11,990 രൂപയ്ക്ക് പാനസോണിക് P31 സ്മാര്‍ട്‌ഫോണ്‍

Posted By:

പാനസോണിക് 11,990 രൂപയ്ക്ക് പുതിയ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. പാനസോണിക് P31 എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ അടുത്തയാഴ്ച മുതല്‍ വിപണിയിലെത്തും. ഫോണ്‍ ചൂടാവാതിരിക്കുന്നതിനുള്ള ഹീറ്റ് സിങ്ക് ഡിസൈന്‍ ഫോണില്‍ പരീക്ഷിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

11,990 രൂപയ്ക്ക് പാനസോണിക് P31 സ്മാര്‍ട്‌ഫോണ്‍

പാനസോണിക് P31-ന്റെ പ്രത്യേകതകള്‍

480-854 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് FWVGA ഡിസ്‌പ്ലെ
1.3 Ghz ക്വാഡ് കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 2000 mAh ബാറ്ററി എന്നിവയുള്ള ഫോണ്‍ ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യും.

8 എം.പി. പ്രൈമറി ക്യാമറയും VGA ഫ്രണ്ട് ക്യാമറയുമുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ആണ് ഒ.എസ്. കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ 3 ജി, ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ് എന്നിവ സപ്പോര്‍ട് ചെയ്യും.

2013-ല്‍ ഇന്ത്യയില്‍ രണ്ടാം വട്ടം എത്തിയ പാനസോണിക് പുറത്തിറക്കുന്ന ആറാമത്തെ ഫോണാണ് ഇത്.

<center><iframe width="100%" height="360" src="//www.youtube.com/embed/AwnkYEgCvOw?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot