പാനസോണിക് ലുമിക്‌സ് 102പി ആന്‍ഡ്രോയിഡ് ഫോണ്‍ മാര്‍ച്ചില്‍ എത്തും

Posted By:

പാനസോണിക് ലുമിക്‌സ് 102പി ആന്‍ഡ്രോയിഡ് ഫോണ്‍ മാര്‍ച്ചില്‍ എത്തും

പാനസോണിക് ഈയിടെ പ്രഖ്യാപിച്ച പുതിയ ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റ് ആണ് പാനസോണിക് ലുമിക്‌സ് 102പി.  മാര്‍ച്ചിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നത്.

ഫീച്ചറുകള്‍:

 • 1000 മെഗാഹെര്‍ഡ്‌സ് ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സ് ഒഎംഎപി 4430 പ്രോസസ്സര്‍

 • 8 മെഗാപിക്‌സല്‍ ക്യാമറ

 • ഓട്ടോ ഫോക്കസ്

 • വീഡിയോ റെക്കോര്‍ഡിംഗ്

 • ഡിജിറ്റല്‍ സൂം

 • 4.3 ഇഞ്ച് കളര്‍ എഎംഒഎല്‍ഇഡി മള്‍ട്ടി ടച്ച് ഡിസ്‌പ്ലേ

 • 16 ദശലക്ഷം നിറങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഡിസ്‌പ്ലേയുടെ റെസൊലൂഷന്‍ 540 x 960 പിക്‌സല്‍

 • ഓഡിയോ, വീഡിയോ പ്ലെയറുകള്‍

 • മൈക്രോ യുഎസ്ബി ഓഡിയോ ഔട്ട്പുട്ട്

 • ലൗഡ് സ്പീക്കര്‍

 • മെമ്മറി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി, മൈക്രോഎസ്ഡിഎച്ച്‌സി, ട്രാന്‍സ്ഫഌഷ്... കാര്‍ഡ് സപ്പോര്‍ട്ട്

 • 1 ജിബി റാം

 • 14.9 ജിബി റോം

 • ജിഎസ്എം ഫോണ്‍

 • വൈഫൈ സപ്പോര്‍ട്ട്

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • എ-ജിപിഎസ് സപ്പോര്‍ട്ട് ഉള്ള ജിപിഎസ് സംവിധാനം

 • എച്ച്ടിഎംഎല്‍ ബ്രൗസര്‍

 • യുഎസ്ബി

 • 1150 mAh റിമൂവബിള്‍ ബാറ്ററി

 • 123 എംഎം നീളം, 64 എംഎം വീതി, 7.8 എംഎം കട്ടി

 • 103 ഗ്രാം ഭാരം

 • ആന്‍ഡ്രോയിഡ് 2.3.5 ഓപറേറ്റിംഗ് സിസ്റ്റം

 • ആക്‌സലറോമീറ്റര്‍
വളരെ മെലിഞ്ഞ ഒരു ഫോണ്‍ ആണ് ഈ പാനസോണിക് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍.  ചതുരാകൃതിയിലാണ് ഈ ഹാന്‍ഡ്‌സെറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  ബാറ്ററി ഉള്‍പ്പെടെ വെറും 103 ഗ്രാം മാത്രമേ ഉള്ളൂ എന്നത് ഈ ഫോണ്‍ കൊണ്ടു നടക്കുന്നത് എളുപ്പമാക്കുന്നു.

വളരെ മികച്ച ഡിസ്‌പ്ലേ ആയതിനാല്‍ വ്യൂവിംഗ് അനിവഭവം ഉയര്‍ന്നതായിരിക്കും.  8 മെഗാപിക്‌സല്‍ ക്യാമറ എന്നതും വളരെ മികച്ച ഫീച്ചറാണ് ഒരു ഹാന്‍ഡ്‌സെറ്റിനെ സംബന്ധിച്ചിടത്തോളം.  വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഒപ്ഷനുകള്‍ ഉണ്ട് ഈ ഫോണില്‍.

പാനസോണിക് ലുമിക്‌സ് 102പി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot