പാനസോണിക് ഇലൂഗ U റിവ്യു; ഇടത്തരം ശ്രേണിയില്‍ പെട്ട മികച്ച സ്മാര്‍ട്‌ഫോണ്‍

Posted By:

കഴിഞ്ഞ വര്‍ഷം തരക്കേടില്ലാത്ത ഏതാനും സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത കമ്പനിയാണ് പാനസോണിക്. രാജ്യത്ത് ശക്തമായ സ്വാധീനമില്ലെങ്കിലും സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പേരെടുക്കാന്‍ ഈ ഫോണുകളിലൂടെ പാനസോണികിന് സാധിച്ചു.

എന്തായാലും ഈ വര്‍ഷം ഇടത്തരം ശ്രേണിയില്‍ പെട്ട ഒരു സ്മാര്‍ട്‌ഫോണ്‍ കൂടി അടുത്തിടെ കമ്പനി അവതരിപ്പിക്കുകയുണ്ടായി. പാനസോണിക് ഇലൂഗ U. 18,990 രൂപ വരുന്ന ഫോണ്‍ ഇടത്തരം ശ്രേണിയില്‍ പെട്ട മികച്ച ഫോണാണെന്ന് പറയാം.

കഴിഞ്ഞ ഏതാനും ദിവസമായി ഇലൂഗ U ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിവ്യൂ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മെറ്റല്‍ ബോഡിയല്ലെങ്കിലും കാഴ്ചയ്ക്ക് ആകര്‍ഷകമായ ഡിസൈന്‍ ആണ് ഇലൂഗ U സ്മാര്‍ട്‌ഫോണിനുള്ളത്. ഫോണിന്റെ ബാക് കവര്‍ ഉറപ്പുള്ളതും വരവീഴാത്തതുമാണ്. കട്ടി അല്‍പം കൂടുതലാണെങ്കിലും ഉപയോഗിക്കാന്‍ സൗകരയപ്രദമാണ്.

 

720 പിക്‌സല്‍ വരുന്ന 5 ഇഞ്ച് IPS HD ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. ഒപ്പം ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും. മികച്ച വ്യൂവിംഗ് ആംഗിളാണ് സ്‌ക്രീന്‍ നലകുന്നത്. അതേസമയം നിറങ്ങള്‍ ചില സമയങ്ങളില്‍ വ്യക്തമാവുകയുമില്ല.

 

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് ആണ് ഇലൂഗ U വില്‍ ഉള്ളത്. അതോടൊപ്പം ഫിറ്റ് ഹോം യൂസര്‍ ഇന്റര്‍ഫേസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. എല്ലാ ആപ്ലിക്കേഷനുകളും ഹോം സ്‌ക്രീനില്‍ തന്നെ തുറക്കാമെന്നതാണ് ഈ യൂസര്‍ ഇന്റര്‍ഫേസിന്റെ പ്രത്യേകത. ഹോം സ്‌ക്രീനിലെ ഐക്കണുകള്‍ കസ്റ്റമൈസ് ചെയ്യാനും സാധിക്കും.

 

ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസറും 2 ജി.ബി. റാമുമാണ് ഫോണില്‍ ഉള്ളത്. ഇന്റേണല്‍ മെമ്മറി 16 ജി.ബിയാണ്. എന്തായാലും സാധാരണ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ വേഗതയുടെ കാര്യത്തില്‍ ഫോണ്‍ മികച്ചതുതന്നെ. അതേസമയം ഉയര്‍ന്ന സൈസുള്ള ഗെയിമുകള്‍ പ്ലേ ചെയ്യുമ്പോള്‍ ചെറിയ രീതിയില്‍ ഹാംഗ് ആവുന്നുണ്ട്.

 

LED ഫ് ളാഷോടു കൂടിയ 13 എം.പി പ്രൈമറി ക്യാമറയും 2 എം.പി ഫ്രണ്ട് ക്യാമറയുമാണ് ഫോണിലുള്ളത്. പിന്‍ ക്യാമറ ശരാശരിയിലും മികച്ചതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുറഞ്ഞ വെളിച്ചത്തിലും വ്യക്തമായ ചിത്രങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കൂടാതെ 720 പിക്‌സല്‍ HD വീഡിയോകള്‍ റെക്കോഡ് ചെയ്യാനും സാധിക്കും. രണ്ട് ക്യാമറകളും HDR മോഡ് സപ്പോര്‍ട് ചെയ്യും.

 

2500 mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇതും ശരാശരിയില്‍ കൂടുതല്‍ ചാര്‍ജ് നല്‍കും.

 

18,990 രൂപയ്ക്ക് ലഭിക്കാവുന്ന മികച്ച ഫോണുകളില്‍ ഒന്നാണ് പാനസോണിക് ഇലൂഗ U എന്ന് നിസംശയം പറയാം. പ്രൊസസര്‍ ഉള്‍പ്പെടെ പല കാര്യങ്ങളിലും ചെറിയ പോരായ്മകള്‍ ഉണ്ടെങ്കിലും ഫോണിന്റെ ഡിസൈനും യൂസര്‍ ഇന്റര്‍ഫേസും ക്യാമറയും എല്ലാം ഈ കുറവ് പരിഹരിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

<center><iframe width="100%" height="360" src="//www.youtube.com/embed/AwnkYEgCvOw?feature=player_detailpage" frameborder="0" allowfullscreen></iframe></center>

English summary
Panasonic Eluga U Hands-On and First Look: A Mid-Range Marvel Which is Powerful And Smart, Panasonic Eluga U Hands-On and First Look, Specs and features of Panasonic Eluga U, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot