18,990 രൂപയ്ക്ക് പാനസോണിക് ഇലൂഗ U ലോഞ്ച് ചെയ്തു

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ കരുത്തറിയിച്ചുവരുന്ന പാനസോണിക് പുതിയ ഇടത്തരം ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. ഇലൂഗ U എന്നുപേരിട്ടിരിക്കുന്ന ഫോണിന് 18,990 രൂപയാണ് വില. നാളെ മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാവും.

18,990 രൂപയ്ക്ക് പാനസോണിക് ഇലൂഗ U ലോഞ്ച് ചെയ്തു

നിലവില്‍ ഇ കൊമേഴ്‌സ് സൈറ്റായ ഇബെയില്‍ 17,490 രുപയ്ക്ക് ഫോണ്‍ വില്‍ക്കുന്നുണ്ട്. ഇതിനു പുറമെ ഇലൂഗ സീരീസില്‍ മറ്റൊരു ഫോണ്‍ കൂടി 15 ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും പാനസോണിക് അറിയിച്ചു. ഇലൂഗ A എന്നു പേരിട്ടിരിക്കുന്ന ഫോണിന് വില കുറവായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് HD IPS OGS ഡിസ്‌പ്ലെ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 1.2 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് എന്നിവയുള്ള ഫോണില്‍ 13 എം.പി പ്രൈമറി ക്യാമറയും 2 എം.പി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്.

16 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം. 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 2500 mAh ബാറ്ററി.

<center><iframe width="100%" height="360" src="//www.youtube.com/embed/AwnkYEgCvOw?feature=player_detailpage" frameborder="0" allowfullscreen></iframe></center>

English summary
Panasonic Eluga U Officially Launched At Rs 18,990: All That You Need To Know, Panasonic Eluga U Officially Launched, Panasonic Launched new smartphone, Read More... &#13;

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot