Home
Mobile

'മലപ്പുറം കത്തി മുതൽ അൾട്രാ മോഡേൺ മെഷീൻ ഗൺവരെ മാറിനിൽക്കും'! ഈ ആഴ്ച പുറത്തിറങ്ങുന്ന പുത്തൻ ഫോണുകൾ

ഓണത്തിന് ഒരു ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർ ഏറെയുണ്ട്. ഓഗസ്റ്റ് അ‌വസാനവും സെപ്റ്റംബർ ആദ്യ ആഴ്ചയുമൊക്കെയായി പ്രമുഖ ബ്രാൻഡുകളുടെ നിരവധി സ്മാർട്ട്ഫോണുകൾ ലോഞ്ച് നിശ്ചയിച്ചിട്ടുണ്ട്. വിവോ, ഐക്യൂ, റിയൽമി, മോട്ടറോള, ഓപ്പോ തുടങ്ങി പ്രധാന സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഉടൻ പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

വിവോ വി29 ഇ (Vivo V29e): വിവോ ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് വിവോ വി29ഇ. വി29 സീരീസിൽ ഇന്ത്യയിൽ ഇറങ്ങുന്ന ആദ്യ ഫോണാണിത്. ഭാവിയിൽ സ്റ്റാൻഡേർഡ് വി 29, വി 29 പ്രോ പോലുള്ള ഫോണുകൾ അ‌വതരിപ്പിക്കപ്പെട്ടേക്കാം. ഓഗസ്റ്റ് 28 ന് ഉച്ചയ്ക്ക് 12ന് V29e ഇന്ത്യയിൽ അവതരിപ്പിക്കും.

ഈ ആഴ്ച പുറത്തിറങ്ങുന്ന പുത്തൻ ഫോണുകൾ

വിവോ വി29ഇയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ: 6.78-ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 പ്രോസസർ, 8ജിബി റാം 128/256 ജിബി സ്റ്റോറേജ്, 64MP പ്രൈമറി ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ, 50MP ഫ്രണ്ട് ക്യാമറ. 44W ഫാസ്റ്റ് ചാർജിങ്ങുള്ള 5,000mAh ബാറ്ററി, വില: 25,000- 30,000 രൂപ.

ഐക്യൂ Z7 പ്രോ ( iQOO Z7 Pro): കർവ്ഡ് ഡിസ്പ്ലേ സഹിതം ഐക്യൂ ഉടൻ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z7 പ്രോ. ഓഗസ്റ്റ് 31-നാണ് ഐക്യൂ Z7 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ഏകദേശം 25,000 രൂപ വിലയിലാകും ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക.

ഐക്യൂ Z7 പ്രോയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ: 6.78-ഇഞ്ച് FHD+ കർവ്ഡ് AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രൊസസർ, 8GB+128GB, 8GB+256GB, 12GB+256GB സ്റ്റോറേജ് വേരിയന്റുകൾ, 64എംപി പ്രൈമറി സെൻസർ, 2എംപി സെക്കൻഡറി ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, 66W ഫാസ്റ്റ് ചാർജിംഗുള്ള 4,600mAh ബാറ്ററി.

റിയൽമി ജിടി 5 (Realme GT 5): റിയൽമി ജിടി 5 ഓഗസ്റ്റ് 28 ന് ചൈനയിൽ ലോഞ്ച് ചെയ്യും. പ്രീമിയം ലെവലിലുള്ള സ്പെസിഫിക്കേഷനുകൾ കൂടാതെ, ക്യാമറ മൊഡ്യൂളിന് സമീപം ഒരു പ്രത്യേക റിംഗ്ഡ് എൽഇഡി സ്ട്രിപ്പും റിയൽമി ജിടി 5യിൽ ഉണ്ട്. കേൾ, മറ്റ് അ‌ലർട്ടുകൾ, അ‌റിയിപ്പ് എന്നിവ വരുമ്പോഴെല്ലാം ഇത് മിന്നും.

റിയൽമി ജിടി 5 വിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 6.74-ഇഞ്ച് 1.5K OLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 2160 PWM ഡിമ്മിങ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രൊസസർ, 24GB വരെ LPDDR5X റാമും 1TB ഇന്റേണൽ സ്റ്റോറേജും (UFS 4.0).

50MP പ്രധാന ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറം, 16MP ഫ്രണ്ട് ക്യാമറ, 240W ഫാസ്റ്റ് ചാർജിംഗ് ഉള്ള 4,600mAh ബാറ്ററി, 150W ഫാസ്റ്റ് ചാർജിംഗുള്ള 5,250mAh ബാറ്ററി, ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 4.0. വില: 40,000 മുതൽ 45,000 രൂപ വരെ പ്രതീക്ഷിക്കുന്നു.

ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് (OPPO Find N3 Flip): ഓഗസ്റ്റ് 29ന് ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് ​​ചൈനയിൽ അനാച്ഛാദനം ചെയ്യും. പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: 6.8-ഇഞ്ച് FHD+ AMOLED ഇന്നർ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3.26-ഇഞ്ച് കവർ AMOLED സ്‌ക്രീൻ, മീഡിയടെക് ഡൈമെൻസിറ്റി 9200 പ്രൊസസർ.

16 ജിബി റാം, 512 ജിബി ഇന്റേണൽ സ്റ്റോറേജ്, OIS പിന്തുണയുള്ള 50MP പ്രധാന ക്യാമറ, 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, ഒരു 32MP ടെലിഫോട്ടോ സെൻസർ, 32MP ഫ്രണ്ട് ക്യാമറ, 67W ഫാസ്റ്റ് ചാർജിംഗുള്ള 4,300mAh ബാറ്ററി, പ്രതീക്ഷിക്കുന്ന വില: 90,000 രൂപയോ അ‌തിന് മുകളിലോ.

ഐക്യൂ Z8, Z8x (iQOO Z8, Z8x): ഐക്യുവിന്റെ ഈ സ്മാർട്ട്ഫോണുകൾ ഓഗസ്റ്റ് 31-ന് ചൈനയിൽ ലോഞ്ച് ചെയ്യും. ഐക്യൂ Z8ൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 6.64-ഇഞ്ച് FHD+ LCD ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 8200 പ്രൊസസർ, 8GB/12GB റാമും 512GB വരെ സ്റ്റോറേജും, 64എംപി പ്രൈമറി സെൻസർ,16MP ഫ്രണ്ട് ക്യാമറ.

20W ഫാസ്റ്റ് ചാർജിങ്ങുള്ള 5,000mAh ബാറ്ററിയും ഐക്യൂ Z8,ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വില: ഏകദേശം 30,000 രൂപ. ഐക്യൂ Z8x ൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 1 പ്രൊസസർ, 8 ജിബി റാം, 6,000mAh ബാറ്ററി, ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 13 എന്നീ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ.

ഈ ആഴ്ച പുറത്തിറങ്ങുന്ന പുത്തൻ ഫോണുകൾ

ഷവോമി 13T സീരീസ്: ഷവോമി 13T, ഷവോമി 13T പ്രോ എന്നിവ സെപ്റ്റംബർ 1-ന് ആഗോളതലത്തിൽ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഷവോമി 13T പ്രോയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 6.67-ഇഞ്ച് AMOLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, മീഡിയടെക് ഡൈമെൻസിറ്റി 9200+ പ്രൊസസർ.

16 ജിബി റാമും 1 ടിബി ഇന്റേണൽ സ്റ്റോറേജും, OIS ഉള്ള 50MP വൈഡ് ആംഗിൾ ലെൻസ്, 50MP 2x ടെലിഫോട്ടോ ലെൻസ്, 12MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 20MP ഫ്രണ്ട് ക്യാമറ, 120W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5,000mAh ബാറ്ററി, വില: 12GB+512GB സ്റ്റോറേജ് വേരിയന്റിന് ഏകദേശം 73,987 രൂപ.

മോട്ടോ G84(Moto G84 5G): സെപ്റ്റംബർ 1-ന് ലോഞ്ച് ചെയ്യും. പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 6.55-ഇഞ്ച് പോൾഇഡി ഡിസ്‌പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 പ്രൊസസർ, 12ജിബി റാമും 256ജിബി സ്റ്റോറേജും, 50MP പ്രൈമറി ക്യാമറ, 8MP അൾട്രാവൈഡ് സെൻസർ, 30W ഫാസ്റ്റ് ചാർജിങ്ങുള്ള 5,000mAh ബാറ്ററി, വില: 22,000-24,000 രൂപവരെ

ജിയോ ഫോൺ 5G: ഓഗസ്റ്റ് 28 ന് റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ജിയോ ഫോൺ 5G ലോഞ്ച് ചെയ്തേക്കും. പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 6.5-ഇഞ്ച് HD+ LCD ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 480+ പ്രൊസസർ,13MP ബാക്ക് ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 18W ചാർജിംഗിനൊപ്പം 5,000mAh ബാറ്ററി, വില:10,000 രൂപയിൽ താഴെ.

More from GizBot

Best Mobiles in India

English summary
Phones of major brands such as Vivo, IQ, Realme, Motorola, Oppo etc. are launched in the last week of August and first week of September. Vivo V29e will be launched in India on August 28 at 12 PM. The IQ Z7 Pro will launch in India on August 31. Realme GT 5 will be launched in China on August 28
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X