ഗര്‍ഭിണികള്‍ക്കൊരു പച്ചമാങ്ങ

Posted By: Vivek

അതെ, പച്ചമാങ്ങ തന്നെ. ഗര്‍ഭകാലത്തെ ചിട്ടകള്‍ സംബന്ധിച്ച് മലയാളത്തിലെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ് പച്ചമാങ്ങ. മാതൃഭൂമിയാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. ആഴ്ച തോറുമുള്ള അമ്മയിലെയും, ഗര്‍ഭസ്ഥ ശിശുവിലെയും മാറ്റങ്ങള്‍ പറഞ്ഞു തരുന്ന ഒരു കലണ്ടര്‍ ഇതിലുണ്ട. ഭാരിച്ച പുസ്്തകങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഒരിയ്ക്കലും വായിച്ചറിയാന്‍ സാധിയ്ക്കാത്ത പ്രധാനപ്പെട്ട വിവരങ്ങള്‍ ഇതില്‍ സംക്ഷിപ്ത രൂപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ സഹിതമാണ് ഈ കലണ്ടര്‍ രൂപപ്പെടുത്തിയിരിയ്ക്കുന്നത്. മാത്രമല്ല അത്യാവശ്യം അറിഞ്ഞിരിക്കേണ്ട മെഡിക്കല്‍ വിവരങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഗര്‍ഭിണികള്‍ക്കൊരു പച്ചമാങ്ങ

കുട്ടിയുടെയും, അമ്മയുടെയും ആരോഗ്യം സംരക്ഷിയ്്ക്കാന്‍ അത്യാവശ്യം അറിയേണ്ട, പാലിക്കേണ്ട കാര്യങ്ങളെല്ലാമുള്ള ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് 2.2 മുതലുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിയ്ക്കും.

പച്ചമാങ്ങ ഡൗണ്‍ലോഡ് ചെയ്യാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot