ഫിലിപ്‌സിന്റെ 3ജി ആന്‍ഡ്രോയിഡ് ഫോണുകള്‍

Posted By: Staff

ഫിലിപ്‌സിന്റെ 3ജി ആന്‍ഡ്രോയിഡ് ഫോണുകള്‍

രണ്ട് പുതിയ 3ജി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുമായെത്തുകയാണ് ഫിലിപ്‌സ്. പൊതുവെ മൊബൈല്‍ ഫോണ്‍ വിപണില്‍ അത്ര ആവശ്യക്കാരില്ലാത്ത ഒരു ബ്രാന്റ് ആണ് ഫിലിപ്‌സ്. എങ്കിലും ഫിലിപ്‌സിന് അതിന്റേതായ ഒരു വിശ്വാസ്യതയും ഉപഭോക്താക്കളും ഉണ്ടെന്നതാണ് വാസ്തവം.

ഫിലിപ്‌സ് X726, ഫിലിപ്‌സ് X9320 എന്നിങ്ങനെ പേരിട്ടിരിക്കുന്ന ഈ പുതിയ സ്മാര്‍ട്ട്‌ഫോണുകളിലൂടെ ഫിലിപ്‌സിന്റെ ഇന്ത്യന്‍ വിപണിയിലെ നില മെച്ചപ്പെടുത്താന്‍ കഴിയും എന്നാണ് ഫിലിപ്‌സിന്റെ പ്രതീക്ഷ.

ഇതിനു മുന്‍പ് സീനിയം സീരീസില്‍ പെട്ട 5 മൊബൈലുകള്‍ ഫിലിപ്‌സ്
പുറത്തിറക്കിയിരുന്നു. 5 മെഗാപിക്‌സല്‍ ക്യാമറ, ഡ്യുവല്‍ സിം സൗകര്യം, 3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ എന്നിവയോടെ പുറത്തെത്തിയ ഈ മൊബൈലുകളുടെ നിര്‍മ്മാണത്തിലും, വിലയിലും എടുത്ത അതേ നിലപാടു തന്നെ ഇത്തവണയും ഫിലിപ്‌സ് എടുക്കും എന്നു പ്രതീക്ഷിക്കാം.

ഒരു ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണായ ഫിലിപ്‌സ് X726 ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തിക്കുക. സ്റ്റാന്‍ഡ്‌ബൈ സമയം 40 ദിവസവും, ടോക്ക് ടൈം 15 മണിക്കൂറും ഉറപ്പു നല്‍കുന്ന ലയണ്‍ ബാറ്ററിയാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്.

എ2ഡിപി സാങ്കേതികവിദ്യയോടുകൂടിയ 2.1 ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എഫ്എം റേഡിയോ എന്നിവയും ഇതിനുണ്ട്.

4.3 ഇഞ്ച് ടച്ച് സ്‌ക്രീനോടു കൂടിയ, ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണായ, ഫിലിപ്‌സ് X9320ന് കൂടുതലായി വീഡിയോ കോളിംഗ് സൗകര്യവും ഉണ്ടാകും. കൂടെ, ഒരോ പ്രൈമറി ക്യാമറയും, സെക്കന്ററി ക്യാമറയും ഉണ്ട്.

ഇവയുടെ വില വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, സീനിയം സീരീസ് ഫോണുകളുടെ വില 1,800 രൂപ മുതല്‍ മുകളിലേക്കായിരുന്നു എന്നത് പ്രതീക്ഷയ്ക്കു വക നല്‍കുന്നുണ്ട്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot