Home
Mobile

'പേറ്റിഎം ബ്ലാക്ക് ഫ്രൈഡേ' സെയില്‍: ഈ ഫോണുകള്‍ക്ക് വമ്പന്‍ ഡിസ്‌ക്കൗണ്ട്..!

പേറ്റിഎമ്മിന്റെ ഇ-കൊമേഴ്‌സ് സംരഭമായ പേറ്റിഎം മാള്‍ വെബ്‌സൈറ്റില്‍ ബ്ലാക്ക് ഫ്രൈഡേ വില്‍പന ആരംഭിച്ചു. വീട്ടുപകരണങ്ങള്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഗാഡ്ജറ്റുകള്‍, ആക്‌സറീസുകള്‍ എന്നിവയാണ് വില്‍പനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'പേറ്റിഎം ബ്ലാക്ക് ഫ്രൈഡേ' സെയില്‍: ഈ ഫോണുകള്‍ക്ക് വമ്പന്‍ ഡിസ്‌ക്കൗണ്

ക്യാഷ്ബാക്കിനും ഡിസ്‌ക്കൗണ്ടിനും പുറമേ പേറ്റിഎം മാള്‍ എസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡുകളില്‍ 10% ക്യാഷ്ബാക്കും നല്‍കുന്നുണ്ട്. ഈ ഓഫര്‍ ലഭ്യമാകണമെങ്കില്‍ 5,000 രൂപയില്‍ കൂടുതല്‍ വാങ്ങിയിരിക്കണം. 2000 രൂപയടെ ക്യാഷ്ബാക്ക് ഓഫറും ഒപ്പം നല്‍കുന്നുണ്ട്. ഓഫറില്‍ ഒരു കാര്‍ഡില്‍ ഒറ്റ ട്രാന്‍സാക്ഷന്‍ മാത്രമേ നടക്കാന്‍ പാടുളളൂ.

ഐഫോണ്‍ X

ഐഫോണ്‍ X

2017ലെ ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണാണ് ഐഫോണ്‍ X. പേറ്റിഎം മാളില്‍ ഈ ഫോണിന് നിലവില്‍ ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുകയാണ്. 256ജിബി വേരിയന്റിന്റെ ഓഫര്‍ വില 99,980 രൂപയാണ്. 16000 രൂപ ക്യാഷ്ബാക്ക് നല്‍കാനായി പ്രോമോകോഡും പേറ്റിഎം നല്‍കിയിട്ടുണ്ട്. 64ജിബി മോഡലിനും ഓഫര്‍ ബാധകമാണ്. 64ജിബി മോഡലിന് 83,989 രൂപയാണ്. പ്രോമോകോഡ് ഉപയോഗിച്ചാല്‍ 16000 രൂപയും ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും. എസ് ബാങ്ക് ഉപയോക്താക്കള്‍ക്ക് 10 ശതമാനം അധിക ക്യാഷ്ബാക്ക് ഓഫറും ഉണ്ട്.

ഐഫോണ്‍ Xന് 5.80 ഇഞ്ച് ഡിസ്‌പ്ലേ, 2.3GHz ഹെക്‌സാകോര്‍ പ്രോസസര്‍, 3ജിബി റാം, 64ജിബി സ്‌റ്റോറേജ്, 12എംപി+12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 7എംപി മുന്‍ ക്യാമറ, 2716എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

 iPhone 8 Plus

iPhone 8 Plus

64ജിബി വേരിയന്റിന് 10,000 രൂപ ഡിസ്‌ക്കൗണ്ടും 256ജിബി വേരിയന്റിന് 10,500 രൂപയുമാണ് ഡിസ്‌ക്കൗണ്ട്. ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 64ജിബി വേരിയന്റിന് 71,899 രൂപയും 256ജിബി വേരിയന്റിന് 83,890 രൂപയുമാണ്. എസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിയാല്‍ 10 ശതമാനം അധിക ക്യാഷ്ബാക്കും ലഭിക്കുന്നു.

5.50 ഇഞ്ച് ഡിസ്‌പ്ലേ, ഹെക്‌സാകോര്‍ പ്രോസസര്‍, 3ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 12എംപി പ്രൈമറി ക്യാമറ, 7എംപി മുന്‍ ക്യാമറ, 2691എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്.

Honor 9 Lite

Honor 9 Lite

ഹോണര്‍ 9 ലൈറ്റ് 4ജിബി റാം, 64ജിബി വേരിയന്റിന് 11,000 രൂപയാണ് ഡിസ്‌ക്കൗണ്ട്. എസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിയാല്‍ 10 ശതമാനം അതിക ഓഫറും ലഭിക്കുന്നു.

5.65 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ഒക്ടാകോര്‍ HiSilicon Kirin 659 പ്രോസസര്‍, 13എംപി+2എംപി റിയര്‍ ക്യാമറ, 3000എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്.

More from GizBot

Best Mobiles in India

English summary
Paytm Black Friday sale: Discounts In These Phones
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X