പാന്‍ടെക് ബേസ്റ്റ് ആന്‍ഡ്രോയിഡ് ഫോണ്‍

Posted By:

പാന്‍ടെക് ബേസ്റ്റ് ആന്‍ഡ്രോയിഡ് ഫോണ്‍

പാന്‍ടെക്കിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ആയ പാന്‍ടെക് ബേസ്റ്റ് എല്‍ടിഇയുടെ ലോഞ്ച് പ്രഖ്യാപിക്കപ്പെട്ടു.  ലാസ് വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് ഈ പ്രഖ്യാപനം നടന്നത്.  ഈ പുതിയ മൊബൈല്‍ ഫോണിനെ കുറിച്ച് വളരെ കുറച്ച് വിവരങ്ങളെ തല്‍ക്കാലം ലഭ്യമായുള്ളൂ.

ഫീച്ചറുകള്‍:

 • 5 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ

 • ഓട്ടോഫോക്കസ്, ഫഌഷ്.. സംവിധാനങ്ങള്‍

 • 720പി എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

 • 4 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടിടച്ച് സ്‌ക്രീന്‍

 • 480 x 800 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്ഡസര്‍

 • ജിഎസ്എം ഫോണ്‍

 • 1700/2100 മെഗാഹെര്‍ഡ്‌സ് എല്‍ടിഇ സപ്പോര്‍ട്ട്

 • ജിപിആര്‍എസ്, എഡ്ജ്, എല്‍ടിഇ സപ്പോര്‍ട്ട്

 • ആന്‍ഡ്രോയിഡ് വി2.3 ഓപറേറ്റിംഗ് സിസ്റ്റം

 • 16 ജിബി മെമ്മറി

 • മെമ്മറി 32 ജിബി കൂടി ഉയര്‍ത്താനുള്ള സൗകര്യം

 • മൈക്രോഎസ്ഡി, മൈക്രോഎസ്ഡിഎച്ച്‌സി കാര്‍ഡ് സ്ലോട്ട്

 • ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി കണക്റ്റിവിറ്റികള്‍

 • എച്ച്ടിഎംഎല്‍ ബ്രൗസര്‍
കൂടുതല്‍ ഫീച്ചറുകള്‍ അറിയാനിരിക്കുന്നേയുള്ളൂ എങ്കിലും ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഹാന്‍ഡ്‌സെറ്റ് വളരെ ആകര്‍ഷണീയമാണ്.  ഈ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത് പ്ലാസ്റ്റിക്കിലാണ്.  പ്ലാസ്റ്റിക്കിലാണ് എന്നതിന് ഈ മൊബൈല്‍ ഈടു നില്‍ക്കില്ല എന്ന് അര്‍ത്ഥമില്ല.

കാഴ്ചയില്‍ തന്നെ ഈ പാന്‍ടെക് ഹാന്‍ഡ്‌സെറ്റ് ഒരു കരുത്തനാണ്.  4 ഇഞ്ച് വലിപ്പമുള്ള എഎംഒഎല്‍ഇഡി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ആണ് ഈ ഹാന്‍ഡ്‌സെറ്റിന്.  ഒരു സ്മാര്‍ട്ട്‌ഫോണില്‍ നിന്നും പ്രതീക്ഷിക്കാവുന്ന എല്ലാ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ഈ ഫോണില്‍ ഉണ്ട്.

മികച്ച പ്രോസസ്സിംഗ് യൂണിറ്റ്, ഗ്രാഫിക്‌സ് ആക്‌സലറേറ്റര്‍ എന്നിവ ഈ ഹാന്‍ഡ്‌സെറ്റ് എത്രത്തോളം കരുത്തുറ്റതാണ് എന്നു സൂചിപ്പിക്കുന്നു.  ഇവയ്‌ക്കെല്ലാം പുറമെ എല്‍ടിഇ ടെക്‌നോളജിയും ഈ മൊബൈല്‍ ഫോണില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.  അതിനാല്‍ ഇതിനെ ഒരു 4ജി ഫോണ്‍ എന്നും വിശേഷിപ്പിക്കാവുന്നതാണ്.

വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യമുള്ള 5 മെഗാപിക്‌സല്‍ ക്യാമറ വളരെ ആകര്‍ഷണീയമാണ്.  എന്നാല്‍ വിജിഎ സെക്കന്റി ക്യാമറ അത്ര ആകര്‍ഷണീയമല്ല എന്നു സമ്മതിക്കാതെ വയ്യ.

ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പാന്‍ടെക് പ്രവര്‍ത്തിക്കുന്നത്.  എന്നാല്‍ ആന്‍ഡ്രോയിഡ് വി4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ചിലേക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള സാധ്യതയും ഉണ്ട്.  ഇതിന്റെ വില പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എങ്കിലും ചെറിയ വിലയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot