വീണ്ടും സെല്‍ഫി ഗെയിമുമായി ഓപ്പോ!

Written By:

ചൈനീസ് ടെലികോം കമ്പനിയായ ഓപ്പോ ഇന്ത്യയില്‍ വീണ്ടും ഉപഭോക്താക്കളെ എങ്ങനെ തങ്ങളിലേക്ക് ആകര്‍ഷിക്കാം എന്നാണ് ആലോചിക്കുന്നത്. നവംബര്‍ 2ന് ഓപ്പോ F5 2017 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ സ്റ്റോറുകളില്‍ എത്തും എന്നു പ്രതീക്ഷിക്കുന്നു.

വീണ്ടും സെല്‍ഫി ഗെയിമുമായി ഓപ്പോ!

ഓപ്പോയുടെ ഏറ്റവും പുതിയ ഹാന്‍സെറ്റിന്റെ സ്‌ക്രീന്‍ റേഷ്യോ 18:9 ആകുന്നു. ഈ റേഷ്യോയില്‍ ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭൂതിയാണ് നല്‍കുന്നത്.

ഏവരും കാത്തിരിക്കുന്ന ഓപ്പോ എഫ്5ന്റെ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിസിലെസ് സ്‌ക്രീന്‍

2160X 1080 പിക്‌സല്‍ റസൊല്യൂഷനുളള 6 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. മറ്റു ഫോണുകളുമായി നോക്കുമ്പോള്‍ കുറച്ചു വലുപ്പം കൂടുതലാണ് ഈ ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക്. 6 ഇഞ്ച് ഡിസ്‌പ്ലേയുളള ഈ ഓപ്പോ ഫോണിലൂടെ ബ്രൗസിങ്ങ്, ഗെയിമിങ്ങ്, റീഡിങ്ങ്, വീഡിയോ പ്ലേ ബാക്ക് എന്നിവയില്‍ മികച്ച യോഗ്യതയുളള ഹാന്‍സെറ്റാണെന്ന് വ്യക്തമാക്കുന്നു. വരാനിരിക്കുന്ന ഓപ്പോ 5, പുതിയ സെല്‍ഫി ക്യാപ്ച്ചര്‍ ടെക്‌നോളജിയാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഓപ്പോ A1 ടെക്‌നോളജി

ഓപ്പോ എഫ്5 ക്യാമറയില്‍ A1 ടെക്‌നോളജിയാണ് നല്‍കിയിരിക്കുന്നത്. ഇത് സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയില്‍ കൂടുതല്‍ പ്രചാരണം നേടിയതായി പറയുന്നു. നമുക്ക് അറിയാവുന്നതു പോലെ സെല്‍ഫി വിദഗ്ധര്‍ ഓപ്പോ എഫ്5 ന്റെ മുന്‍ ക്യാമറയില്‍ പരിഷ്‌കരിച്ച ബ്യൂട്ടി ടെക്‌നോളജി ഉപയോഗപ്പെടുത്തി വരുന്നു. മെച്ചപ്പെട്ട സെല്‍ഫി ഷോട്ടുകള്‍ ലഭ്യമാക്കുന്നതിനായി സങ്കീര്‍ണ്ണമായ A1 അല്‍ഗോരിതം ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ ഈ ഫോണ്‍ കൈയ്യില്‍ എത്തിയാല്‍ മാത്രമേ ഫൈനല്‍ ഔട്ട്പുട്ട് എങ്ങനെ എന്ന് അറിയാന്‍ സാധിക്കൂ.

മള്‍ട്ടിമീഡിയ അനുഭവം വര്‍ദ്ധിപ്പിക്കാന്‍

മള്‍ട്ടിമീഡിയ അനുഭവം മെച്ചപ്പെടുത്തുന്നതിന് വലിയ 6 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയാണ് ഓപ്പോ എഫ് 5ന് നല്‍കിയിരിക്കുന്നത്. സോഫ്റ്റ്‌വയര്‍ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് A1 ഉപയോഗിച്ച ഹാന്‍സെറ്റുകള്‍ ഇതിനു മുന്‍പും എത്തിയിട്ടുണ്ട്.

റാം/ പ്രോസസര്‍

മറ്റു പ്രധാന സവിശേഷതകള്‍ പോലെ തന്നെയാണ് ഓപ്പോ 5ന്റെ മറ്റു സവിശേഷതകളായ 4ജിബി റാം, 6ജിബി റാം വേരിയന്റുകള്‍. 4ജി റാം വേരിയന്റിന് 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഉളളത്. എന്നാല്‍ രണ്ടാമത്തെ വേരിയന്റിന് 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും. ക്വര്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 S0C പ്രോസസില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ് 7 ന്യുഗട്ടില്‍ റണ്‍ ചെയ്യുന്ന ഓപ്പോ എഫ്5ന് 4000എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോള്‍ഡ്, ചുവപ്പ്, കറുപ്പ് എന്നീ വേരിയന്റുകളില്‍ ഇന്ത്യയില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The new smartphone- OPPO F5 is expected to hit Indian stores on November 2nd, 2017. OPPO F5 will be company's latest selfie centered handset for masses and will also be the first mobile phone from OPPO to boast the new 18:9 aspect ratio screen.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot