ഓപ്പോയുടെ സബ് ബ്രാന്‍ഡ് 'റിനോ' അവതരിപ്പിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ അടുത്തമാസം വിപണിയില്‍

|

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ തങ്ങളുടെ പുതിയ സബ് ബ്രാന്‍ഡായ 'റിനോ' യെ ചൈനീസ് വിപണിയില്‍ അവതരിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി റിനോ ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ഏപ്രില്‍ 10ന് വിപണിയിലെത്തും. ഓപ്പോ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

 

ഓപ്പോ ലക്ഷ്യമിടുന്നത്.

ഓപ്പോ ലക്ഷ്യമിടുന്നത്.

യുവാക്കളെ കേന്ദ്രീകരിക്കുകയാണ് പുത്തന്‍ സബ് ബ്രാന്‍ഡു കൊണ്ട് ഓപ്പോ ലക്ഷ്യമിടുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ലോഗോ പോലും യുവാക്കളെ ഏറെ ആകര്‍ഷിക്കുന്നതായിരുന്നു. ബഡ്ജറ്റ് വിലയില്‍ യുവാക്കളെ ആകര്‍ഷിക്കുന്ന മോഡലുകള്‍ പുറത്തിറക്കാന്‍ പുതിയ റിനോയിലൂടെ കഴിയുമെന്നാണ് ഓപ്പോ കരുതുന്നത്.

കളര്‍ഫുളായ ലോഗോ

കളര്‍ഫുളായ ലോഗോ

ഓപ്പോയുടെ വൈസ്പ്രസിഡന്റ് ബ്രയന്‍ ഷെന്‍ റിനോയുടെ ലോഗോ വെബോയില്‍ ഷെയര്‍ചെയ്യുകയുണ്ടായി. വളരെ കളര്‍ഫുളായ ലോഗോ യുവാക്കളെ കേന്ദ്രീകരിച്ചുള്ളതാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകും. ചൈനയില്‍ ഏപ്രില്‍ പത്തിനാകും റെനോയുടെ കീഴില്‍ ആദ്യ ഫോണ്‍ പുറത്തിറങ്ങുക. പരസ്യങ്ങളില്‍ ആകൃഷ്ടരാണ് ചൈനയിലെ യുവജനത.

ആരാധകരെ അറിയിച്ചത്
 

ആരാധകരെ അറിയിച്ചത്

ഓപ്പോയുടെ വൈസ്പ്രസിഡന്റ് ബ്രയന്‍ ഷെന്‍ തന്നെയാണ് ഏപ്രില്‍ മാസം പുത്തന്‍ മോഡല്‍ പുറത്തിറങ്ങുന്ന കാര്യം സ്മാര്‍ട്ട്‌ഫോണ്‍ ആരാധകരെ അറിയിച്ചത്. ഇരട്ട ക്യാമറയാകും പിന്നിലുള്ളതെന്നാണ് അറിയുന്നത്. ഇതിനുള്ള സൂചന നല്‍കി ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വിപണിയില്‍ ചലനമുണ്ടാക്കി

വിപണിയില്‍ ചലനമുണ്ടാക്കി

ഓപ്പോ കഴിഞ്ഞ വര്‍ഷമാണ് റിയല്‍മി എന്ന പേരില്‍ ഇന്ത്യയില്‍ സബ് ബ്രാന്‍ഡ് പുറത്തിറക്കിയത്. വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ റിയല്‍മി ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ചലനമുണ്ടാക്കി. ഓപ്പോയില്‍ നിന്നും തികച്ചും വ്യതിചലിച്ച് പുത്തന്‍ ബ്രാന്‍ഡാവുകതന്നെയായിരുന്നു ലക്ഷ്യം. ഇത് ഇന്ത്യയില്‍ ഒരുപരിധിവരെ വിജയിച്ചു.

സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍

സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍

ഇതിനെല്ലാം പുറമേ ഒരു കാര്യം കൂടി. സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പ്‌സെറ്റില്‍ കരുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ പുറത്തിറക്കാന്‍ ഓപ്പോ തയ്യാറെടുക്കുകയാണ്. ഫ്‌ളാ്ഷിപ്പ് ശ്രേണിയിലാകും ഈ ഫോണ്‍ മത്സരിക്കുക. കരുത്തന്‍ ബാറ്ററിയും ഈ ഫോണിലുണ്ടാകുമെന്നും അറിയുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടമായോ? വാട്‌സ്ആപ്പ് ചാറ്റ് സുരക്ഷിതമാക്കാനിതാ 11 വഴികള്‍സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടമായോ? വാട്‌സ്ആപ്പ് ചാറ്റ് സുരക്ഷിതമാക്കാനിതാ 11 വഴികള്‍

Best Mobiles in India

Read more about:
English summary
Oppo Unveils 'Reno' Sub-Brand, First Phone to Launch April 10

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X