ഏറ്റവും കൂടുതല്‍ ബാറ്ററി പവറുള്ള സ്മാര്‍ട്‌ഫോണുമായി ഫിലിപ്‌സ്!!!

Posted By:

സ്മാര്‍ട്‌ഫോണുകളില്‍ 4000 mAh ബാറ്ററി എന്നു പറയുന്നത് വലിയ സംഭവംതന്നെയാണ്. അപൂര്‍വം ചില ഫോണുകള്‍ മാത്രമാണ് ഇത്രയും പവറുള്ള ബാറ്ററിയുമായി പുറത്തിറങ്ങിയിട്ടുള്ളത്. അതോടൊപ്പം Eton-- Thor എന്ന ചൈനീസ് ഹാന്‍ഡ്‌സെറ്റ് 5000 mAh ബാറ്ററിയുള്ള സ്മാര്‍ട്‌ഫോണ്‍ ഈ മാസം ആദ്യം പുറത്തിറക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതിനെയെല്ലാം കടത്തിവെട്ടി ഏറ്റവും കൂടുതല്‍ ബാറ്ററിപവറുള്ള സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫിലിപ്‌സ്. 5300 mAh ബാറ്ററിയാണ് W6618 എന്ന സ്മാര്‍ട്‌ഫോണിലാണ് ഇത്രയും വലിയ ബാറ്ററി ഉപയോഗിച്ചിരിക്കുന്നത്. 66 ദിവസം സ്റ്റാന്‍ഡ്‌ബൈ സമയവും 33 മണിക്കൂര്‍ സംസാരസമയവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

അതേസമയം സാമങ്കതികമായി മറ്റുകാര്യങ്ങളില്‍ അത്ര മേന്മയില്ല. 540-960 പികസല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സപ്പോര്‍ട് എന്നിവയാണുള്ളത്.

ചൈനയിലാണ് നിലവില്‍ ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. 273 ഡോളര്‍ ആണ് വില. അതായത് ഏകദേശം 16481 രൂപ. ചൈനയ്ക്ക് പുറത്തുള്ള വിപണികളില്‍ ഫോണ്‍ എന്നാണ് ലഭ്യമാവുക എന്ന് വ്യക്തമല്ല.

ഫോണിന്റെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

5300 mAh ബാറ്ററി പവറുള്ള ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണ് ഇത്.

#2

ചൈനയിലാണ് നിലവില്‍ ഫിലിപ്‌സിന്റെ ഈ ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

#3

33 മണിക്കൂര്‍ സംസാരസമയവും 66 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

#4

ആന്‍േഡ്രായ്ഡ് 4.2 ജെല്ലിബീന്‍ ആണ് ഒ.എസ്. സാങ്കേതികമായി ശരാശരി നിലവാരം പുലര്‍ത്തുന്ന ഫോണാണ് ഇത്.

#5

273 ഡോളര്‍ ആണ വില. ഇന്ത്യന്‍ രൂപയില്‍ 16481.

 

 

#6

നോരത്തെ Eton-Thor എന്ന ചൈനീസ് കമ്പനി പുറത്തിറക്കിയ 5000 mAh ബാറ്ററി സ്മാര്‍ഫോണായിരുന്നു ഏറ്റവും പവറുള്ള ഫോണ്‍..

#7

ഫിലിപ്‌സ് W6618

#8

ഫിലിപ്‌സ് W6618

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot