മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്

മുൻനിര ആഗോള സ്മാർട്ട് ഡിവൈസ് ബ്രാൻഡ് ആയ ഓപ്പോ, റെനോ 8 ടി 5ജി കൂട്ടിച്ചേർത്തുകൊണ്ട് ഇന്ത്യയിലെ തങ്ങളുടെ റെനോ കുടുംബം വിപുലീകരിച്ചിരിക്കുകയാണ്. ഓപ്പോയുടെ സാങ്കേതിക നവീകരണവും പ്രതിബദ്ധയും വർഷങ്ങളായി പ്രശസ്തമാണ്. തങ്ങളുടെ ഈ കിരീടത്തിലേക്കുള്ള ഓപ്പോയുടെ മറ്റൊരു പൊൻതൂവലാണ് പുതിയ സ്മാർട്ട്ഫോൺ. ഓപ്പോ റെനോ 8, ഓപ്പോ റെനോ 8 പ്രോ 5ജി എന്നീ സൂപ്പർ ഹിറ്റ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് എത്തുന്ന പുതിയ സ്മാർട്ട്ഫോൺ മായം കലരാത്ത മികച്ച അനുഭവമാണ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം മെറ്റീരിയലുകളിൽ ഉപയോഗിച്ചുള്ള ശ്രദ്ധേയമായ ഡിസൈനും പ്രീമിയം ഉപയോക്തൃ അനുഭവം വർധിപ്പിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന മികച്ച ഫീച്ചറുകളും കൊണ്ട് റെനോ നിറഞ്ഞിരിക്കുന്നു. മൊത്തത്തിൽ മികച്ച സ്പെസിഫിക്കേഷനുകളുടെ ഒരു സംയോജനമാണ് ഓപ്പോ റെനോ 8 ടി 5ജി വാഗ്ദാനം ചെയ്യുന്നത്.
ഓപ്പോ റെനോ8 ടി 5ജിയെ മികച്ചമൂല്യമുള്ളതാക്കുന്നതും നിങ്ങളുടെ ഷോപ്പിങ് ലിസ്റ്റിലെ ഒന്നാം സ്ഥാനക്കാനാക്കുന്നതുമായ ഘടകങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
വിലപ്പെട്ട ഏറെ സമയം ചെലവഴിച്ചശേഷമാണ് ഇവിടെ ഇത്തരത്തിൽ ഒരു മികച്ച ഫോണിനെ ഞങ്ങൾ അവതരിപ്പിക്കുന്നത്. ഓപ്പോ റെനോ 8 എന്തൊക്കെ കഴിവുകളാണ് ഉള്ളത് എന്ന് നോക്കാം.

ഡിസൈൻ: സൗന്ദര്യശാസ്ത്രവും പ്രായോഗികതയും കൂടിച്ചേരുമ്പോൾ
കാഴ്ചക്കാരന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് പറയാറുണ്ട്. എന്നാൽ ഓപ്പോ റെനോ8 ടി 5ജി ഞങ്ങളുടെ കൈയിൽ കിട്ടിയപ്പോൾ ആപേക്ഷികമായ ഇത്തരം ഒഴിവ്കഴിവുകൾ ഞങ്ങൾ മാറ്റിവച്ചു. കുറച്ച് ദിവസത്തേക്ക് മാത്രമാണ് ഈ ഹാൻഡ്സെറ്റ് ഞങ്ങൾക്ക് ലഭ്യമായത്. അതിന്റെ ഇരട്ട മൈക്രോ കർവ് ബെവലുകൾ ഉജ്ജ്വലമായ ഓപ്പോ ഗ്ലോ ഡിസൈനിലൂടെ ആരെയും ആകർഷിക്കുന്നതാണ്. സ്‌മാർട്ട്‌ഫോണിന്റെ പുതിയ പിൻ പാനൽ ഡിസൈൻ, വൃത്താകൃതിയിലുള്ള അറ്റങ്ങളുള്ള ഒരു അലങ്കാര സ്ട്രിപ്പിനുള്ളിൽ ചെറുതായി ഉയർത്തിയ ഡ്യുവൽ ക്യാമറ മൊഡ്യൂളിനെ വിന്യസിച്ചിരിക്കുന്നു.
മിഡ്‌നൈറ്റ് ബ്ലാക്ക് കളർവേ നേരിട്ട് കാണാനുള്ള അവസരം ഞങ്ങൾക്ക് ലഭിച്ചിട്ടില്ല, പക്ഷേ സുവർണ നിറത്തിലുള്ള ഈ സ്മാർട്ട്ഫോണിന്റെ പ്രതലത്തിൽ പതിക്കുന്ന പ്രകാശം വാക്കുകളാൽ പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിധത്തിലുള്ള ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. മികച്ച ഫിനിഷിങ് വിരൽപ്പാടുകൾ ഉൾപ്പെടെ പതിയാതെ മിനുസമുള്ള പ്രതലം മനോഹരമായി നിലനിർത്തുന്നു.
സൗന്ദര്യശാസ്ത്രത്തിന്റെയും പ്രായോഗികതയുടെയും ഈ അപൂർവ സംഗമം മൊത്തത്തിലുള്ള എർഗണോമിക്സിൽ തുടരുന്നു. ഫോണിന്റെ ദൃഢമായ നിർമ്മാണം ഇതിന് 171 ഗ്രാം ഭാരം നൽകുന്നു. പക്ഷേ ചെറുതായി വളഞ്ഞ കോണുകളും സൂപ്പർ-സ്ലിം 7.7 എംഎം കനവും കൂടിച്ചേർന്നതിനാൽ ഇത് കൈയിൽ പിടിക്കുമ്പോൾ അധികം ഭാരം അനുഭവപ്പെടുന്നതേയില്ല. റെനോ8 ടി 5ജി സ്മാർട്ട്ഫോൺ നമ്മൾ ഇന്നുവരെ ഉപയോഗിച്ചിട്ടുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും ഒതുക്കമുള്ള ഒന്നു മാത്രമല്ല, ഇത് സെഗ്‌മെന്റുകളിൽ ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഉപകരണമാണ്. അതിനാൽത്തന്നെ ദിവസം മുഴുവൻ ഉപയോഗിക്കാൻ വളരെ സൗകര്യപ്രദമായ ഉപകരണമാണ് ഇത്.

ഡിസ്പ്ലേ: ആകർഷക ഡിസൈൻ
മങ്ങിയ 2D പാനലുകളാൽ നിറഞ്ഞ ഒരു മങ്ങിയ സ്മാർട്ട്‌ഫോണിന്റെ സ്ഥാനത്ത്, റെനോ8 ടി 5ജിയുടെ 6.7 ഇഞ്ച് ദൃഡതയുള്ള മൈക്രോ-കർവ്ഡ് ഡ്രാഗൺട്രെയ്ൽ-സ്റ്റാർ2 AMOLED ഡിസ്‌പ്ലേ, സ്പർശന സുഖത്തിന്റെ തിളങ്ങുന്ന അടയാളമായി വേറിട്ടുനിൽക്കുന്നു. മാത്രമല്ല വളഞ്ഞ സ്‌ക്രീൻ മൊത്തത്തിലുള്ള ഡിസൈനിലേക്ക് ക്ലാസ് സ്പർശം നൽകുകയും സ്മാർട്ട്‌ഫോൺ റോയൽറ്റിയിൽ ഉപകരണത്തെ ദൃഢമായി സ്ഥാപിക്കുകയും ചെയ്യുന്നു. എന്തിനധികം, ഡിസ്‌പ്ലേയ്ക്ക് ചുറ്റുമുള്ള ബെസലുകൾ പോലും വളരെ മെലിഞ്ഞതാണ്. ഇത് 93 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതത്തിന് കാരണമാകുന്നു.

കൂടാതെ, ഡിസ്‌പ്ലേ 10-ബിറ്റ് കളർ പിന്തുണയോടെയാണ് വരുന്നത്. ഇത് പഴയ 8-ബിറ്റ് ഡിസ്‌പ്ലേ സാങ്കേതികവിദ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ 64 മടങ്ങ് മികച്ച വർണ്ണ വിശ്വാസ്യത വാഗ്ദാനം ചെയ്യുന്നു. നമ്പറുകളെ സംബന്ധിച്ചിടത്തോളം, റെനോ8 ടി 5ജിയുടെ ഡിസ്‌പ്ലേയ്ക്ക് 1.07 ബില്യൺ നിറങ്ങൾ വരെ പ്രദർശിപ്പിക്കാൻ കഴിയും. അതേസമയം 8-ബിറ്റ് പാനലുകൾ പരമാവധി 16.7 ദശലക്ഷം നിറങ്ങൾ മാത്രമാണ് പ്രദർശിപ്പിക്കുക. എന്താ ഇത് അതിശയകരം തന്നെയല്ലേ?.
നെറ്റ്ഫ്ലിക്സ് അതിന്റെ എല്ലാ ഹൈ-ഡെഫനിഷൻ സവിശേഷതകളോടെയും ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ അത് തികച്ചും ദൗർഭാഗ്യകരമാണ്. അങ്ങനെ സംഭവിച്ചാൽ ഈ നെറ്റ്ഫ്ലിക്സ് ഫീച്ചറുകൾകൊണ്ട് എന്താണ് പ്രയോജനം. എന്നാൽ ഓപ്പോ റെനോ ഉള്ള ഉപയോക്താക്കൾക്ക് അത്തരമൊരു ദുരവസ്ഥ ഉണ്ടാകില്ല. ഭാഗ്യവശാൽ, മുഴുവൻ Widevine L1 സർട്ടിഫിക്കേഷനും ഉറപ്പാക്കിക്കൊണ്ട് ഓപ്പോ നിങ്ങളെ സംരക്ഷിക്കുന്നു. സാധാരണക്കാരുടെ വാക്കുകളിൽ, അത് ഫുൾ എച്ച്‌ഡി+ റെസല്യൂഷനിൽ മായം ചേർക്കാത്ത മികച്ച കാഴ്ചാനുഭവമായി വിവർത്തനം ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോ പോലുള്ള എൻക്രിപ്ഷൻ സ്റ്റാൻഡേർഡ് പിന്തുണയ്ക്കുന്ന എല്ലാ സ്ട്രീമിംഗ് സേവനങ്ങൾക്കും ഇത് ബാധകമാണ്.

എന്തിനേറെപ്പറയുന്നു, ഓപ്പോയുടെ എഐ മെച്ചപ്പെടുത്തിയ അഡാപ്റ്റീവ് ഐ പ്രൊട്ടക്ഷൻ സിസ്റ്റം, ഇരുട്ടിൽ സിനിമകൾ ആസ്വദിക്കുമ്പോഴും കണ്ണിന് ആയാസം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നു. ഞങ്ങൾ വെബ് സീരീസുകൾ മുഴുവനും കണ്ടപ്പോഴും അതിരാവിലെ വരെ വാശിയേറിയ മൊബൈൽ ഗെയിമുകൾ കളിക്കുമ്പോഴും ദീർഘനേരത്തെ സ്ക്രീൻ നോട്ടം കണ്ണിന് യാതൊരു ആയാസവും നൽകിയില്ല. ഡിസ്പ്ലേ 120Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ളതാണ് എന്ന് ഞങ്ങൾ സൂചിപ്പിച്ചിരുന്നോ? 120Hz 3D കർവ്ഡ് സ്‌ക്രീനുള്ള ഈ ഡിവൈസ് സെഗ്മെന്റിലെ ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണ്. അത് ഗെയിമിംഗും വെബ് ബ്രൗസിംഗും മുതൽ യുഐയിലൂടെ സ്‌ക്രോൾ ചെയ്യുന്നത് പോലെയുള്ള എല്ലാ കാര്യങ്ങളും കൂടുതൽ ആസ്വാദ്യകരമാക്കി.

ക്യാമറ: ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, എഐ എന്നിവയുടെ മികച്ച കൂടിച്ചേരൽ
മികച്ച ഫോട്ടോകൾ അനായാസമായി പകർത്താനുള്ള കഴിവ് ഒരു നല്ല മുൻനിര ഗ്രേഡ് സ്മാർട്ട്‌ഫോണും ഏറ്റവും മികച്ച സ്മാർട്ട്ഫോണും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു. ഓപ്പോ റെനോ8 ടി 5ജി ഇവിടെ രണ്ടാമതു പറഞ്ഞ ഏറ്റവും മികച്ച സ്മാർട്ട്ഫോണായി നിൽക്കുന്നു. അതിന് നന്ദി പറയേണ്ടത് അതിന്റെ അതുല്യമായ എഐ മെച്ചപ്പെടുത്തലുകളും ക്യാമറ നിലവാരത്തെ ഉയർത്തുന്ന പിക്‌സൽ-ബിന്നിംഗ് സാങ്കേതികവിദ്യയ്ക്കും ആണ്. 108എംപി പ്രൈമറി ക്യാമറ സെൻസർ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ പകർത്തുന്നതിൽ മികച്ചതാണ്. എന്നാൽ യഥാർത്ഥത്തിൽ ഇത് സാധ്യമാക്കുന്നത് അതിന്റെ നിഫ്റ്റി നോനപിക്സൽ പ്ലസ് ബിന്നിംഗ് സാങ്കേതികവിദ്യയാണ്.
ഫോണിന്റെ ലോ-ലൈറ്റ് ഫോട്ടോഗ്രാഫി ചോപ്‌സ് കണ്ടാൽ ശരിക്കും ആശ്ചര്യപ്പെടും. വ്യക്തമായ ഷോട്ടുകൾക്കായി അതിന്റെ പിക്സൽ-ബിന്നിംഗ് സാങ്കേതികവിദ്യ പ്രകാശ സംവേദനക്ഷമത 37 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് ഓപ്പോ അവകാശപ്പെടുന്നു. ബുദ്ധിമുട്ടുള്ള ഡിം ലൈറ്റ് ഷോട്ടുകൾ പൂർണ്ണമായ അനായാസതയോടെ പകർത്താനുള്ള റെനോ8 ടി 5ജിയുടെ മികവ് ആർക്കും പൂർണ്ണമായും ബോധ്യപ്പെടുന്നതാണ്.
ക്യാമറ ഒപ്റ്റിമൈസേഷൻ ഫോണിന്റെ സെക്കൻഡറി 2എംപി ഡെപ്ത് സെൻസറിനോടൊപ്പവും തുടരുന്നു. ഇത് ഓപ്പോയുടെ മികച്ച സോഫ്റ്റ്‌വെയർ അൽഗോരിതം ഉപയോഗിച്ച് മെച്ചപ്പെടുത്തിയ പോർട്രെയിറ്റ് ബൊക്കെ ഫ്ലെയർ ഇഫക്‌റ്റ്, പോർട്രെയിറ്റ് മാറ്റിംഗ്, ലെൻസ് ഫ്‌ലെയർ റെൻഡറിംഗ് ഇഫക്‌റ്റുകൾ എന്നിവ നൽകുന്നതിന് യോജിച്ച് പ്രവർത്തിക്കുന്നു. മികച്ച മാക്രോ ഫോട്ടോഗ്രാഫിക്കായി സബ്ജക്ടിനോട് വളരെ അടുത്തുപോകാൻ അനുവദിക്കുന്ന മൂന്നാമതൊരു 40x മൈക്രോലെൻസും ഈ ഓപ്പോ ഫോണിലുണ്ട്.

ഇതൊക്കെ ഉണ്ടെങ്കിലും, എല്ലാവരും ഹാർഡ്‌കോർ ടെക്‌നിക്കൽ ഫോട്ടോഗ്രാഫിയിൽ താൽപര്യമുള്ളവർ അല്ല. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സെൽഫി ചിത്രം പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്. അതിനായി ഒരു മികച്ച സെൽഫി ചിത്രം വേണം. അത്തരം ആവശ്യം നിറവേറ്റാൻ ഈ ഓപ്പോ റെനോ ഫോണിന്റെ ഉയർന്ന റെസല്യൂഷനുള്ള 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ ഏറെ സഹായകരമാണ്. സെൽഫി ആവശ്യങ്ങൾ മുൻനിർത്തി മികച്ച രീതിയിൽ ആണിത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ മികച്ച ഫ്രണ്ട് ക്യാമറ ഹാർഡ്‌വെയർ, മികച്ച സെൽഫി എച്ച്‌ഡിആർ മോഡിനൊപ്പം പ്രവർത്തിക്കുന്നു. അവിശ്വസനീയമാം വിധം വളരെ മികച്ചസെൽഫി ചിത്രങ്ങളാണ് ഈ സ്മാർട്ട്ഫോൺ നൽകിയത്.
ഡ്യുവൽ വ്യൂ വീഡിയോ ഫീച്ചർ വ്ലോഗർമാർക്ക് ഒരു അനുഗ്രഹമാണ്, അതേസമയം ബൊക്കെ ഫ്ലെയർ പോർട്രെയിറ്റ് ഫീച്ചർ ഞങ്ങളെ കലാപരമായ വീക്ഷണത്തോടെ ഫോട്ടോകൾ ക്ലിക്ക് ചെയ്യാൻ അനുവദിച്ചു. എഐ കളർ പോർട്രെയ്‌റ്റ്, ഓപ്പോ എഐ റീടൂച്ചിംഗ് എന്നിവ പോലുള്ള മറ്റ് ശ്രദ്ധേയമായ ക്യാമറ സവിശേഷതകൾ ഫോട്ടോഗ്രാഫിയുടെ യഥാർഥ ലോകം സമ്മാനിക്കുന്നു.
പെർഫോമൻസ്: സെൻസിബിൾ, ഭാവിയിലും മികച്ചുനിൽക്കും
ഓപ്പോ റെനോ8 ടി 5ജി ഫീച്ചറുകളാൽ സമ്പന്നമാണ്. എന്നാൽ അതിന്റെ മേന്മകളിൽ മികച്ച പ്രകടനശേഷിയും ഉൾപ്പെടുന്നുണ്ട്. 6nm ഫാബ്രിക്കേഷൻ പ്രക്രിയയിൽ നിർമ്മിച്ച ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 എസ്ഒസി 5ജി ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഹെവി ഗെയിമിങ് അടക്കം ഒന്നിലധികം രീതികളിൽ വിവിധ ജോലികൾ നൽകിയപ്പോൾ അവയെല്ലാം അനായാസം സമർഥമായി കൈകാര്യം ചെയ്യാൻ ഒക്ടാ-കോർ എസ്ഒസി ചിപ്സെറ്റിന് സാധിച്ചു.
5ജി സേവനങ്ങൾ ഇന്ത്യയിൽ കാട്ടുതീ പോലെ പടരുന്ന സാഹചര്യത്തിൽ, നിങ്ങളുടെ അടുത്ത സ്മാർട്ട്‌ഫോണിന് ശരിക്കും 5ജി ആയിരിക്കേണ്ടത് ഏറെ പ്രധാനമാണ്. ഓപ്പോ റെനോ8 ടി 5ജി ഇക്കാര്യത്തിൽ ഭാവിയുടെ വാഗ്ദാനം ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലേ. നിങ്ങളുടെ യൂട്യൂബ് ചാനലിലേക്ക് സൈസ് കൂടിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയോ, വലിയ ഗെയിമുകൾ ഡൗൺലോഡ് ചെയ്യുകയോ വേണ്ടിവന്നാൽ ഈ ഓപ്പോ ഉപകരണം നിങ്ങളുടെ ജോലി ഈസിയായി നിർവഹിച്ചുതരും. അതിനെക്കാൾ ഉപരിയായി ഈ സ്മാർട്ട്ഫോണിന്റെ 5ജി റേഡിയോയുടെ കുറഞ്ഞ ലേറ്റൻസി ഗെയിമിംഗ് സമയത്ത് മിനിമം പിംഗ് ഉറപ്പാക്കുന്നു, നിങ്ങൾ ഓൺലൈൻ ഗെയിമിങ്ങിലും മറ്റും ഏർപ്പെട്ടിരിക്കുമ്പോൾ ഇത് ഏറെ സഹായകരമാണ്.
8 ജിബി റാം ശേഷിയുള്ള ഈ സ്മാർട്ട്ഫോണിന്റെ മൾട്ടിടാസ്‌കിങ്ങും ആപ്പ് ലോഡിംഗ് സമയവും വളരെ മികച്ചതാണ്, ഇത് വെർച്വൽ റാം വിപുലീകരണ സവിശേഷത വഴി 16 ജിബി വരെ വികസിപ്പിക്കാനാകും. കാലതാമസമില്ലാത്ത പ്രവർത്തനത്തിന് പേരുകേട്ട ഫീച്ചറുകളാൽ സമ്പന്നമായ കളർഒഎസ് 13 യുഐ വഴിയാണ് ഈ തടസ്സമില്ലാത്ത ഉപയോക്തൃ അനുഭവം നൽകുന്നത്. അതേസമയം, അതിന്റെ സോളിഡ് ഡൈനാമിക് കമ്പ്യൂട്ടിംഗ് എഞ്ചിന് 18 ആപ്പുകൾ വരെ പശ്ചാത്തലത്തിൽ സുഗമമായി പ്രവർത്തിപ്പിക്കാൻ കഴിയും.
ആൻഡ്രോയിഡ് 13-അധിഷ്ഠിത കളർഒഎസ് 13 ഓപ്പറേറ്റിംഗ് സിസ്റ്റവുമായി അരങ്ങേറ്റം കുറിക്കുന്ന റെനോ ലൈനപ്പിലെ ആദ്യത്തെ ഡിവൈസാണ് ഓപ്പോ റെനോ8 ടി 5ജി. ഉപയോക്താക്കളുടെ സമ്പൂർണ്ണ മനസ്സമാധാനത്തിനായി, രണ്ട് ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ പാച്ച് അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഇന്ന് ഡാറ്റ പ്രൈവസി ഏറെ പ്രധാനമാണ്. കളർഒഎസ് 13 വിപുലമായ സുരക്ഷയും സ്വകാര്യത സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. സ്മാർട്ടായ ഓൾവെയ്സ് ഓൺ ഡിസ്പ്ലേ, മീറ്റിംഗ് അസിസ്റ്റന്റ്, ഓട്ടോ പിക്‌സലേറ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. കൂടാതെ, വിവരങ്ങൾ ചോരുന്നത് തടയാൻ സ്വകാര്യതാ പ്രൊട്ടക്ഷൻ ഫീച്ചർ ഒരു നിശ്ചിത കാലയളവിനുശേഷം ക്ലിപ്പ്ബോർഡ് ഉള്ളടക്കങ്ങൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യുന്നു. മാത്രമല്ല, പ്രൈവറ്റ് സേഫ് ഫീച്ചറും അംഗീകരിക്കപ്പെട്ട അഡ്വാൻസ്ഡ് എൻക്രിപ്ഷൻ സ്റ്റാൻഡേർഡ് (എഇഎസ്) ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു.
ഓഡിയോഫൈലുകൾക്കുള്ള ഒരു യഥാർത്ഥ ട്രീറ്റ് എന്ന നിലയിൽ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഡിറാക് സറൗണ്ട് സൗണ്ടും ഈ സ്‌മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നു. കൂടാതെ ഒരു അൾട്രാ വോളിയം മോഡും ഉണ്ട്. അത് സ്പീക്കർ വോളിയം 200 ശതമാനമായി വർധിപ്പിക്കുന്നു. ബഹളം നിറഞ്ഞ ഔട്ട്ഡോർ സാഹചര്യങ്ങളിൽ ഇത് സൗകര്യപ്രദമാണ്.

ബാറ്ററി: ഒരു മാരത്തൺ അനുഭവം
ഓപ്പോ റെനോ8 ടി 5ജിക്ക് 4,800എംഎഎച്ചിന്റെ ബാറ്ററിയാണുള്ളത്. കളർഒഎസ് 13 നൊപ്പം സ്നാപ്ഡ്രാഗൺ 695 എസ്ഒസിക്കും മികച്ച പിന്തുണയാണ് ഈ ബാറ്ററി നൽകുന്നത്. വീഡിയോ സ്ട്രീമിംഗ്, ഹെവി വെബ് ബ്രൗസിംഗ്, മ്യൂസിക് പ്ലേബാക്ക്, യുഐ നാവിഗേഷൻ, ഗെയിമിംഗ് എന്നിവയും അതിലേറെയും ടാസ്കുകൾ നൽകിയാലും ദിവസം മുഴുവൻ ബാറ്ററിലൈഫ് നൽകുന്നുണ്ട്.
നിങ്ങൾ എങ്ങനെയെങ്കിലും ബാറ്ററി ചാർജ് തീർത്താൽപ്പോലും നിമിഷനേരം കൊണ്ട് ചാർജ് ചെയ്യാൻ സാധിക്കും. അതിന് നന്ദി പറയേണ്ടത് 67-വാട്ട് സൂപ്പർവൂക്ടിഎം ഫാസ്റ്റ് ചാർജറിനാണ്. ഏകദേശം 45 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം ബാറ്ററിയിലെത്താൻ ഇത് സഹായിക്കുന്നു.
ഫാസ്റ്റ് ചാർജിംഗ് സാധാരണയായി ബാറ്ററിയുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അത് റെനോ8 ടി 5ജിക്ക് ഒരു പ്രശ്നമല്ല. ഓപ്പോ അതിന്റെ ഉടമസ്ഥതയിലുള്ള ബാറ്ററി ഹെൽത്ത് എഞ്ചിനും (ബിഎച്ച്ഇ) 1600 ബാറ്ററി ചാർജിംഗ് സൈക്കിളുകൾ വരെ വാഗ്ദാനം ചെയ്യുന്ന അഞ്ച്-ലെയർ ചാർജിംഗ് പരിരക്ഷയും വിന്യസിച്ചിട്ടുണ്ട്. ഇത് നിലവിൽ ഈ മേഖലയിലുള്ള ചാർജിങ് സൈക്കിളായ 800 നേക്കാൾ വളരെ മുകളിലാണ്.
ഇവിടെ ലഭിക്കുന്ന ഏറ്റവും മികച്ച ഒരു ആനുകൂല്യം എന്തെന്നാൽ 48 മാസത്തെ ഫ്ലൂവൻസി പ്രൊട്ടക്ഷൻ ഗ്യാരണ്ടിയാണ്. ഉയർന്ന ക്ലെയിമുകൾ ഉന്നയിക്കുന്നത് ഒരു വിഷയം തന്നെയാണ്. എങ്കിലും മൂന്ന് വർഷം മുഴുവൻ ഉപയോഗിക്കാൻ സാധിക്കുമെന്ന ഉറപ്പ് ഓപ്പോയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നുണ്ട്.

ആദ്യകാഴ്ചയിൽ വ്യക്തമാകുന്നത്
നിങ്ങൾ മികച്ച ഒരു ഓൾറൗണ്ടർ സ്മാർട്ട്‌ഫോൺ തേടുകയാണെങ്കിൽ ഓപ്പോ റെനോ8 ടി 5ജി എല്ലാ ഗുണഗണങ്ങളോടും കൂടിയാണ് എത്തുന്നത്.
എതിരാളികളെ തകർക്കാനും നിലംപരിശാക്കാനുമുള്ള പ്രകടനമികവ് ഈ സ്മാർട്ട്ഫോണിനുണ്ട്. ഫോണിന്റെ ക്യാമറ സംവിധാനവും നൂതന ഇമേജ് പ്രോസസ്സിംഗ് വിസാർഡ്‌റിയും ഉപയോഗിച്ചും ഓപ്പോ മികവ് വ്യക്തമാക്കി. എത്ര ഉപയോഗിച്ചാലും ചാർജ് അധികം കുറയാത്ത ബാറ്ററിയും മിന്നുന്ന ഡിസ്പ്ലേയും സന്തോഷം പകരുന്നുണ്ട്.
ഓപ്പോ റെനോ8 ടി 5ജി എന്നത് തീർച്ചയായും പരിഗണിക്കേണ്ട ഒരു സ്മാർട്ട്ഫോണാണ്. ഒരു ഫൈവ്സ്റ്റാർ സ്മാർട്ട്‌ഫോൺ അനുഭവവുമാണ് ഇത് നൽകുന്നത്. 29,999 രൂപ എന്ന ആകർഷകമായ വിലയിൽ, ഫെബ്രുവരി 10 മുതൽ ആണ് ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ഫ്ലിപ്കാർട്ട്, ഓപ്പോ സ്റ്റോർ, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിലുടനീളം ഇത് ലഭ്യമാകും. സൺറൈസ് ഗോൾഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ റെനോ8 ടി 5ജി ലഭിക്കും. ഈ സ്മാർട്ട്ഫോണിന്റെ ലഭ്യത ഇപ്പോൾതന്നെ നിങ്ങൾക്ക് ഉറപ്പാക്കാവുന്നതാണ്. മികച്ച ഓഫറുകൾക്കൊപ്പം ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഫ്ലിപ്കാർട്ടിലും ഓപ്പോ സ്റ്റോറിലും അവസരമുണ്ടാകും.

അതിനിടെ, ഓപ്പോ തങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച ത്രീഡി അനുഭവത്തിനായി എൻകോ എയർ3 ടിഡബ്ലുഎസ് ഇയർഫോണുകളും റെനോ8 ടി 5ജിയ്ക്ക് ഒപ്പം അവതരിപ്പിച്ചു. ഒരു പുതിയ സുതാര്യമായ ലിഡ് ഡിസൈനിലാണ് ഈ വയർലെസ് ഇയർഫോണുകൾ എത്തുന്നത്. സമാനതകളില്ലാത്ത ശബ്‌ദ നിലവാരം അൺലോക്ക് ചെയ്യുന്ന ഗംഭീരമായ Cadence HiFi5 DSP-യുമായി ചേർന്ന ശക്തമായ 13.4mm ഡ്രൈവറുകൾക്കൊപ്പം ആണ് ഈ ഇയർഫോണുകൾ എത്തുന്നത്. കൂടാതെ, ബ്ലൂടൂത്ത് v5.2 പിന്തുണ എൻകോ എയർ3 ടിഡബ്ലുഎസിനും റെനോ8 ടി 5ജിയ്ക്കും ഇടയിൽ സ്ഥിരതയുള്ള കണക്ഷൻ ഉറപ്പാക്കുന്നു. ഇയർഫോണുകൾ വ്യക്തിഗതമായി ആറ് മണിക്കൂർ ബാക്കപ്പ് നൽകുന്നു, ചാർജിംഗ് കേസുമായി സംയോജിപ്പിക്കുമ്പോൾ മൊത്തം 25 മണിക്കൂർ. പുതിയ IP54-റേറ്റുചെയ്ത ഓപ്പോ എൻകോ എയർ3യുടെ ഭാരം 3.75 ഗ്രാം വീതമാണ്. 2023 ഫെബ്രുവരി 10 മുതൽ ഫ്ലിപ്കാർട്ട്, ആമസോൺ, ഓപ്പോ സ്റ്റോർ, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഇത് വിൽപ്പനയ്‌ക്കെത്തും, വെറും 2999 രൂപയാണ് ഈ ഇയർഫോണുകളുടെ വില.


Click it and Unblock the Notifications