ഗൂഗിൾ ടെൻസർ ചിപ്പ്സെറ്റുമായി പിക്‌സൽ 6, പിക്‌സൽ 6 പ്രോ ഫോണുകൾ വന്നേക്കും

|

2016 ൽ ഗൂഗിൾ ആദ്യത്തെ പിക്‌സൽ സ്മാർട്ഫോൺ പുറത്തിറക്കി. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച ഒരു സ്മാർട്ഫോൺ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്മാർട്ഫോൺ പുറത്തിറക്കിയത്. കഴിഞ്ഞ വർഷങ്ങളിൽ കംപ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങൾ പകർത്തുവാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച എച്ച്ഡിആർ +, നൈറ്റ് സൈറ്റ് തുടങ്ങിയ സവിശേഷതകൾ അവതരിപ്പിക്കുകയും ചെയ്യ്തു. പിന്നീടുള്ള വർഷങ്ങളിൽ, ഒരു മികച്ച റെക്കോർഡർ ഫീച്ചർ കൊണ്ടുവരുവാനുള്ള ശ്രമത്തിൻറെ ഫലമായി ശക്തമായ സ്‌പീച്ച് റെക്കഗ്‌നിഷൻ മോഡലുകളും പ്രയോഗിക്കുകയുണ്ടായി. ഇത് ഉപയോഗിച്ച് ഒരു ഡിവൈസിൽ റെക്കോർഡ് ചെയ്യാനും വിവരിക്കാനും കാര്യങ്ങൾ തിരയാനും സാധിക്കുന്നതാണ്.

ഗൂഗിൾ ടെൻസർ ചിപ്പ്സെറ്റുമായി പിക്‌സൽ 6, പിക്‌സൽ 6 പ്രോ ഫോണുകൾ വന്നേക്കും

ഗൂഗിൾ പിക്‌സൽ സ്മാർട്ഫോണുകളിൽ പിക്‌സൽ 6 ഫോണുകൾക്ക് കരുത്തേകുവാൻ സ്വന്തമായി ഒരു പ്രോസസർ നിർമ്മിക്കുവാൻ തുടങ്ങി. പിക്‌സൽ സ്മാർട്ട്ഫോണുകൾക്ക് പ്രത്യേകമായി നിർമ്മിച്ച ആദ്യത്തെ SoC പ്രോസസറാണ് ടെൻസർ. ഇത് പിക്‌സൽ 6, പിക്‌സൽ 6 പ്രോ തുടങ്ങിയ സ്മാർട്ഫോണുകൾക്ക് മികച്ച പ്രവർത്തനക്ഷമത നൽകും. മൂന്ന് നിറങ്ങളിൽ ഈ പിക്‌സൽ ഫോൺ വിപണിയിൽ വരും. മാത്രവുമല്ല, സമാനമായ രൂപത്തിലുള്ള പിൻ പാനൽ ഡിസൈനും നൽകിയിരിക്കുന്നതായി കാണിക്കുന്നു. പിക്‌സൽ 6 പ്രോയ്ക്ക് പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സംവിധാനം 4x ഒപ്റ്റിക്കൽ സൂം വരുന്ന ടെലിഫോട്ടോ ലെൻസ് ഉൾപ്പെടെ ഉണ്ടായിരിക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു.

ഗൂഗിൾ ടെൻസർ ചിപ്പ്സെറ്റുമായി പിക്‌സൽ 6, പിക്‌സൽ 6 പ്രോ ഫോണുകൾ വന്നേക്കും

ഇതാദ്യമായാണ് ഒരു ഗൂഗിൾ പിക്‌സൽ സ്മാർട്ട്ഫോൺ ഗൂഗിൾ തന്നെ രൂപകൽപന ചെയ്യ്ത ഗൂഗിൾ ടെൻസർ എന്ന SoC പ്രോസസറുമായി വരുന്നത്. ഗൂഗിളിൻറെ ഏറ്റവും ശക്തമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് (എംഎൽ) എന്നിവ ഈ പിക്‌സൽ ഫോണുകയിൽ നേരിട്ട് കൈകാര്യം ചെയ്യാൻ കഴിയുമെന്നതാണ് പുതിയ പ്രോസസർ ഉറപ്പാക്കുന്നതെന്ന് കമ്പനി പറയുന്നു. ക്യാമറകൾ, സ്പീച്ച് റെക്കഗ്നിഷൻ, അതുപോലെ തന്നെ മറ്റ് വിഭാഗങ്ങൾ എന്നിവയിൽ വ്യത്യാസം നിങ്ങൾക്ക് കാണുവാൻ സാധിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്. പിക്‌സൽ 6 സീരീസിലെ ക്യാമറകൾക്ക് കമ്പനിയുടെ ഗൂഗിൾ പിക്‌സൽ ഇൻസ്റ്റാഗ്രാം ഹാൻഡിൽ എന്തൊക്കെ ചെയ്യുവാൻ സാധിക്കുമെന്ന കാര്യം പിക്‌സൽ ഫോൺ പ്രേമികൾക്ക് പരിശോധിക്കാനാകുമെന്ന് ഗൂഗിൾ വ്യക്തമാക്കി.

ഗൂഗിൾ ടെൻസർ ചിപ്പ്സെറ്റുമായി പിക്‌സൽ 6, പിക്‌സൽ 6 പ്രോ ഫോണുകൾ വന്നേക്കും

വോയ്‌സ് കമാൻഡ്, ട്രാൻസ്‌ലേഷൻ, ക്യാപ്ഷനിംഗ്, ഡിക്റ്റേഷൻ തുടങ്ങിയ പ്രക്രിയകൾ ഗൂഗിളിൻറെ പുതിയ കസ്റ്റം ചിപ്പ് നിർവഹിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പിക്‌സൽ 6, പിക്‌സൽ 6 പ്രോ എന്നിവ ഏറ്റവും കൂടുതൽ ഹാർഡ്‌വെയർ സുരക്ഷയോടെയാണ് നിർമ്മിച്ചിരിക്കുന്നതെന്നും പറഞ്ഞു. പിക്‌സൽ 6, പിക്‌സൽ 6 പ്രോ എന്നിവ ഈ ഫീച്ചറുകളുമായി അവതരിപ്പിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി. മുൻപ് അവതരിപ്പിച്ചിട്ടുള്ള ഗൂഗിൾ ഫോണുകളെക്കാൾ എന്തുകൊണ്ടും വ്യത്യസ്തമായിരിക്കും ഇറങ്ങുവാൻ പോകുന്ന ഗൂഗിൾ പിക്‌സൽ 6, ഗൂഗിൾ പിക്‌സൽ 6 പ്രോ സ്മാർട്ഫോണുകൾ.

ഗൂഗിൾ ടെൻസർ ചിപ്പ്സെറ്റുമായി പിക്‌സൽ 6, പിക്‌സൽ 6 പ്രോ ഫോണുകൾ വന്നേക്കും

സാധാരണ പിക്‌സൽ സ്മാർട്ഫോണുകളെക്കാൾ എന്തുകൊണ്ടും മികച്ചതായിരിക്കും പുതിയ ഗൂഗിൾ പിക്‌സൽ സ്മാർട്ഫോണുകൾ എന്നുപറയുവാൻ ഒരു കാരണമുണ്ട്. അതിൽ ഒന്നാമത്തെ കാര്യം, ഇതിൽ നൽകിയിരിക്കുന്ന പ്രോസസർ തന്നെയാണ്. കൂടുതൽ പ്രവർത്തനമികവ് ഈ ചിപ്പ് കാഴ്ച്ച വെക്കുമെന്ന ഉറപ്പ് തന്നെയാണ് ഇവിടെ ഗൂഗിൾ പിക്‌സൽ 6, ഗൂഗിൾ പിക്‌സൽ 6 പ്രോ സ്മാർട്ഫോണുകളെ വ്യത്യസ്തമാക്കുന്നത്.

മീഡിയടെക് ഹീലിയോ ജി80 SoC പ്രോസസർ കരുത്തേകുന്ന വിവോ വൈ 53 എസ് വരുന്നുമീഡിയടെക് ഹീലിയോ ജി80 SoC പ്രോസസർ കരുത്തേകുന്ന വിവോ വൈ 53 എസ് വരുന്നു

Best Mobiles in India

English summary
The new chip from Google was created specifically for Pixel phones, according to the search engine giant. The Pixel 6 and Pixel 6 Pro have a design that is a change from the old simplistic style that we may have learned to love recently, as several leaks have already revealed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X