5,000 രൂപയ്ക്ക് താഴെ വിലയുമായി ഫിലിപ്‌സിന്റെ ഫോണുകള്‍

Posted By: Staff

5,000 രൂപയ്ക്ക് താഴെ വിലയുമായി ഫിലിപ്‌സിന്റെ ഫോണുകള്‍

ദൈര്‍ഘ്യമേറിയ ബാറ്ററിയുമായി ഫിലിപ്‌സിന്റെ ഡ്യുവല്‍ സിം ഫോണുകള്‍. ക്‌സെനിയം ബ്രാന്‍ഡിലാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ ഫോണുകള്‍ ലഭിക്കുന്നത്. 50 ദിവസം വരെ സ്റ്റാന്‍ഡ്‌ബൈ ടൈമാണ് ഈ ഫോണുകള്‍ നല്‍കുകയെന്നാണ് ഫിലിപ്‌സിന്റെ വാഗ്ദാനം. 16 മണിക്കൂറോളം ടോക്ക്‌ടൈമും നല്‍കുമത്രെ. ഈ അഞ്ച് ഫോണുകളില്‍ ചിലത് 3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സൗകര്യത്തോടെയും 5 മെഗാപിക്‌സല്‍ ക്യാമറയോടെയുമാണ് എത്തുന്നത്.

ക്‌സെനിയം എക്‌സ്513, എക്‌സ് 116, എക്‌സ് 121 എന്നിവയാണ് ഫിലിപ്‌സില്‍ നിന്നെത്തുന്ന ഹാന്‍ഡ്‌സെറ്റുകള്‍. എക്‌സ്513, എക്‌സ്116, എക്‌സ്121 എന്നിവ 2,000 രൂപ മുതല്‍ 5,000 രൂപ വിലനിരക്കിലാണ് ലഭിക്കുക. ക്യാമറ, എല്‍ഇഡി ടോര്‍ച്ച്, 60 ദിവസം വരെ സ്റ്റാന്‍ഡ്‌ബൈ ടൈം എന്നീ സൗകര്യങ്ങള്‍ ഈ ഫോണുകളുടെ പ്രത്യേകതയാണ്.

ക്‌സെനിയം എക്‌സ് 513യുടെ വില 4,776 രൂപയാണ്. 2,760 രൂപയ്ക്കാണ് ക്‌സെനിയം എക്‌സ് 116 ലഭിക്കുക. ക്‌സെനിയം എക്‌സ് 121ന് 1,776 രൂപയാണ്. ഇവയെ കൂടാതെ രണ്ട് ഡ്യുവല്‍ സിം ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകള്‍ ഫിലിപ്‌സില്‍ നിന്ന് ഉടനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Please Wait while comments are loading...

Social Counting