ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് തുടക്കം; ഈ ഫോൺ വാങ്ങണോ?
ഓപ്പോ റെനോ7 5ജി സീരീസ് അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. ബേസ് വേരിയന്റും പ്രോ മോഡലുകളും സീരീസിൽ ഉൾപ്പെടുന്നു. സീരിസിലെ പ്രോ മോഡലായ ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോൺ നേരത്തെ തന്നെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയിരുന്നു. ഇപ്പോഴിതാ ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചിരിക്കുകയാണ് കമ്പനി. ഫ്ലിപ്പ്കാർട്ടിലും ഓപ്പോ ഇന്ത്യ വെബ്സൈറ്റിലുമാണ് ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണിന്റെ സെയിൽ ആരംഭിച്ചിരിക്കുന്നത്. ഓപ്പോ റെനോ7 5ജി വില, വിൽപ്പന സംബന്ധിച്ച വിശദാംശങ്ങൾ, ഡിസ്കൌണ്ടുകൾ തുടങ്ങിയ കാര്യങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

ഓപ്പോ റെനോ7 5ജി വിൽപ്പനയും ഡിസ്കൌണ്ടുകളും
ഓപ്പോ റെനോ7 5ജി ഒരൊറ്റ 8 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. സ്റ്റാറി ബ്ലാക്ക്, സ്റ്റാർട്രെയിൽസ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ കിട്ടുക. 28,999 രൂപയാണ് ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണിന് വില വരുന്നത്. ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓപ്പോ ഇന്ത്യ വെബ്‌സൈറ്റിൽ നിന്നും ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ വാങ്ങാം. ധാരാളം ഡിസ്കൌണ്ട് ഓഫറുകളും യൂസേഴ്സിന് ലഭിക്കും.

10 ശതമാനം ഡിസ്കൌണ്ട്
ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, യെസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 10 ശതമാനം വരെ ഡിസ്കൌണ്ട് ആണ് ഓപ്പോ ഓഫർ ചെയ്യുന്നത്. കൂടാതെ ആറ് മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളും ലഭ്യമാണ്. കൂടാതെ, പുതിയ ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് സൌജന്യമായി ഓപ്പോയുടെ 30 വാട്ട് പവർബാങ്കും ലഭിക്കുന്നതാണ്.

ഫ്ലിപ്പ്കാർട്ടിലും ഇഎംഐ ഓപ്ഷനുകളും ഡിസ്കൌണ്ട് ഓഫറുകളും ലഭ്യമാണ്. 4,834 രൂപ മുതലാണ് ഫ്ലിപ്പ്കാർട്ടിലെ നോ കോസ്റ്റ് ഇഎംഐകൾ ആരംഭിക്കുന്നത്. ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് കാർഡുകൾ എന്നിവ ഉപയോഗിച്ച് ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ വാങ്ങിയാൽ 10 ശതമാനം ഡിസ്കൌണ്ടും ലഭിക്കും. ഓപ്പോ ആരാധകർക്ക് മറ്റൊരു ആകർഷകമായ ഡീലും ലഭ്യമാണ്. 1,799 രൂപ വിലയുള്ള ഓപ്പോ എൻകോ എം32 ഇയർഫോൺസ് വെറും 1,399 രൂപയ്ക്ക് ലഭിക്കും.

ഓപ്പോ റെനോ7 5ജി ഫീച്ചറുകൾ
ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഉള്ള 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന ഒരു പ്രീമിയം സ്മാർട്ട്‌ഫോണാണ് ഓപ്പോ റെനോ7 5ജി. ഡിസ്‌പ്ലേ 180 ഹെർട്സ് വരെയുള്ള ടച്ച് സാംപ്ലിങ് റേറ്റും നൽകുന്നു. കൂടാതെ കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും റെനോ7 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ ഫീച്ചർ ചെയ്യുന്നു. സ്റ്റൈലിഷും ട്രെൻഡിയുമായ ഡിസൈനും ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. അതേ സമയം ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോണിൽ കാണുന്ന കളർ ചേഞ്ചിങ് പാനൽ ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണിൽ ലഭ്യമല്ല. 8 ജിബി റാമും 256 ജിബി ഡിഫോൾട്ട് സ്റ്റോറേജുമായിട്ടാണ് ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ വരുന്നത്.

മീഡിയാടെക്ക് ഡൈമൻസിറ്റി 900 ചിപ്പ്സെറ്റ് ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നു. ആൻഡ്രോയിഡ് 12 ബേസ്ഡ് കളർ ഒഎസ് കസ്റ്റം സ്കിന്നിൽ ആണ് ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 64എംപി പ്രൈമറി ക്യാമറ, 8എംപി വൈഡ് ആംഗിൾ ഷൂട്ടർ, 2എംപി മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. കൂടാതെ മുൻവശത്ത് 32 എംപി സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. ഓപ്പോ റെനോ7 സ്മാർട്ട്ഫോൺ 5ജി, 4ജി, വൈഫൈ 6, ബ്ലൂടൂത്ത് വി5.2 തുടങ്ങി എല്ലാ കണക്റ്റിവിറ്റി ഓപ്ഷനുകളും പായ്ക്ക് ചെയ്യുന്നുണ്ട്.

ഓപ്പോ റെനോ7 5ജി വാങ്ങാനുള്ള കാരണങ്ങൾ
ഓപ്പോ റെനോ7 5ജി 30,000 രൂപയിൽ താഴെയുള്ള ബജറ്റിന് ഒരു നല്ല ഡീൽ തന്നെയാണ് നൽകുന്നത്. ഈ സെഗ്‌മെന്റിലെ മികച്ച ക്യാമറ സജ്ജീകരണങ്ങളിലൊന്ന് ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ശക്തമായ ഒരു പ്രോസസറിന്റെ സപ്പോർട്ടും ലഭിക്കും. മീഡിയടെക് ഡൈമെൻസിറ്റി 900 ചിപ്‌സെറ്റ് പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളിൽ കാണപ്പെടുന്ന ഏറ്റവും ജനപ്രിയമായ പ്രോസസറുകളിൽ ഒന്നാണ്.

ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ കാണാൻ വളരെ മനോഹരവും തിളങ്ങുന്നതുമായ ബാക്ക് പാനലുമായാണ് വരുന്നത്. സ്റ്റാർട്രെയിൽസ് ബ്ലൂ നിറത്തിൽ സൂര്യപ്രകാശം പതിക്കുമ്പോൾ നിറം മാറുന്നു. സ്മാർട്ട്ഫോണുകളുടെ ഡിസൈനും ലുക്ക്സിനും പ്രാധാന്യം നൽകുന്നവർക്ക് ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ ഇഷ്ടപ്പെടും. റെനോ7 5ജി സ്മാർട്ട്ഫോൺ നൽകുന്ന പ്രീമിയം അനുഭവം തള്ളിക്കളയാൻ കഴിയില്ല. ഫോണിന് മികച്ച ഗ്രിപ്പും ലഭ്യമാണ്.

6.4 ഇഞ്ച് വരുന്ന വലിയ ഡിസ്പ്ലേ സിനിമകൾ കാണുന്നതിനും ഗെയിമുകൾ കളിക്കുന്നതിനും അനുയോജ്യമാണ്. 90 ഹെർട്സ് വരുന്ന റിഫ്രഷ് റേറ്റ് ഡിവൈസിനെ കൂടുതൽ സ്മൂത്ത് ആക്കുന്നു. 180 ഹെർട്സ് വരുന്ന ടച്ച് സാമ്പ്ലിങ് റേറ്റും ഉപകാരപ്രദമാണ്. ആനിമേഷനുകളും സ്ക്രോളിങും ഡിവൈസിൽ നല്ല സ്മൂത്തായി നടക്കും. 4,500 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. സാധാരണ ഉപയോഗ രീതിയിൽ ഒരു ദിവസം ചാർജ് നിൽക്കാൻ ഇത് മതിയാകും. 65 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ലഭ്യമാണ്. 35 മിനുറ്റിനുള്ളിൽ ഡിവൈസ് ചാർജ് ആകുമെന്നതും പ്രത്യേകതയാണ്.


Click it and Unblock the Notifications