വിമര്‍ശകരുടെ വാ അടപ്പിക്കാന്‍ സ്പ്രിന്റ് ഉപകരണങ്ങള്‍ക്ക് പുതിയ അപ്ഡേഷന്‍

Posted By:

വിമര്‍ശകരുടെ വാ അടപ്പിക്കാന്‍ സ്പ്രിന്റ് ഉപകരണങ്ങള്‍ക്ക് പുതിയ അപ്ഡേഷന്‍

ഡാറ്റ, ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷന്‍ എന്നിവയുടെ സേവന ദാതാക്കളായ സ്പ്രിന്റ് അവരുടെ മൂന്ന് ഉപകരണങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പ്രഖ്യാപിച്ചത് ഈയിടെയാണ്.  എച്ച്ടിസി ഇവോ 4ജി, എച്ച്ടിസി ഇവോ ഡിസൈന്‍ 4ജി, സാംസംഗ് എപിക് 4ജി എന്നീ മോഡലുകള്‍ക്കാണ് സ്പ്രിന്റ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എച്ച്ടിസി ഇവോ 3ഡി അപ്‌ഡേഷന്‍ ലഭിച്ചത് അടുത്തിടെയാണ്.  ഇത് സാങ്കേതികലോകത്തെ ഇളക്കി മറിച്ചിരുന്നു.  കേരിയര്‍ ഐക്യു സോഫ്റ്റ്‌വെയര്‍ ഈ ഹാന്‍ഡ്‌സെറ്റില്‍ നിന്നും ഒഴിവാക്കിക്കൊണ്ടായിരുന്നു അപ്‌ഡേഷന്‍ നടന്നത് എന്നതായിരുന്നു ഇതിനു കാരണം.

കൂടുതല്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് അപ്‌ഡേഷനുകള്‍ ലോഞ്ച് ചെയ്യും എന്നാണ് സ്പ്രിന്റ് അധികൃതരുടെ പ്രഖ്യാപനം.  അതുവഴി നിലവിലുള്ള അനാവശ്യ സോഫ്റ്റ്‌വെയറുകള്‍ ഒഴിവാക്കാന്‍ സാധിക്കുമത്രെ.  ഉപയോക്താക്കളുടെ ഡാറ്റകളും വിവരങ്ങളും ശേഖരിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ ആയിരുന്നു കേരിയര്‍ ഐക്യു.

സ്പ്രിന്റ് തങ്ങളുടെ 26 ദശലക്ഷത്തോളം ഉപകരണങ്ങളില്‍ മുമ്പ് ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടായിരുന്നു.  ഫോണ്‍ കോളുകള്‍, ഇമെയിലുകള്‍, ടെക്‌സ്റ്റ് മെസ്സേജുകള്‍, ഫോട്ടോസ് എന്നിങ്ങനെയുള്ള സ്വകാര്യ വിവരങ്ങള്‍ അറിയാനും ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാവുന്നതാണ് എന്നതായിരുന്നു ഇതിനെതിരെ പ്രതിഷേധം ഉയരാനുണ്ടായ കാരണം.

എന്നാല്‍ ഇത്തരം സ്വകാര്യ വിവരങ്ങള്‍ ഒരിക്കലും ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ശേഖരിച്ചില്ല എന്നാണ് സ്പ്രിന്റിന്റെ അവകാശവാദം.  മറിച്ച് ഫോണുകള്‍ സര്‍ട്ടിഫൈ ചെയ്യാന്‍ മാത്രമാണ് ഇത് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ഏതായാലും കേരിയര്‍ ഐക്യു സോഫ്റ്റ്‌വെറിനെതിരെ ഉയര്‍ വന്നുകൊണ്ടിരുന്ന എതിര്‍പ്പിനെഥിരെ പെട്ടെന്നു ആവശ്യമായ നടപടികള്‍ കൈകൊണ്ടു എന്നത് പ്രശംസ അര്‍ഹിക്കുന്നു.  ഈ സോഫ്റ്റ്‌വെയര്‍ പിന്‍വലിച്ചതിനാല്‍ ഇനി സ്പ്രിന്റിന് അവരുടെ നെറ്റ് വര്‍ക്ക് നിയന്ത്രിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരും.

ഈ മാസം അവസാനത്തോടെ ആയിരിക്കും എച്ച്ടിസി ഇവോ 4ജിയ്ക്ക് അപ്‌ഡേഷന്‍ ലഭിക്കുക.  കേരിയര്‍ ഐക്യു സോഫ്റ്റ്‌വെയര്‍ ഒഴിവാക്കപ്പെടും എന്നതിനാല്‍ എന്തെങ്കിലും സുരക്ഷ ഉറപ്പാക്കുന്ന അപ്‌ഡേഷന്‍ ഈ പുതിയ അപ്‌ഡേഷനില്‍ ഉള്‍പ്പെടും എന്നു വേണം പ്രതീക്ഷിക്കാന്‍.

മൈക്രോ ബ്ലോഗിംഗ് സൈറ്റ് ആയ ട്വിറ്ററുമായി ചേര്‍ന്നു പോകും വിധത്തിലുള്ള പീപ് ക്ലൈന്റ് അപ്‌ഡേഷനുണ്ടാരിക്കും ഇതില്‍.  ഈ അപ്‌ഡേഷനോടെ ഹാന്‍ഡ്‌സെറ്റിന് കൂടുതല്‍ മികച്ച ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പീപ് ക്ലൈന്റിനൊപ്പം സുരക്ഷാ ഇപ്‌ഡേഷനും ലഭിക്കും എച്ച്ടിസി ഡിസൈന്‍ 4ജിയ്ക്ക്.  ഇവയ്ക്കു പുറമെ സ്പ്രിന്റ് സോണ്‍ ക്ലൈന്റും ഈ ഫോണിന് ലഭിക്കും.  ബാറ്ററി ലൈഫിന്റെ മികവ് വര്‍ദ്ധിക്കും.

യൂസര്‍ ഇന്റര്‍പെയ്‌സില്‍ മാറ്റമൊന്നും വരില്ല.  3എല്‍എം എന്റര്‍പ്രൈസ് ടൂള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും ഈ പുതിയ അപ്‌ഡേഷന്‍ വഴി.  ജനുവരി 24ഓടെ ഈ അപ്‌ഡേഷന്‍ ലഭിച്ചു തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സാംസംഗ് എപിക് 4ജിയുടെ അപ്‌ഡേ,ന്‍ എപ്പോള്‍ വേണമെങ്കിലും ലഭ്യമായി തുടങ്ങാം എന്ന അവസ്ഥയിലാണ്.  സ്പീക്കര്‍ ഫീഡ്ബാക്ക് പ്രശ്‌നം പരിഹരിക്കപ്പെടും.  ക്യുഐകെ, അസ്ഫാള്‍ട്ട് 5 ആപ്ലിക്കേഷനുകള്‍ പ്രീലോഡ് ചെയ്യപ്പെടില്ല.  എന്നാല്‍ ഇവ ആവശ്യമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot