സ്മാര്‍ട്‌ഫോണ്‍ ദൂരെയിരുന്നു നിയന്ത്രിക്കാം; 'ഫോണ്‍എവേ' ഉണ്ടെങ്കില്‍

By Bijesh
|

രാവിലെ ഓഫീസിലേക്കോ അല്ലെങ്കില്‍ പുറത്തെവിടെയെങ്കിലും പോകുമ്പോഴോ നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ കൈയിലെടുക്കാന്‍ മറന്നിട്ടുണ്ടോ?. അതുകാരണം അത്യാവശ്യമായി വിളിക്കേണ്ട പല കോളുകളും ഒഴിവാക്കേണ്ടി വന്നിട്ടുണ്ടോ?. മറവി മനുഷ്യ സഹജമായതുകൊണ്ട് അങ്ങനെ സംഭവിച്ചിട്ടില്ല എന്നു പറയാന്‍ സാധിക്കില്ല.

 

എങ്കില്‍ ഇനി ഫോണ്‍ മറന്നു വയ്ക്കുന്നതാലോചിച്ച് പേടിക്കണ്ട. ലോകത്തെവിടെയിരുന്നകൊണ്ടും ദൂരെയുള്ള നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ നിയന്ത്രിക്കാം. ഫോണില്‍ സൂക്ഷിച്ചിട്ടുള്ള കോണ്‍ടാക്റ്റകള്‍ ഉള്‍പ്പെടെ എല്ലാം കാണുകയും പകര്‍ത്തുകയും ചെയ്യാം. എങ്ങനെ യെന്നല്ലേ?

ഫോണ്‍ എവേ എന്ന ആപ്ലിക്കേഷനാണ് ഇത് സാധ്യമാക്കുന്നത്. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലെ ലിവാറസ് ടെക്‌നോളജീസ് എന്ന കമ്പനിയാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിങ്ങളുടെ സ്മാര്‍ട്‌ഫോണിലെ ഡാറ്റകള്‍ മറ്റൊരു മൊബൈലിലോ പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ ലഭ്യമാക്കുകയാണ് ഈ ആപ്ലിക്കേഷന്‍ ചെയ്യുന്നത്. നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമെ ഇത് ലഭ്യമാവു.

ഫോണ്‍എവേ പ്രവര്‍ത്തിക്കുന്നതെങ്ങനെ

ആദ്യം ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഇനി നിങ്ങള്‍ക്ക് ആക്‌സസ് ചെയ്യാവുന്ന മറ്റൊരു മൊബൈല്‍ നമ്പര്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ നമ്പറിലേക്കാണ് നിങ്ങളുടെ സ്മാര്‍ട്‌ഫോണിലെ വിവരങ്ങള്‍ ലഭിക്കുക.

ഇനി ആശയവിനിമയത്തിനുള്ള ഉപാധിയായി ഇ-മെയലോ എസ്.എം.എസോ തെരഞ്ഞെടുക്കണം. വേണമെങ്കില്‍ രണ്ടും തെരഞ്ഞെടുക്കാം. തുടര്‍ന്ന് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. പിന്നീട് ബാക് ഗ്രൗണ്ടില്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.

ഇനി ഫോണ്‍ റിമോട് ആയി ആക്‌സസ് ചെയ്യുന്നതിന് നിശചിത എണ്ണം മിസ്ഡ്‌കോളൊ, എസ്.എം.എസോ അയയ്ക്കണം. അതോടൊപ്പം പാസ്‌കോഡും നല്‍കണം. ഇതോടെ ആപ്ലിക്കേഷന്‍ ആക്റ്റിവേറ്റാകും. അതോടൊപ്പം ഇന്റര്‍നെറ്റ് കണക്ഷനും തനിയെ ഓണാവും.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇനി നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നല്‍കിയ ഇ-മെയില്‍ വഴിയോ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കോ യദാര്‍ഥ ഫോണില്‍ നിന്നുള്ള ഡാറ്റകള്‍ ലഭ്യമാക്കാം. അതായത് കോള്‍ലോഗ്, കോണ്‍ടാക്റ്റ്, എസ്.എം.എസ്. എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കും. പാസ്‌വേഡോ ഫോണില്‍ സൂക്ഷിച്ച മറ്റെന്തെങ്കിലും വിവരങ്ങളോ ഇതുപോലെ ലഭ്യമാക്കാം.

ഫോണ്‍ സൈലന്റ് മോഡിലാക്കി വയ്ക്കുകയും അത് കാണാതാവുകയും ചെയ്താല്‍ കണ്ടെത്താനും ഫോണ്‍എവെ ആപ്ലിക്കേഷന്‍ സഹായിക്കും. റിമോട് റിംഗര്‍ എന്ന സംവിധാനത്തിലൂടെ ഫോണിന്റെ വൈബ്രേഷന്‍ മോഡോ സൈലന്റ് മോഡോ മാറ്റി റിംഗ് ചെയ്യിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിന് ഇവിടെ ക്ലിക് ചെയ്യുക

ഇനി ഫോണ്‍ നഷ്ടപ്പെട്ടാല്‍ അത് കണ്ടെത്താനും ആപ്ലിക്കേഷനിലൂടെ സാധിക്കും. ജി.പി.എസ് സംവിധാനത്തിലൂടെ ഫോണിന്റെ ലൊക്കേഷന്‍ കൃത്യമായി നമ്മുടെ മെയിലിലേക്കോ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്കോ വരും.

ഗൂഗിള്‍ സ്‌റ്റോറില്‍ നിന്ന് ഫോണ്‍എവേ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആപ്ലിക്കേഷനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഫോണ്‍ എവേ

ഫോണ്‍ എവേ

ആദ്യം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ക്് ആകസസ് ചെയ്യാവുന്ന മറ്റൊരു മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം.

 

ഫോണ്‍ എവേ

ഫോണ്‍ എവേ

നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കാണോ ഇ-മെയിലിലേക്കാണോ യദാര്‍ഥ ഫോണിലെ വിവരങ്ങള്‍ അയയ്‌ക്കേണ്ടത് എന്ന ചോദിക്കും. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. വേണമെങ്കില്‍ രണ്ടും തെരഞ്ഞെടുക്കാം.

 

ഫോണ്‍ എവേ

ഫോണ്‍ എവേ

തുടര്‍ന്ന് എങ്ങനെയാണ് ആപ്ലിക്കേഷന്‍ ആക്റ്റിവേറ്റ് ചെയ്യേണ്ടതെന്ന് രേഖപ്പെടുത്തണം. അതായത് ഒന്നുകില്‍ മിസ്ഡ് കോളിലൂടെ. അല്ലെങ്കില്‍ എസ്.എം.എസിലൂടെ.

 

ഫോണ്‍ എവേ
 

ഫോണ്‍ എവേ

ഇനി പാസ്‌കോഡ് രേഖപ്പെടുത്താന്‍ ആവശ്യപ്പെടും. അത് നല്‍കി സേവ് ചെയ്യുക.

 

ഫോണ്‍ എവേ

ഫോണ്‍ എവേ

ഇതോടെ ഇന്‍സ്‌റ്റൊളേഷന്‍ പൂര്‍ത്തിയായി. പിന്നീട് ആപ്ലിക്കേഷന്‍ ബാക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കും.

 

സ്മാര്‍ട്‌ഫോണ്‍ ദൂരെയിരുന്നു നിയന്ത്രിക്കാം; 'ഫോണ്‍എവേ' ഉണ്ടെങ്കില്‍
Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X