പാനസോണിക് 2 ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി

Posted By:

ജാപ്പനീസ് കമ്പനിയായ പാനസോണിക് പുതിയ രണ്ട് ഫീച്ചര്‍ ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. GD21, GD31 എന്നിവയാണ് ഇത്. 1790 രൂപയും 2190 രൂപയുമാണ് രണ്ടു ഫോണുകള്‍ക്കും യഥാക്രമം വില. വലിയ ഡിസ്‌പ്ലെയും ടച്ച് സ്‌ക്രീനുമൊന്നുമില്ലെങ്കിലും അടിസ്ഥാന സൗകര്യങ്ങളെല്ലാം ഫോണിലുണ്ട്.

പാനസോണിക് 2 ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി

GD21-ല്‍ ഡ്യുവല്‍ സിം സപ്പോര്‍ട്, 16 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, LED ടോര്‍ച്ച്, VGA ക്യാമറ എന്നിവയെല്ലാമുണ്ട്. 2.8 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള G31-ലാവട്ടെ ഫേസ്ബുക് ഉള്‍പ്പെടെ നിരവധി പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകളുമുണ്ട്. ഡിസൈനിലും ഫോണ്‍ പുതുമ സൃഷ്ടച്ചിട്ടുണ്ട്. സാങ്കേതികമായി രണ്ടുഫോണുകളും ഏറെ കുറെ ഒരുപോലെയാണ്.

പാനസോണിക് 2 ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി

ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ മൊബൈല്‍ ഫോണ്‍ ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് പുതിയ ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ചതെന്നും പാനസോണിക് ഇന്ത്യ എം.ഡി മനീഷ് ശര്‍മ പറഞ്ഞു.

<center><iframe width="100%" height="360" src="//www.youtube.com/embed/AwnkYEgCvOw?feature=player_detailpage" frameborder="0" allowfullscreen></iframe></center>

English summary
Panasonic GD21 and GD31 Feature Phones Launched in India, Panasonic Launched Two Feature phones in India, Panasonic GD21 and GD31 Feature phone Launched, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot