അണ്ടര്‍ഗ്രൗണ്ട് ഷി5105ബികെ, ഫിലിപ്‌സിന്റെ പുതിയ ഹെഡ്‌ഫോണ്‍

Posted By:

അണ്ടര്‍ഗ്രൗണ്ട് ഷി5105ബികെ, ഫിലിപ്‌സിന്റെ പുതിയ ഹെഡ്‌ഫോണ്‍

ഫിലിപ്‌സിന്റെ പുതിയ ഹെഡ്‌ഫോണ്‍ എത്തുന്നു.  അണ്ടര്‍ഗ്രൗണ്ട് ഷി5105ബികെ എന്നാണ് ഈ പുതിയ ഹെഡ്‌ഫോണിന്റെ പേര്.  ഹെഡ്‌ഫോണിന്റെ അറ്റങ്ങളില്‍ ശബ്ദം പുറത്തു വരാതിരിക്കാന്‍ കുഷ്യന്‍ ഘടിപ്പിച്ചിട്ടുണ്ട്.  ഇരട്ട കവറിംഗ് നല്‍കി ഹെഡ്‌ഫോണിന്റെ സുരക്ഷിതത്തം ഉറപ്പാക്കുന്നുണ്ട്.

പെട്ടെന്നു കെട്ടു പിണയാത്ത വയറാണ് ഈ പുതിയ ഫിലിപ്‌സ് ഹെഡ്‌ഫോണില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  അതുപോലെ വളരം വ്യക്തമായ ശബ്ദ സംവിധാനം, വളരെ ഉച്ചത്തിലുള്ള ശബ്ദം എന്നിവയും ഈ ഹെഡ്‌ഫോണിന്റെ പ്രത്യേകതകളാണ്.

വളരെ ആകര്‍ഷണീയമായ പര്‍പ്പിള്‍ നിറത്തിലാണ് ഈ ഹെഡ്‌ഫോണ്‍ എത്തുന്നത്.  മൈക്രോഫോണുമായി ബന്ധിപ്പിക്കുന്ന ഒരു യൂണിവേര്‍സല്‍ ബട്ടണ്‍ ഈ ഹെഡ്‌ഫോണിന്റെ ഒരു പ്രത്യേകതയാണ്.

റബര്‍ പോലൊരു വസ്തു കൊണ്ട് ഇതിന് കവറിംഗ് നല്‍കിയിട്ടുണ്ട്.  ഇടതു വശത്തെ ഇയര്‍ ബഡിനു സമീപത്തായി ഒരു കണ്‍ട്രോള്‍ ടോക്ക് ബട്ടണും ഒരു മൈക്കും ഉണ്ട്.  ബ്ലാക്ക്‌ബെറി, ഐഫോണ്‍, ആന്‍ഡ്രോയിഡ് ഗാഡ്ജറ്റുകള്‍ എന്നിവയില്‍ നിന്നുള്ള ശബ്ദം ഈ ബട്ടണ്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിക്കും.

ചലിപ്പിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് സ്ലൈഡ് ഉപയോഗിച്ച് കേബിളിന്റെ വലിപ്പം നിയന്ത്രിക്കാന്‍ കഴിയും.  നല്ല ഉറപ്പുള്ള പ്ലാസ്റ്റിക്കിലാണ് ഇയര്‍ ബഡ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്.

ഫീച്ചറുകള്‍:

  • കെട്ടു പിണയാത്ത വയര്‍

  • പരന്ന കേബിള്‍

  • കണ്‍ട്രോള്‍ ടോക്ക് ബട്ടണ്‍, മൈക്ക്

  • ഭാരം കുറവ്

  • ശബ്ദം വ്യക്തമായും ഉച്ചത്തിലും കേള്‍ക്കാം
പാട്ടു ആസ്വദിക്കുക എന്ന ഉദ്ദേശത്തോടെ പ്രത്യേകം ഡിസൈന്‍ ചെയ്തതാണ് ഈ ഹെഡ്‌ഫോണുകള്‍.  എല്ലാ തരത്തിലുള്ള പാട്ടുകളും നന്നായി ആസ്വദിക്കാന്‍ പാകത്തിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

ഫിലിപ്‌സ് അണ്ടര്‍ഗ്രൗണ്ട് ഷി5105ബികെ ഹെഡ്‌ഫോണിന്റെ വില പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot