അടിമുടി മാറി ഓപ്പോ ഫോണുകൾ; പുതിയ റെനോ 10 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു
ഓപ്പോയുടെ റെനോ 10 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. സീരിസിൽ മൂന്ന് ഫോണുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. വളഞ്ഞ ഡിസ്‌പ്ലേകൾ, ടെലിഫോട്ടോ ക്യാമറകൾ, ഫാസ്റ്റ് ചാർജിംഗ് പിന്തുണ എന്നിവയാണ് റെനോ 10 സീരിയസിന്റെ എടുത്തുപറയേണ്ട സവിശേഷതകൾ. ഫോണുകൾക്കൊപ്പം ഓപ്പോ എൻകോ എയർ 3 പ്രോ എന്ന വയർലെസ് ഇയർബഡും ഓപ്പോ പുറത്തിറക്കിയിട്ടുണ്ട്.
ഓപ്പോ റെനോ 10 പ്രോയുടെ അടിസ്ഥാന വേരിയന്റിന്റെ വില 39,999 രൂപയാണ് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് അടിസ്ഥാന വേരിയന്റിൽ ഉള്ളത്. ഇതിന്റെ സ്റ്റാന്റേർഡ് വേരിയന്റിന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല. ജൂലൈ 20 ന് ഫ്ലിപ്പ്കാർട്ട് വഴി ഇതിന്റെ വില പുറത്തുവിടും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. റെനോ 10 പ്രോയുടെ ടോപ് എൻഡിന്റെ വില 54,999 രൂപയാണ്.

റെനോ 10 പ്രോ പ്ലസിനും 54,999 രൂപ ആയിരിക്കും വില. ജൂലൈ 13 മുതൽ ഇവയുടെ വിൽപന ആരംഭിക്കും. ഓപ്പോ എൻകോ എയർ 3 പ്രോ എന്ന ഇയർബഡിന്റെ വില 4,999 രൂപ ആയിരിക്കും. ഒരു സ്ലിം പ്രൊഫൈൽ, ഒരു വളഞ്ഞ ഡിസ്പ്ലേ, ഒരു പഞ്ച്-ഹോൾ ഡിസൈൻ എന്നിവ വാഗ്ദാനം ചെയ്യുന്ന ഹാൻഡ് സെറ്റുകളാണ് റെനോ 10 സീരീസിലൂടെ കമ്പനി പുറത്തിറക്കിയത്.
റെനോ 10 പ്രോക്കും പ്രോ പ്ലസിനും ടെലിഫോട്ടോ റിയർ ക്യാമറ ഉണ്ടായിരിക്കും. 64-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയിൽ 3x ഒപ്റ്റിക്കൽ സൂം ഉള്ള പെരിസ്‌കോപ്പ് ലെൻസും ഉൾപ്പെടുന്നു. OIS, 120x ഹൈബ്രിഡ് സൂം എന്നിവയും ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച ലോ ലൈറ്റ് പെർഫോമൻസ്, OIS, ഓൾ-പിക്സൽ ഓമ്‌നിഡയറക്ഷണൽ ഫോക്കസ് എന്നിവയ്ക്കായി വലിയ സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഉണ്ടായിരിക്കും.

അൾട്രാ വൈഡ് ആംഗിൾ ക്യാമറക്ക് 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഉണ്ട്. 32 മെഗാപിക്സൽ ആയിരിക്കും ഫോണിന്റെ ഫ്രണ്ട് ക്യാമറ. ഓട്ടോഫോക്കസും കുറഞ്ഞ വെളിച്ചത്തിൽ മുഖം തിരിച്ചറിയാനുള്ള സവിശേഷതയും ഫ്രണ്ട് ക്യാമറക്ക് ഉണ്ടായിരിക്കും. മാത്രമല്ല വിശാലമായ സെൽഫികൾക്കായി 90 ഡിഗ്രി വ്യൂ ഫീൽഡും ഉൾപ്പെടുത്തിയിട്ടുണ്ട്. 10 പ്രോയും സ്റ്റാൻഡേർഡ് പതിലും ഈ ക്യാമറ ഉണ്ടായിരിക്കും.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റാണ് 10 പ്രോ പ്ലസിൽ ഉള്ളത്. സ്റ്റാൻഡേർഡ് ഓപ്പോ റെനോ 10ൽ മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റും ഉപയോഗിച്ചിരിക്കുന്നു. പ്രോ മോഡലിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി SoC ആണ് ഉള്ളത്. പ്രോയ്ക്ക് 4,600mAh ക്യാമറയും പ്രോ പ്ലസിന് 4,700mAh ബാറ്ററിയുമാണ് ഉള്ളത്. സാധാരണ പതിപ്പിനാകട്ടെ 5,000mAh ബാറ്ററിയും ഉണ്ടാകും.
പ്രോ, പ്രോ പ്ലസ് എന്നീ മോഡലുകൾക്ക് 100W ഫ്ലാഷ് ചാർജിനുള്ള പിന്തുണയുണ്ട് സാധാരണ മോഡലിന് ആകട്ടെ 67W ഫാസ്റ്റ് ചാർജ് ടെക്‌നോളജി ആണ് ഉള്ളത്. അതേ സമയം ആക്റ്റീവ് നോയ്സ് ക്യാൻസലേഷനുമായി ആണ് ഓപ്പോ എൻകോ എയർ 3 പ്രോ എന്ന വയർലെസ് ഇയർബഡ് മാർക്കറ്റിലെത്തുന്നത്. മികച്ച രീതിയിലെ ശ്രവണ അനുഭവത്തിനായി LDAC ബ്ലൂടൂത്ത് കോഡെക്കിനുള്ള പിന്തുണയും ഇതിൽ ഉണ്ടായിരിക്കും.
ഗ്രീൻ കളർ മോഡലിൽ ആയിരിക്കും എൻകോ എയർ 3 പ്രോ ലഭ്യമാകുക. 49db വരെ ശബ്‌ദ റദ്ദാക്കൽ ഡെപ്‌ത് നൽകാൻ ഈ ഇയർബഡുകൾക്ക് സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. ടച്ച് നിയന്ത്രണത്തിലും ഈ ഇയർബഡുകൾ പ്രവർത്തിക്കുന്നതാണ്.


Click it and Unblock the Notifications








