5000എംഎഎച്ച് ബാറ്ററിയുമായി പാനസോണികിന്റെ കിടിലന്‍ ഫോണ്‍ എത്തി!

Written By:

ഈ വന്‍ഷം ആദ്യം പാനസോണിക് 15 സ്മാര്‍ട്ട്‌ഫോണകള്‍ പുറത്തിറക്കും എന്ന് പ്രഖ്യാപിച്ചിരുന്നു, അതും 15,000 രൂപയ്ക്കു താഴെ വിലയില്‍. ഈ വാക്കുകള്‍ നില നില്‍ത്തിക്കൊണ്ട് കമ്പനി നിരന്തരം വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണകള്‍ വിപണിയില്‍ ഇറക്കുകയാണ്. ഓഗസ്റ്റില്‍ കമ്പനി അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ആണ് ഇലുഗ A3, ഇലുഗ A3 പ്രോ. എന്നാല്‍ ഇപ്പോള്‍ എത്തുന്നത് ഇലുഗ A3യുടെ പിന്‍ഗാമിയാണ്.

5000എംഎഎച്ച് ബാറ്ററിയുമായി പാനസോണികിന്റെ കിടിലന്‍ ഫോണ്‍ എത്തി!

ഷവോമി റെഡ്മി Y1 ലൈറ്റ് Vs മറ്റു ബജറ്റ് സെല്‍ഫി ഫോണുകള്‍

12,490 രൂപ വിലയുളള ഈ പുതിയ ഫോണ്‍ വിപണിയിലെ മറ്റു ഫോണുകളായ മോട്ടോറോള മോട്ടോ G5Sമായും ഷവോമി റെഡ്മി നോട്ടുമായും മത്‌സരം തന്നെ ആയിരിക്കും. ഇപ്പോള്‍ മൊബൈല്‍ രംഗത്ത് ഏറ്റവും മികച്ച വില്‍പന ഫോണുകളാണ് ഇവ രണ്ടും.

ഇലുഗ A4ന് 5.2 ഇഞ്ച് എച്ച്ഡി 720p ഡിസ്‌പ്ലേ, ക്വാഡ്‌കോര്‍ 1.2GHz മീഡിയാടെക് പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വകസിപ്പിക്കാം.

ഇമെയിലില്‍ കാണുന്ന ഡിസ്‌പ്ലെ നെയിം എങ്ങനെ മാറ്റാം

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ പാനസോണിക് ഇലുഗ A4ന് 13എംപി റിയര്‍ ക്യാമറയും 5എംപി സെല്‍ഫിയുമാണ്. വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, 4ജി വോള്‍ട്ട്, യുഎസ്ബി OTG എന്നിവ കണക്ടിവിറ്റികളാണ്. ആന്‍ഡ്രോയിഡ് നൗഗട്ടിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ ARBO പേഴ്‌സണല്‍ അസിസ്റ്റന്റ് ഇതിനകം തന്നെ ഇലുഗ Xലും ഇലുഗ റേ മാക്‌സിലും കണ്ടിട്ടുണ്ട്. 12,490 രൂപ വില വരുന്ന ഈ ഫോണ്‍ പാനസോണിക്കിന്റെ അംഗീകൃത ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്.

English summary
This year, Panasonic had announced that they will launch 15 smartphones under the Rs. 15,000 price bracket in India by the end of this year.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot