ആൻഡ്രോയിഡിലെ രാജരക്തങ്ങൾ; പുത്തൻ പിക്സൽ ഫോണുകളുടെ വിശേഷങ്ങൾ ഇതാ

|

ആൻഡ്രോയിഡ് ഡിവൈസുകളുടെ കൂട്ടത്തിലെ ഹൈ ക്ലാസ് ടീമുകൾ ആരാണെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകൾ. ഇപ്പോഴിതാ ഗൂഗിൾ പിക്സൽ സീരീസിലെ ഏറ്റവും പുതിയ ഡിവൈസുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഗൂഗിൾ പിക്സൽ 7 സീരീസിലെ സ്മാർട്ട്ഫോണുകളാണ് ( പിക്സൽ 7, പിക്സൽ 7 പ്രോ ) രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. ഡിസൈനിലും കാഴ്ചയിലും ചിപ്പ്സെറ്റിലും സമാനമാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ ഈ രണ്ട് 5ജി ഫോണുകളും ഏറെ വ്യത്യസ്തത പുലർത്തുന്നുണ്ട് ( Pixel ).

 

ആൻഡ്രോയിഡ്

ഗൂഗിളിന്റെ സെക്കൻഡ് ജനറേഷൻ ടെൻസർ ചിപ്പ്സെറ്റാണ് പിക്സൽ 7 ഫോണിനും പിക്സൽ 7 പ്രോയ്ക്കും കരുത്ത് പകരുന്നത്. ഏകദേശം സമാനമായ റിയർ ക്യാമറ സജ്ജീകരണവും സ്മാർട്ട്ഫോണിൽ ലഭ്യമാണ്. എന്നാൽ പ്രോ മോഡലിൽ 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് അധികമായി നൽകിയിരിക്കുന്നു. ഏറ്റവും പുതിയ പിക്സൽ സീരീസ് ഡിവൈസുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

പിക്സൽ 7, പിക്സൽ 7 പ്രോ ഫീച്ചറുകൾ

പിക്സൽ 7, പിക്സൽ 7 പ്രോ ഫീച്ചറുകൾ

പിക്സൽ 7, പിക്സൽ 7 പ്രോ സ്മാർട്ട്ഫോണുകൾ പിക്സൽ 6 സീരീസിൽ ഉണ്ടായിരുന്ന അതേ ഡിസൈൻ തന്നെയാണ് നില നിർത്തിയിരിക്കുന്നത്. ഫ്രണ്ട് സൈഡിൽ പഞ്ച് ഹോൾ ഡിസ്പ്ലെ ഡിസൈനും റിയർ സൈഡിൽ ഹോറിസോണ്ടലായി പ്ലേസ് ചെയ്തിരിക്കുന്ന ക്യാമറ സെറ്റപ്പുമാണ് ഡിവൈസിൽ ഉള്ളത്. ഡിസ്പ്ലെ ഡിപ്പാർട്ട്മെന്റിലാണ് ഈ ഡിവൈസുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം വരുന്നത്.

പിക്സൽ 7
 

പിക്സൽ 7 സ്മാർട്ട്ഫോണിൽ 6.32 ഇഞ്ച് സ്ക്രീൻ ആണ് നൽകിയിരിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. പിക്സൽ 7 പ്രോയിൽ കുറച്ച് കൂടി വലിപ്പമുള്ള (6.7 ഇഞ്ച്) പിഒഎൽഇഡി ഡിസ്പ്ലെയും നൽകിയിട്ടുണ്ട്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 7 പ്രോയുടെ ഡിസ്പ്ലെയുടെ സവിശേഷതയാണ്.

ആൻഡ്രോയിഡ് 13

ഏറ്റവും പുതിയ ആൻഡ്രോയിഡ് 13 ഒഎസിലാണ് ഈ രണ്ട് ഡിവൈസുകളും പ്രവർത്തിക്കുന്നത്. ടെൻസർ ജി2 ചിപ്പ്സെറ്റ് പിക്സൽ 7, പിക്സൽ 7 പ്രോ സ്മാർട്ട്ഫോണുകൾക്ക് കരുത്ത് പകരുന്നു. പിക്സൽ 7 സീരീസിലെ ഡിവൈസുകൾക്ക് ഐപി68 വാട്ടർ റെസിസ്റ്റൻസ് ഫീച്ചറും കമ്പനി നൽകിയിട്ടുണ്ട്.

അ‌വസാനം ഐഫോൺ പരമ്പരയിലെ ഇളമുറക്കാരനും ഇന്ത്യയിൽ; ആപ്പിൾ ഐഫോൺ 14 പ്ലസ് വിൽപ്പനയ്ക്ക്അ‌വസാനം ഐഫോൺ പരമ്പരയിലെ ഇളമുറക്കാരനും ഇന്ത്യയിൽ; ആപ്പിൾ ഐഫോൺ 14 പ്ലസ് വിൽപ്പനയ്ക്ക്

പ്രോ മോഡൽ

പ്രോ മോഡൽ 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം പാക്ക് ചെയ്യുന്നു. പ്രൈമറി ക്യാമറയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സപ്പോർട്ടും ലഭ്യമാക്കിയിട്ടുണ്ട്. 12 മെഗാപിക്സൽ അൾട്ര വൈഡ് ആംഗിൾ സെൻസറും ( 125 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ) ഒപ്പം ഒഐഎസ് സപ്പോർട്ട് ഉള്ള 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും ഇതിൽ ഉൾപ്പെടുന്നു. 4.8X ഒപ്റ്റിക്കൽ സൂം, 30X ഡിജിറ്റൽ മാഗ്നിഫിക്കേഷൻ എന്നിവയെല്ലാം ഈ ടെലിഫോട്ടോ ലെൻസിന്റെ സവിശേഷതകളാണ്.

ഡ്യുവൽ റിയർ ക്യാമറ

പിക്സൽ 7 മോഡലിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. ടെലിഫോട്ടോ സെൻസർ ഇല്ലെന്നത് ഒഴിച്ച് നിർത്തിയാൽ ബാക്കിയെല്ലാം പ്രോ മോഡലിന് സമാനമായ സ്പെസിഫിക്കേഷനുകളാണ്. സ്റ്റാൻഡേർഡ് മോഡലിന്റെ ഫീൽഡ് വ്യു ആങ്കിൾ 114 ഡിഗ്രിയിൽ നിന്നും 106 ഡിഗ്രിയായി കുറച്ചിട്ടുമുണ്ട്. പിക്സൽ 7 ലും പിക്സൽ 7 പ്രോയിലും 10.8 മെഗാ പിക്സൽ സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.

5ജിയെത്തി, ഇനി ഫോൺ വാങ്ങാം; 20,000 രൂപയിൽ താഴെയുള്ള കിടിലൻ 5G Smartphones5ജിയെത്തി, ഇനി ഫോൺ വാങ്ങാം; 20,000 രൂപയിൽ താഴെയുള്ള കിടിലൻ 5G Smartphones

ബാറ്ററി

പിക്സൽ 7 പ്രോയിൽ 5000mAh ബാറ്ററിയും പിക്സൽ 7 ൽ 4,355mAh ബാറ്ററിയും നൽകിയിരിക്കുന്നു. പിക്സൽ 6 ൽ ഉണ്ടായിരുന്ന 4,600mAh ബാറ്ററിയെക്കാളും ശേഷി കുറഞ്ഞ ബാറ്ററിയാണ് പിക്സൽ 7 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വയർലെസ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

പിക്സൽ 7 വിലയും പ്രീ ഓർഡർ വിശദാംശങ്ങളും

പിക്സൽ 7 വിലയും പ്രീ ഓർഡർ വിശദാംശങ്ങളും

പിക്സൽ 7 സ്മാർട്ട്ഫോണിന് 59,999 രൂപയും പിക്സൽ 7 പ്രോയ്ക്ക് 84,999 രൂപയും വില വരും. ഡിവൈസുകളുടെ സെയിൽ ഡേറ്റ് കമ്പനി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ പിക്സൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്പ്കാർട്ട് വഴി ഡിവൈസ് പ്രീ ഓർഡർ ചെയ്യാവുന്നതാണ്. പുതിയ പിക്സൽ ഡിവൈസുകൾ പ്രീ ഓർഡർ ചെയ്യുന്നവർക്ക് മറ്റ് ഗൂഗിൾ ഗാഡ്ജറ്റുകളിലും ഡിസ്കൌണ്ടുകൾ ലഭിക്കും.

വിലക്കുറവിൽ സ്മാർട്ട്; സാധാരണക്കാരുടെ പോക്കറ്റ് ലക്ഷ്യമാക്കി ഓപ്പോ എ17 ഇന്ത്യയിൽവിലക്കുറവിൽ സ്മാർട്ട്; സാധാരണക്കാരുടെ പോക്കറ്റ് ലക്ഷ്യമാക്കി ഓപ്പോ എ17 ഇന്ത്യയിൽ

ഫിറ്റ്ബിറ്റ്

ഉദാഹരണത്തിന് 9,999 രൂപ വിലയുള്ള പിക്സൽ ബഡ്സ് എ സീരീസ് കുറഞ്ഞ വിലയിൽ ( 5,999 രൂപ ) സ്വന്തമാക്കാൻ കഴിയും. കൂടാതെ 7,999 രൂപ വിലയുള്ള ഫിറ്റ്ബിറ്റ് ഇൻസ്പയർ 2 ഫിറ്റ്നസ് ബാൻഡ് 4,999 രൂപയ്ക്കും വാങ്ങാൻ കഴിയും. ബാങ്ക് ഓഫറുകളും മറ്റ് ഡിസ്കൌണ്ടുകളും ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. ബുക്ക് ചെയ്യുന്നവർക്ക് മുൻഗണനാടിസ്ഥാനത്തിലാണ് പിക്സൽ ഡിവൈസുകൾ ലഭിക്കുക.

Best Mobiles in India

English summary
The Google Pixel handsets are the royal bloodline among Android devices. The latest devices in the Google Pixel series of smartphones (Pixel 7 and Pixel 7 Pro) have been launched in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X