. മാലി ജി77 എംസി9 ജിപിയുവായി ജോടിയാക്കിയ മീഡിയാടെക് ഡൈമൻസിറ്റി ചിപ്സെറ്റ് ആണ് ഓപ്പോ റെനോ5 പ്രോ 5ജി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്. ഈ കരുത്തേറിയ ചിപ്‌സെറ്റ് സുഗമമായ ഗെയിമിങ് അനുഭവവും മൾട്ടി ടാസ്‌ക്കിങ് എക്സ്പീരിയൻസും യൂസേഴ്സിന് ഉറപ്പ് തരുന്നു.

കഴിഞ്ഞയാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകൾ: ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് സാംസങ് ഗാലക്സി എ53 5ജികഴിഞ്ഞയാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകൾ: ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് സാംസങ് ഗാലക്സി എ53 5ജി

റെനോ 5

ഇമേജിംഗിനായി, ഓപ്പോ റെനോ5 പ്രോ 5ജിയിൽ എൽഇഡി ഫ്ലാഷുമായി ജോടിയാക്കിയ ക്വാഡ് ക്യാമറ സജ്ജീകരണമുണ്ട്. ക്യാമറ സെൻസറുകളിൽ 64 മെഗാ പിക്സൽ പ്രൈമറി ക്യാമറ, 8 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാ പിക്സൽ മാക്രോ സെൻസർ, മറ്റൊരു 2 മെഗാ പിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോകൾക്കും, ഇത് 32 മെഗാ പിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഫോണിൽ ഉണ്ട്. ഓപ്പോ റെനോ5 പ്രോ 5ജി മികച്ച വീഡിയോഗ്രാഫി ഓഫർ ചെയ്യുന്ന, ഇൻഡസ്ട്രി ഫസ്റ്റ് എഐ ഹൈലൈറ്റ് വീഡിയോ മോഡും ഫീച്ചർ ചെയ്യുന്നു.

ആൻഡ്രോയിഡ്

കൂടാതെ, ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 11.1 ബേസിലാണ് ഡിവൈസ് ലോഞ്ച് ചെയ്തത്. കൂടാതെ 65W സൂപ്പർ ഫ്ലാഷ് ചാർജ് പിന്തുണയുള്ള 4,350 mAh ബാറ്ററി യൂണിറ്റും ഓപ്പോ റെനോ5 പ്രോ 5ജി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. ഇത് വെറും 5 മിനിറ്റ് ചാർജിൽ 4 മണിക്കൂർ വീഡിയോ പ്ലേബാക്ക് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.

എൻട്രി ലെവൽ സെഗ്മെന്റിലെ പുതിയ താരം; വിവോ വൈ15സി ഇന്ത്യയിൽ ലോഞ്ച് ചെയ്തുഎൻട്രി ലെവൽ സെഗ്മെന്റിലെ പുതിയ താരം; വിവോ വൈ15സി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഓപ്പോ റെനോ5 പ്രോ 5ജി: വാങ്ങണോ?

ഓപ്പോ റെനോ5 പ്രോ 5ജി: വാങ്ങണോ?

ഓപ്പോ റെനോ5 പ്രോ 5ജി സ്മാർട്ട്ഫോൺ മികച്ച ഡിസൈൻ, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയ്‌ക്കൊപ്പം മികച്ച വീഡിയോഗ്രാഫി ഫീച്ചറുകളും ഓഫർ ചെയ്യുന്നു. അതിനാൽ തന്നെ ഓപ്പോ റെനോ5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇപ്പോഴും വാങ്ങാൻ യോഗ്യമാണ്. എന്നിരുന്നാലും, അടുത്തിടെ പുറത്തിറക്കിയ റെനോ7 സീരീസിൽ യൂസേഴ്സിന് അപ്ഗ്രേഡ് ചെയ്ത പ്രൊസസറും പുതിയ ഡിസൈനും ലഭിക്കും. ഓപ്പോ റെനോ7 സ്മാർട്ട്ഫോൺ 28,999 രൂപ നിരക്കിലാണ് വിപണിയിൽ എത്തിയത്. പ്രോ മോഡലിന് 39,999 രൂപയും വില വരുന്നു.

Best Mobiles in India

English summary
The Oppo Reno5 Pro 5G was launched in India in January last year. The Reno5 Pro 5G comes with a great design, fast charging feature and excellent videography features. The brand already launched and sells Reno6 Series and Reno7 Series smartphones in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X